Get Updates
Get notified of breaking news, exclusive insights, and must-see stories!

പിയാനോ ബ്ലാക്കില്‍ രാജകീയ പ്രൗഢി, അത്യുഗ്രന്‍ ഫീച്ചറുകള്‍; പുത്തന്‍ കാരവന്‍ സ്വന്തമാക്കി ടൊവിനോ

പുതുപുത്തന്‍ കാരവാന്‍ സ്വന്തമാക്കി സൂപ്പര്‍ താരം ടൊവിനോ തോമസ്. ഡയംലറിന്റെ 1017 ബി എസ് സിക്‌സ് ഷാസിയില്‍ കോതമംഗലത്തെ ഓജസ് മോട്ടോഴ്‌സാണ് ടൊവിനോയ്ക്ക് കാരവന്‍ നിര്‍മ്മിച്ച് നല്‍കിയത്. പിയാനോ ബ്ലാക്ക് നിറമാണ് കാരവാന് നല്‍കിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ കാരവാന്‍ നിര്‍മ്മാതാക്കളായ ഓജസിന്റെ സ്‌റ്റേറ്റ്‌സ്മാന്‍ മോഡലിലാണ് കാരവാന്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇതോടൊപ്പം ടോവിനോയുടെ നിര്‍ദ്ദേശ പ്രകാരം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഒട്ടേറെ പ്രത്യേകതകളാണ് ഈ കാരാവാനിനുള്ളത്. ടോയിലറ്റ്, ബെഡ്‌റൂ, മേക്കപ്പ് റൂം, റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, രണ്ട് റിക്ലൈനര്‍ സീറ്റുകള്‍, റോള്‍സ് റോയ്‌സ് കാറുകളുടെ റൂഫില്‍ കാണുന്നതുപോലൂള്ള സ്റ്റാര്‍ ലൈറ്റ് എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്. എയര്‍ സസ്‌പെന്‍ഷന്‍ ഉപയോഗിക്കുന്ന വാഹനം യാത്രകള്‍ക്കും ലോക്കേഷന്‍ ഉപയോഗങ്ങള്‍ക്കും ഒരുപോലെ സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത .

tovino

3907 സി സി, നാലു സിലിണ്ടര്‍ 4ഡി 34 ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 55 ഇഞ്ച് ടി വിയും 2000 വാട്‌സ് സോണി ഹോം തീയേറ്റര്‍ മ്യൂസിക് സിസ്റ്റവുമുണ്ട് വാഹനത്തില്‍. കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിംഗ്, ഇലക്ട്രിക് കര്‍ട്ടനുകള്‍ വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

അതേസമയം, സിനിമ താരങ്ങള്‍ ഇപ്പോള്‍ സ്വന്തമായി കാരവാന്‍ സ്വന്തമാക്കുന്നത് പതിവായിട്ടുണ്ട്. അടുത്തിടെ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റവും പുതിയ മോഡലിലുള്ള കാരവാന്‍ സ്വന്തമാക്കിയിരുന്നു. വോള്‍വോയുടെ ഏറ്റവും പുതിയ മോഡല്‍ ബസിലാണ് മമ്മൂട്ടിയുടെ കാരവാന്‍ പണി കഴിപ്പിച്ചത്. പുതിയ കാരവാനില്‍ യാത്രാ സൗകര്യവും മമ്മൂട്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെഡ്‌റൂം അടക്കമുള്ള സൗകര്യമാണ് പുതിയ വാഹനത്തിലുള്ളത്.

സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. തിയേറ്റര്‍ സംവിധാനത്തിന് സൈനേജ് ടിവികളും ഉപയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയോളം വെള്ളം ശേഖരിച്ച് വെക്കാനുള്ള കപ്പാസിറ്റിയാണ് കാരവാനിലെ വാട്ടര്‍ ടാങ്കിനുള്ളത്. കുലുക്കം അനുഭവപ്പെടാതിരിക്കാന്‍ മുന്നിലും പിന്നിലും എയര്‍ ബലൂണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, ബ്രൗണ്‍ നിറത്തിലുള്ള കാരവനാണ് മോഹന്‍ലാല്‍ പണി കഴിപ്പിച്ചത്. എറണാകുളം ആര്‍ ടി ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിന് നല്‍കിയിട്ടുണ്ട്.

3907 സി സി ശേഷിയുള്ള നാല് സിലിണ്ടര്‍ 4 ഡി 34 ഐ സി ആര്‍ ഡി ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ടൊവിനോയുടെ കാരവാന്‍ നിര്‍മ്മിച്ച ഓജസ് തന്നെയാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാരവാന്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കാരവാന്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് ഉളള ഏക സ്ഥാപനം കൂടിയാണ് ഓജസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+