Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മമാരെ കുറിച്ച് പഠിപ്പിക്കുന്ന അസംബന്ധങ്ങൾ; യുട്യൂബ് ചാനലിന് കീഴിലെ കമന്റ്..തുറന്നടിച്ച് അഹാന കൃഷ്ണ

തിരുവനന്തപുരം; കുടുംബത്തിന് വേണ്ടി ലക്ഷ്യങ്ങളും സ്വപ്നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന പ്രതികരണത്തിൽ രൂക്ഷമായി തുറന്നടിച്ച് നടി അഹാന കൃഷ്ണ. തന്റെ അമ്മയുടെ യുട്യൂബ് ചാനലിന് താഴെ വന്ന കമന്റ് പങ്കുവെച്ച് കൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം. നിരവധി പേരാണ് വിഷയത്തിൽ അഹാനയുടെ നിലപാടിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

1

'കുടുംബത്തിനായി സ്വപ്നങ്ങളും ലക്ഷ്യങ്ങളും ത്യജിക്കുന്ന ഒരേയൊരു വ്യക്തി അമ്മയാണ്-എല്ലാ അമ്മമാർക്കും വലിയ സല്യൂട്ട്'-എന്റെ അമ്മയുടെ യുട്യൂബ് ചാനലിന് താഴെ ഞാൻ ഇന്ന് കണ്ട കമന്റാണിത്. ശരിക്കും ഈ പ്രതികരണം എന്നെ വളരെയധികം ബുദ്ധിമുട്ടിക്കയും ബാധിക്കുകയും ചെയ്തിട്ടുണ്ട്.അമ്മ തന്റെ കുടുംബത്തിനായി ലക്ഷ്യങ്ങളും സ്വപ്നങ്ങളും ത്യജിക്കുന്ന വ്യക്തിയെന്ന് പറയുന്നത് വലിയ, അഭിമാനിക്കാനുള്ള എന്തോ കാര്യമായിട്ടാണ് അവതരിപ്പിക്കുന്നത്,എത്രത്തോളം അസുഖകകരമായ കാഴ്ചപ്പാടാണത്.

2

ഈ കമന്റ് പങ്കുവെച്ചയാളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. കാരണം ഈ നിലയിൽ ചിന്തിക്കാനാണ് ചെറുപ്പം മുതലേ എല്ലാവരേയും ശീലിപ്പിക്കുന്നത്.സ്കൂളുകളിൽ പോയാൽ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് അച്ഛൻ കുടുംബത്തിന് ജീവിക്കാനുള്ള വക കണ്ടെത്തുന്ന ആളാണെന്നും അമ്മ കടുംബത്തിന്റെ ക്ഷേമത്തിനും ത്യാഗത്തിനും വേണ്ടി ജീവിക്കുന്ന ആളായിട്ടാണ്.

3

നാലോ അഞ്ചോ വയസ് പ്രായം ഉള്ളപ്പോൾ മുതൽ, അക്ഷരമാല പഠിക്കുന്നതും ദേശീയ ഗാനം ചൊല്ലാൻ പഠിക്കുമ്പോഴും മുതൽ കുട്ടികളെ ഇത് പഠിപ്പിക്കുകയാണ്. അതായത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കൊപ്പം ഈ അസംബന്ധവും പഠിപ്പിച്ച് വിടുന്നു.

4

അമ്മയോ അച്ഛനോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭര്‍ത്താവോ ഗേള്‍ഫ്രണ്ടോ ബോയ്ഫ്രണ്ടോ ജീവിതത്തില്‍ നിങ്ങൾ ചെയ്യുന്ന റോള്‍ എന്തുമായിക്കൊള്ളട്ടെ, അടിസ്ഥാനപരമായി നിങ്ങള്‍ ഒരു മനുഷ്യനാണ്. മാംസവും അസ്ഥികളും മോഹങ്ങളും സ്വപ്നങ്ങളും അത് പിന്തുടരാൻ ശേഷിയുള്ള മനുഷ്യർ. മറിച്ച് വിശ്വസിക്കാൻ ദയവ് ചെയ്ത് ആരേയും അനുവദിക്കരുത്.

5

അടുത്ത തവണ ഏതെങ്കിലും ഒരമ്മ സ്വന്തം സന്തോഷവും സ്വപ്നങ്ങളും ഉപേക്ഷിക്കുന്നത് കണ്ടാൽ അവരെ സല്യൂട്ട് ചെയ്യുകയല്ല വേണ്ടത്, പകരം സ്വയം സ്നേഹിക്കാനും സ്വന്തം സ്വപ്നങ്ങളെ പിന്തുടരാനും അവരുടെ അഭിലാഷങ്ങളെ സ്നേഹിക്കാനും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗം സ്വന്തം സ്വപ്‌നങ്ങൾ ത്യജിക്കുന്നതല്ലെന്ന് അവരെ ബോധ്യപ്പെടുത്താനും തയ്യാറാകണം.

6

സ്വയം സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, അവരവരുടെ സ്വപ്നങ്ങളെ വിലമതിക്കുന്ന, അഭിലാഷങ്ങൾ പിന്തുടരുന്ന, സന്തോഷം കണ്ടെത്തുന്ന എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട്. എനിക്ക് ജീവിതത്തിൽ ഒരു പ്രാഥമിക ലക്ഷ്യമുണ്ടെങ്കിൽ, മുകളിലുള്ള ഖണ്ഡികയിൽ ഞാൻ സൂചിപ്പിച്ച എല്ലാ യോഗ്യതകളുമായി പൊരുത്തപ്പെടുന്നതായിരിക്കും, അഹാന കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+