മാധ്യമപ്രവർത്തകന്റെ മരണത്തിന് പിന്നിൽ പോരാളി ഷാജിയാണെന്ന് പറഞ്ഞ സുരേഷ് ഗോപി..മനുഷ്യ സ്നേഹി;സംവിധായകൻ പറയുന്നു
കൊച്ചി; ഏറെ തെറ്റിധരിക്കപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് സംവിധായകൻ ശാന്തിവിള ദിനശേ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് സുരേഷ് ഗോപിയെന്ന മനുഷ്യ സ്നേഹിയെ കുറിച്ചും എടുത്ത് ചാട്ടക്കാരനെ കുറിച്ചുമെല്ലാം ശാന്തവിള ദിനേശ് വാചാലനായ്. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞത് പോലെയാണ്. അദ്ദേഹം എന്ത് ചെയ്താലും ഒരു നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാകും, ശാന്തിവിള പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ശാന്തിവിളയുടെ വാക്കുകളിലേക്ക്- സുരേഷ് ഗോപി തൊടുന്നതൊക്കെ വിവാദമാകും. അദ്ദേഹം മനസിൽ വെയ്ക്കാതെ പ്രതികരിക്കും. പക്ഷേ അത് അദ്ദേഹത്തിന് പാരയാകും.ഒല്ലൂരിൽ എസ്ഐയെ സല്യൂട്ട് അടിപ്പിച്ച സംഭവം നോക്കൂ. ഒരു എംപിയായ തന്നെ കണ്ടപ്പോൾ പോലീസ് ജീപ്പിൽ നിന്നും ഇറങ്ങി വരാത്ത ഉദ്യോഗസ്ഥനെ വളരെ രഹസ്യമായി വിളിച്ച് സർ എന്തുകൊണ്ടാണ് തന്നെ കണ്ടിട്ടും ഇറങ്ങി വരാത്തതെന്ന് രഹസ്യമായി ചോദിക്കുന്നതിന് പകരം കമ്മീഷ്ണർ സിനിമയിൽ കാണുന്നത് പോലെ കാമറകൾക്ക് മുൻപിൽ വെച്ച് പരസ്യമമായി വിളിക്കുക എന്നിട്ട് താൻ മേയറല്ല എംപിയാണെന്ന് ഓർമ്മിപ്പിക്കുക, ഇതൊന്നും വേണ്ടായിരുന്നു.പക്ഷേ വിഷയത്തിൽ ചെരിപ്പ് കൊണ്ട് സല്യൂട്ട് അടിപ്പിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിന്റെ നടപടി ശരിയല്ല. കാരണം സുരേഷ് ഗോപി ഉന്നയിച്ചത് ന്യായമായ ഒരു ആവശ്യമാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ രീതി ശരിയായിരുന്നില്ലെന്ന പക്ഷക്കാരനാണ് താൻ.
അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കെ കരുണാകരന്റെ സപ്തതി ആഘോഷിക്കുമ്പോൾ മുഖ്യ കാർമികനായി അവിടെ എല്ലാം നോക്കി നടത്തിയിരുന്നത് സുരേഷ് ഗോപിയായിരുന്നു. സഖാവ് വിഎസ് അച്യുതാനന്ദൻ മലമ്പുഴയിൽ ആദ്യമായി മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റേയോ പാർട്ടിയുടെയോ പോലും അനുമതി തേടാതെ വിഎസിന് വേണ്ടി വോട്ട് തേടിയിറങ്ങിയ വ്യക്തിയാണ് സുരേഷ് ഗോപി. പിന്നീട് വർഷങ്ങൾക്കിപ്പുറം അദ്ദേഹം യാതൊരു കാരണവുമില്ലാതെ മോദി ഭക്തനായി ബിജെപിയിൽ ചേരുന്നു, സുരേഷ് ഗോപിയെന്നാൽ ഇങ്ഹനെയാണ് . അദ്ദേഹത്തിന് ആരോടും സ്ഥായിയായ വിരോധമില്ല.സ്നേഹ സമ്പന്നനായ മനുഷ്യനാണ്,ശാന്തിവിള പറയുന്നു.

മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ മരണത്തിന്റെ സമയത്താണ് താൻ സുരേഷ് ഗോപിയെ ഏറ്റവും ഒടുവിലായി കണ്ടതെന്ന് ശാന്തിവിള വീഡിയോയിൽ പറഞ്ഞു. അന്ന് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളും ശാന്തിവിള പങ്കുവെച്ചു. മാധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റ മരണത്തിൽ തുടക്കത്തിൽ വലിയ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. തൊഴില്‍പരമായി നിരവധി പേര്‍ക്ക് പ്രദീപിനോട് ശത്രുതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റേത് അപകട മരണം അല്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ആരോപണങ്ങൾ ഉയർന്നത്. എന്നാൽ പിന്നീട് കേസിൽ അദ്ദേഹത്തെ ഇടിച്ചിട്ട ലോറിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രദീപിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി എല്ലാവരും കാത്തിരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി പ്രദീപിന്റെ വീട്ടിലേക്ക് വരുന്നത്. അദ്ദേഹം വീട്ടിലേക്ക് കയറിയപ്പോയി. തിരിച്ചിറങ്ങുമ്പോഴാണ് ആരോ പറഞ്ഞ് താൻ അവിടെ ഉണ്ടെന്ന് അദ്ദേഹം അറിഞ്ഞത്. ഉടൻ തന്നെ തന്റെ അടുത്ത് വന്നു. രണ്ടു പേരും സംസാരിച്ച് നടന്നു. അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളും ഉണ്ടായിരുന്നു.

എന്നാൽ കുറച്ച് നടന്ന് അകന്നപ്പോൾ അദ്ദേഹം അനുയായികളോട് പോകാൻ പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞത് നമ്മുടെ രാജ്യത്തിന്റെ പോക്ക് അത്ര ശരിയല്ലെന്നായിരുന്നു. പെട്ടെന്ന് കേട്ടതോടെ താൻ എന്തുപറ്റി സുരേഷേട്ടാ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് പ്രദീപിനെ കൊന്നത് പോരാളി ഷാജിയാണെന്നായിരുന്നു. അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ശരിക്കും ചിരി വന്നു. പോരാളി ഷാജി എന്നൊരു വ്യക്തി ഇല്ലെന്ന് പോലും പാവം അദ്ദേഹത്തിന് അറിയില്ല.ഞാൻ പറഞ്ഞു ചേട്ടാ അങ്ങനെ ഒരാളില്ലെന്ന്, അപ്പോൾ ഉണ്ടെന്നും അന്വേഷണം നടത്തിയാൽ കണ്ടുപിടിക്കാമെന്നും പറഞ്ഞ് തനിക്ക് അദ്ദേഹം കുറേ ക്ലാസെടുത്തു. അദ്ദേഹം പറഞ്ഞ ഒരി കാര്യവും ശരിയല്ലെന്ന് തനിക്ക് അറിയാമായിരു്നു. എന്നിട്ടും താൻ തർക്കിക്കാൻ പോയില്ല.

പിന്നീട് അദ്ദേഹം പറഞ്ഞത് നിർമ്മാതാവ് സുരേഷ് കുമാർ വരുമെന്നും താനും അദ്ദേഹവും ചേർന്ന് പ്രദീപിന്റ കുടുംബത്തിനായി ഒരു കുടുംബ സഹായ ഫണ്ട് തുടങ്ങണമെന്നുമാണ്. എന്നാൽ സാമ്പത്തികമായി ഉയർന്ന സ്ഥിതിയിൽ ഉള്ള കുടുംബമാണ് പ്രദീപിന്റെത്. അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്. കുടുംബ സഹായ ഫണ്ട് രൂപീകരിച്ച് പണം പിരിക്കേണ്ട കാര്യമില്ല. അത് താൻ അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ എന്നാൽ വേണ്ടെന്ന് പറഞ്ഞ് സുരേഷ് ഗോപി ടമടങ്ങി. ഇത്തരത്തിൽ എടുത്ത് ചാട്ടക്കാരനാണ് സുരേഷ് ഗോപി. ഇതുകൊണ്ടാണ് അദ്ദേഹത്തിന് ശത്രുക്കൾ ഉണ്ടാകുന്നതെന്നാണ് ഞാൻ കരുതുന്നത്. നടൻ എന്ന നിലയിൽ സുരേഷ് ഗോപിയെ നമ്മുക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് തന്റെ കണക്ക് കൂട്ടൽ. 2022 ൽ അദ്ദേഹം കേന്ദ്ര മന്ത്രിയാകും. സാംസ്കാരിക വകുപ്പ് കൂടി ലഭിച്ചാൽ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കും,ശാന്തിവിള പറഞ്ഞു.

സ്വബോധം നഷ്ടപ്പെട്ട, ഉറ്റവരേയും ഉടയവരേയും അറിയാത്ത 1600 ഓളം അന്തേവാസികൾ ഉള്ള പത്തനാപുരത്തെ ഗാന്ധി ഭവൻ ഒരിക്കൽ സുരേഷ് ഗോപി സന്ദർശിച്ചതിനെ കുറിച്ചും ശാന്തിവിള ദിനേശ് വീഡിയോയിൽ പറഞ്ഞു. ജീവിത്തിന്റെ അവസാന നാളുകളിൽ ഉപേക്ഷിക്കപ്പെട്ടു പോയ നിരവധി കലാകാരൻമാരും ഗാന്ധി ഭവനിലെ അന്തേവാസികളാണ്. നടൻ ടിപി മാധവനും ഗാന്ധി ഭവനിൽ ഉണ്ടായിരുന്നു. ഒരിക്കല് അദ്ദേഹം തന്നോട് പറഞ്ഞു മോഹൻലാലിനെ കണ്ട് സംസാരിക്കണമെന്ന്. ഇക്കാര്യം താൻ ഒരിക്കൽ പ്രോഗ്രാമിൽ പറഞ്ഞു. അത് കേട്ട് ബി ഉണ്ണികൃഷ്ണൻ വഴി മോഹൻലാൽ അറിഞ്ഞിരുന്നു. പക്ഷേ പിന്നീട് ഒരിക്കൽ കണ്ടപ്പോൾ മാധവൻ ചേട്ടൻ പറഞ്ഞു മോഹൻലാൽ തന്നെ കാണാൻ വന്നിരുന്നില്ലെന്ന്. ഏറെ നിരാശയോടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആ സ്ഥലത്തേക്ക് പക്ഷേ സുരേഷ് ഗോപിയെന്ന മനുഷ്യ സ്നേഹിയായ മനുഷ്യൻ കടന്നു ചെന്നു.

അദ്ദേഹം സൂര്യ ടിവിയിലെ അഞ്ചോടിഞ്ച് എന്ന പ്രോഗ്രാം ചെയ്യുന്നുണ്ട്. ആ പരിപാടിയിൽ ഗാന്ധി ഭവനിലെ ഒരു അന്തേവാസി പങ്കെടുത്തിരുന്നു. പരിപാടിയ്ക്കിടെ ഗാന്ധി ഭവനിലേക്ക് വരുമോയെന്ന് സുരേഷ് ഗോപിയോട് അവർ ചോദിച്ചു. മറ്റൊന്നും ആലോചിക്കാതെ തന്നെ വരാമെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം വാക്കു പാലിച്ചു. സൂര്യ ടിവിയിലെ ഒരു ക്രൂവിനേയും കൊണ്ട് അദ്ദേഹം അവിടെയെത്തി. അദ്ദേഹം അവരോടൊപ്പം ഏറെ നേരം അവിടെ ചെലവിട്ടു. അവർക്ക് വേണ്ടി പാട്ടു പാടി. ഓരോരുത്തരോടും സംസാരിച്ചു. രാജ്യസഭ എംപിയാണെന്ന കാര്യം പോലും മറന്ന് യാതൊരു നാട്യങ്ങളുമില്ലാതെ എല്ലാവരുടേയും അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങിയ ശേഷമായിരുന്നു സുരേഷ് ഗോപി മടങ്ങിയത്, ശാന്തിവിള ദിനേഷ് പറഞ്ഞു.


Click it and Unblock the Notifications