വല്സേട്ടന് എന്തു നല്ല മനുഷ്യന്... ഹിന്ദു ഐക്യവേദി നേതാവിനൊപ്പം ഉണ്ണി മുകുന്ദന്, ചാണകം തന്നെ എന്ന് കമന്റ്
യുവ നടന്മാരില് തുടര്‍ച്ചയായി വിവാദങ്ങളില്‍ നിറയുന്ന പേരാണ് ഉണ്ണി മുകുന്ദന്. അദ്ദേഹത്തിന്റെ സംഘപരിവാര്‍ ബന്ധമാണ് പലപ്പോഴും ചര്‍ച്ചയാകുന്നത്. ഉണ്ണി മുകുന്ദന്റെ ചില നടപടികള്‍ ഇത്തരം വിവാദത്തിന് ഒരു കാരണമാകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ താല്പര്യം എന്തിന് വിമര്‍ശിക്കപ്പെടുന്നു എന്ന ചോദ്യം ബാക്കിയാണ്. അടുത്തിടെ ഇറങ്ങിയ മൂന്ന് സിനിമകള്‍ക്ക് പിന്നാലെയും ഉണ്ണി മുകുന്ദന് വിവാദത്തില്‍പ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ മാളികപ്പുറം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ എടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ഹിന്ദുഐക്യവേദി നേതാവ് വല്സന് തില്ലങ്കേരിക്കൊപ്പമാണ് ചിത്രം. ഇതിന് ലഭിക്കുന്ന കമന്റുകള്‍ വ്യത്യസ്തമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

മേപ്പടിയാന് എന്ന സിനിമയിലാണ് ഉണ്ണി മുകുന്ദന് ആദ്യം വിവാദത്തില്‍പ്പെടുന്നത്. സേവാ ഭാരതിയുടെ ആംബുലന്‍സ് സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ചതാണ് വിവാദത്തിന് കാരണം. സംഘപരിവാറുമായുള്ള നടന്റെ ബന്ധമാണിത് തെളിയിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇക്കാര്യത്തില്‍ ഉണ്ണി മുകുന്ദന് വിശദീകരണം നല്‍കിയിരുന്നു.

കൊവിഡിന്റെ വേളയിലായിരുന്നു മേപ്പടിയാന് ചിത്രീകരണം. ഷൂട്ടിങിന് വേണ്ടി വാടകയ്ക്ക് ആംബുലന്‍സ് ലഭിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. കിട്ടാതിരിക്കെയാണ് സൗജന്യമായി സേവാഭാരതി ഭാരവാഹികള്‍ ആംബുലന്‍സ് തരാന്‍ തയ്യാറായത്. അതുകൊണ്ടാണ് ഇവ ഉപയോഗിച്ചതെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. പിന്നീട് സേവാഭാരതിയെ നടന് പുകഴ്ത്തിയതും വിവാദമായി.

ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയ്ക്ക് ശേഷവും ഉണ്ണി മുകുന്ദന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാവര്ക്കും പ്രതിഫലം നല്‍കിയില്ല എന്ന നടന് ബാലയുടെ ആരോപണമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഉണ്ണിയെ അനുകൂലിച്ചും ബാലയെ അനുകൂലിച്ചും പ്രമുഖര്‍ രംഗത്തുവന്നിരുന്നു. പിന്നീട് തന്റെ ഭാഗം വിശദീകരിച്ച് ഉണ്ണി മുകുന്ദന് മാധ്യമങ്ങളെ കാണുകയും ചെയ്തു.

ശബരിമലയുമായി ബന്ധപ്പെട്ടുള്ള മനോഹരമായ ചിത്രമാണ് ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ മാളികപ്പുറം. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള യാത്രയിലാണ് താരം ഇപ്പോള്‍. കണ്ണൂരും കോഴിക്കോടും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ണി മുകുന്ദന് എത്തിയിരുന്നു. ഈ വേളയില്‍ എടുത്ത ഫോട്ടോയാണ് താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കടുത്ത വിമര്‍ശനമാണ് കമന്റായി വരുന്നത്. അനുകൂലിക്കുന്നവരും ഏറെയാണ്.

ഹിന്ദു ഐക്യവേദി നേതാവ് വല്സന് തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സംഘപരിവാര്‍ വേദിയിലെ പ്രഭാഷകന്‍ കൂടിയാണിദ്ദേഹം. പലപ്പോഴും വിവാദമായ പ്രസംഗവും വല്സന് തില്ലങ്കേരി നടത്തിയിരുന്നു. ഇദ്ദേഹത്തിനൊപ്പമുള്ള ചിത്രം ഉണ്ണി മുകുന്ദന് പങ്കുവച്ചതാണ് പലരും ചോദ്യം ചെയ്യുന്നത്.

മാളികപ്പുറത്തിന്റെ പ്രൊമോഷന് യാത്രയ്ക്കിടെ വല്സന് തില്ലങ്കേരി ചേട്ടനെ കണ്ടു. എന്ത് നല്ല മനുഷ്യന് എന്ന് വിശേഷിപ്പിക്കുന്ന ഉണ്ണി മുകുന്ദന്, മലബാറിലെ ജനങ്ങളുടെ സ്നേഹവും ഭക്ഷണവുമെല്ലാം സൂചിപ്പിക്കുന്നു. സിനിമ സ്വീകരിച്ചതിലുള്ള നന്ദി ജനങ്ങളെ അറിയിക്കുന്ന നടന്, സിനിമയുടെ മറ്റു ഭാഷാ പതിപ്പുകള്‍ വൈകാതെ പുറത്തിറങ്ങുമെന്നും വ്യക്തമാക്കി.

ഉണ്ണി മുകുന്ദനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. ഇതുവരെയുണ്ടായിരുന്ന ഇഷ്ടം പോയി, ചാണകം, സംഘിയാണെന്ന് സ്ഥിരീകരിച്ചു, രാജ്യസഭാ സീറ്റ് ഉറപ്പിച്ചു തുടങ്ങിയ കമന്റുകളുണ്ട്. നിങ്ങള്‍ പുലിയാണ്, മലയാള സിനിമയില്‍ സുരേഷ് ഗോപിക്കും ഉണ്ണി മുകുന്ദനുമുള്ള നട്ടെല്ല് മറ്റാര്‍ക്കുമില്ല, ഇന്ന് കുറേ കരച്ചില് കേള്‍ക്കാമല്ലോ, ഉണ്ണി മുകുന്ദനെ എന്തിന് അനാവശ്യമായി വിമര്‍ശിക്കുന്നു... ഇങ്ങനെ പോകുന്നു കമന്റുകള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications