'ഞങ്ങളെ നാല് തെറി പറഞ്ഞ്, അവര്‍ക്ക് പുതിയ ബിസ്‌നസ് സംരഭമാണ് തുടങ്ങിക്കിട്ടുന്നത്'; തുറന്നുപറഞ്ഞ് അഹാന
മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രിയ താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണകുമാര്‍. 2014 രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. വിരളില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്ര അഭിനയിച്ച അഹാന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സൈബര്‍ ബുള്ളിയിംഗ് നടത്തുന്നവര്‍ക്കെതിരെ അഹാന പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

സൈബര്‍ ആക്രമണവും ബുള്ളിയിംഗും സ്ഥിരമായി നടത്തുന്നവര്‍ക്ക് പ്രണയ ലേഖനം എഴുതിയാണ് അഹാന ചുട്ടമറുപടി നല്‍കിയത്. എ ലവ് ലെറ്റര്‍ ടു ബുള്ളീസ് എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ആ സമയത്ത് താനും വീട്ടുകാരും കടന്നുപോയ സാഹചര്യങ്ങളെ കുറിച്ചും കുടുംബം അന്ന് അതിനെ നേരിട്ടതിനെ കുറിച്ചും തുറന്നുപറയുകയാണ് അഹാന. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇതുമായി ബന്ധപ്പെട്ട് മനസുതുറക്കുന്നത്. അഹാനയുടെ വാക്കുകളിലേക്ക്...

സൈബര്‍ ബുള്ളിയിംഗിനെതിര എനിക്ക് തോന്നിയ കാഴ്ചപ്പാടാണത്. അന്നും എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. സൈബര്‍ ബുള്ളിയിംഗിനൊന്നും വലിയ വിഷമം തോന്നേണ്ട കാര്യമില്ല. ഒരു കൂട്ടം കോമാളികളെ പോലെയാണ് അതിന് ഇപ്പോള്‍ ആള്‍ക്കാര്‍ നോക്കുന്നത്. എന്നാല്‍ ഞങ്ങള്‍ നാല് പിള്ളേരെയും വഴിയില്‍കൂടി പോകുന്നവര്‍ അതും ഇതും പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അത് തന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് വിഷമുണ്ടാക്കിയെന്ന് അഹാന പറയുന്നു.

അമ്മ ഒരാഴ്ചയോളം മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അയാള്‍ക്കെതിരെ ഒരു ബന്ധവുമില്ലാത്ത ആളുകള്‍ വരെ വീഡിയോ പോസ്റ്റ് ചെയ്യുമായിരുന്നു. ഞങ്ങള്‍ക്കെതിരെ വീഡിയോ യൂട്യൂബില്‍ ഇടുന്നവര്‍ക്ക് അന്ന് നല്ല വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്ന് എനിക്ക് അറിയാം. എന്നെ എവിടെ വച്ചെങ്കിലും കണ്ടാല്‍ അവര്‍ സംസാരിച്ച് ഒരു സെല്‍ഫി എടുക്കും.

അന്ന് എന്റെ മുഖവും റമ്പൂട്ടാനും സൈഡില്‍ വച്ച് ഒരു യൂട്യൂബ് വീഡിയോ ഇടുകയാണെങ്കില്‍ ഒരു പതിനായിരം വ്യൂസ് കിട്ടുമെന്നത് ഗ്യാരന്റിയാണ്. പുതിയൊരു ചാനലിനെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. അന്ന് നമ്മളെ നാല് തെറിപറയുന്ന വീഡിയോ എടുത്തിട്ടാല്‍, ഒരു പുതിയ ബിസ്‌നസ് സംരംഭം അവിടെ തുടങ്ങിക്കിട്ടുകയാണ്. വഴിയിലൂടെ പോകുന്നവരും വരുന്നതും ചുമ്മാ കേറി മേയുന്ന സെറ്റപ്പായിരുന്നു- അഹാന പറഞ്ഞു.

എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുതിയ സാധനങ്ങളാണ് വരുന്നത്. നമുക്ക് എന്തെങ്കിലും സംഭവിക്കുമ്പോള്‍ നമുക്ക് വിഷമമാകുന്നതിനേക്കാള്‍ കൂടുതല്‍, നമ്മളെ സ്‌നേഹിക്കന്നവര്‍ക്ക് വിഷമാകുന്നത് സഹിക്കാനാവില്ല. ആ ഒന്ന് രണ്ട് ആഴ്ചകള്‍, എന്റെ അച്ഛന്‍ അമ്മയാകട്ടെ, എന്റെ കൂട്ടുകാരാകട്ടെ, ആരും നേരെ ചൊവ്വേ ഉറങ്ങിയിട്ടില്ല. അത് കാണുന്നതായിരുന്നു എന്റെ ഒരു സ്‌ട്രെസ്. പ്രമുഖരായിട്ടുവര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഫേസ് ചെയ്യുന്ന ഒന്നാണിത്- അഹാന പറഞ്ഞു.

പൃഥിരാജിനൊക്കെ എത്ര സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ എന്നെ ആശ്വസിപ്പിച്ചത്. പൃഥിരാജ് ഫാനായതുകൊണ്ട് ഞാന്‍ അതോര്‍ത്താണ് സമാധാനിച്ചത്. ഇനി ഇതിനൊരു സീസണ്‍ 2 സംഭവിച്ചാലും അത്, എത്രത്തോളം പോകും ഇതിന്റെ എക്‌സ്ട്രീം ലെവലൊക്കെ നമ്മള്‍ കണ്ടുകഴിഞ്ഞു. അടുത്തൊരു വിഷയം വരുമ്പോള്‍ ഈ തെറിവിളിക്കുന്ന ഗ്യാങ് ബസ് പിടിച്ച് അങ്ങോട്ട് പോകും.

എന്റെ ഭാഗത്ത് നിന്ന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും. കാരണം ഞാന്‍ ഒരു മനുഷ്യജീവിയാണ്. തെറ്റുകള്‍ എനിക്കും സംഭവിക്കും. ഞാന്‍ ചെയ്തൂടാത്ത കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം. ഒരു കൊലക്കുറ്റമൊന്നുമല്ല എന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അഹാന പറഞ്ഞു. അന്ന് പോസ്റ്റ് ചെയ്ത സ്‌റ്റോറി, വലിയൊരു തെറ്റെന്ന് തോന്നുന്നില്ലെങ്കിലും, ഇത്രയും ഫോളേവേഴ്‌സുള്ള ഒരാളായതുകൊണ്ട് നമ്മള്‍ പറയുന്ന ഒരു സാധനം, ഇനി വിശദീകരിച്ച് മാത്രമേ പറയുകയുള്ളു,

രണ്ട് വരി കുറിക്കുമ്പോള്‍ അത് തെറ്റിദ്ധാരണ ഉണ്ടാക്കും. നമ്മള്‍ എന്താണ് ഉദ്ദേശിച്ചതെന്നതിന് ഒരു പ്രധാന്യം ഉണ്ടാവില്ല. ഇതിനിടെ, ഞാന്‍ ഒരാളുടെ കമന്റ് ഷെയര്‍ ചെയ്തിരുന്നു. അവിടെ ഒരിക്കലും അയാളെ അധിക്ഷേപിക്കുന്നതിന് വേണ്ടിയായിരുന്നില്ല. അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് കാര്യമെന്നും അഹാന ചോദിക്കുന്നു.

എനിക്ക് എതിര്‍പ്പുള്ള ഒരു സാധനം ഷെയര്‍ ചെയ്യുകയാണെങ്കില്‍ അയാളുടെ പേര് മാറ്റി ഇടണം. അന്ന് അയാളുടെ പേര് അവിടെ കാണിച്ചത് മോശപ്പെട്ട് ചിത്രീകരിക്കുന്നതിന് വേണ്ടിയല്ല. അതൊരി തെറ്റ് പറ്റിയതാണ്. പക്ഷേ, എനിത്ത് എന്ത് ചെയ്യാന്‍ പറ്റും. എനിക്ക് ക്ഷണ ചോദിക്കുക മാത്രമാണ് ചെയ്യാന്‍ കഴിയുക. ഞാന്‍ ക്ഷമ ചോദിക്കുന്നു- അഹാന അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications
