ആ വിളിയില്‍ രോമാഞ്ചം കൊള്ളുന്ന ആളല്ല; ഇച്ചായ..വിളി പാകമാകാത്ത ട്രൗസര്‍; തുറന്നടിച്ച് ടൊവിനോ തോമസ്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. വ്യത്യസ്ത വേഷങ്ങളിലൂടെയാണ് ടൊവിനോ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. താരത്തിന്റെ ഏറ്റവം പുതിയ ചിത്രം ഇപ്പോള്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് . ഡിയര്‍ ഫ്രണ്ട് എന്ന ചിത്രമാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത് . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇച്ചായന്‍ എന്ന് തന്നെ ആരാധകര്‍ വിളിക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് താരം, തന്നെ ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെ തോന്നുന്നുവെന്ന് താരം പറഞ്ഞു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിളി കേള്‍ക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെ തോന്നാറുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ പാകമാകാത്ത ട്രൗസര്‍ ഇടുന്ന പോലെയാണ് തോന്നുകയെന്ന് താരം പറയുന്നു.

എന്റെ കൂട്ടുകാരൊക്കെ ഇച്ചായ എന്ന് കളിയാക്കി വിളിക്കുകയാണ്. ഇച്ചായ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. ആ വിളിയില്‍ രോമാഞ്ചം കൊള്ളുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌നേഹം കൊണ്ടായിരിക്കാം അങ്ങനെ വിളിക്കുന്നത്. എന്നാല്‍, ഒരു നടന്‍ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കില്‍ ഏട്ടന്‍ എന്നും വിളിക്കുന്നതില്‍ നമ്മളറിയാത്ത എന്തോ പന്തികേടില്ലേ എന്നും ടൊവിനോ ചോദിച്ചു.

എന്റെ പേര് വിളിച്ചോളാന്‍ ആണ് മക്കളോട് പോലും പറഞ്ഞിട്ടുള്ളത്. ടൊവി എന്ന് വിളിക്കുന്നതാണ് ഇഷ്ടമെന്നും താരം പറയുന്നു. എന്നെ ഓവറായിട്ട് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ ബഹുമാനിക്കണമെന്ന് തോന്നുകയാണെങ്കില്‍ മാത്രം വേണമെങ്കില്‍ ചേട്ടാ എന്ന് വിളിച്ചോ. പേര് വിളിച്ചൂടെ, അല്ലെങ്കില്‍ എന്നോട് ഇഷ്ടമുണ്ടെങ്കില്‍ ടോവി എന്ന് വിളിച്ചാല്‍ എനിക്കതിനകത്ത് യാതൊരു കുഴപ്പവും തോന്നില്ല.

ചുംബന നായകനാണെന്ന വിളിപ്പേരിനെ കുറിച്ചും ടൊവിനോ മനസുതുറന്നു. 40ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ തീവണ്ടി, കള, മായനദി, ലൂക്ക, നാലഞ്ച് സിനിമകളിലെ കിസ് സീനുള്ളു. പക്ഷേ ടൊവിനോ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ചുംബിച്ച് കൊണ്ടാണെന്ന് പറയാന്‍ സാധിക്കുമോന്ന് നടന്‍ ചോദിക്കുന്നു.

ചുംബന നായകനാണെന്ന വിളിപ്പേരിനെ കുറിച്ചും ടൊവിനോ മനസുതുറന്നു. 40ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ തീവണ്ടി, കള, മായനദി, ലൂക്ക, നാലഞ്ച് സിനിമകളിലെ കിസ് സീനുള്ളു. പക്ഷേ ടൊവിനോ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ചുംബിച്ച് കൊണ്ടാണെന്ന് പറയാന്‍ സാധിക്കുമോന്ന് നടന്‍ ചോദിക്കുന്നു.

പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് ആരും ചോദിക്കുന്നില്ലെന്ന് താരം പറയുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ റൊമാന്‍സും ഇമോഷണല്‍ സീനുകളും ചെയ്തു. ഇതൊന്നും ആരും ചോദിക്കാറില്ല. എന്തിനാണ് ഇതേ കുറിച്ച് മാത്രം ചോദിക്കുന്നത്. അതൊക്കെ ഞാന്‍ അന്നേ വിട്ടു. ഇപ്പോഴും എല്ലാവരും ഇതും പിടിച്ചോണ്ട് ഇരിക്കുകയാണെന്ന് ടൊവിനോ പറയുന്നു.

ഞാന്‍ പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. അതിനെ പറ്റി ആരും ചോദിക്കാറില്ല. നിരവധി ചിത്രങ്ങളില്‍ റൊമാന്‍സും ഇമോഷണല്‍ സീനുകളും ചെയ്തു.. ഇതൊന്നും ചോദിക്കാറില്ല. ഇത് മാത്രം ചോദിക്കുന്നത് എന്തിനാണ്. ഞാന്‍ അതൊക്കെ അന്നേ വിട്ടു. എല്ലാവരും ഇതും പിടിച്ചോണ്ട് ഇപ്പോഴും ഇരിക്കുകയാണെന്ന് ടൊവിനോ പറയുന്നു.












Click it and Unblock the Notifications