'വയസായാലും ഗുമ്മാണല്ലോയെന്ന്,ഒരുത്തൻ അയച്ചത് സ്വകാര്യ ഭാഗങ്ങളുടെ ചിത്രം'; തുറന്നടിച്ച് നടി ഐശ്വര്യ
കൊച്ചി: തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്തെ മിന്നും താരമായിരുന്നു നടി ഐശ്വര്യ. പഴയകാല നടി ലക്ഷ്മിയുടെ മകൾ കൂടിയാണവർ. സിനിമകളിൽ അവസരം കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് താൻ എന്ന് വ്യക്തമാക്കി ഐശ്വര്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ജീവിക്കാനായി സോപ്പ് കച്ചവടം ആരംഭിച്ചതായും നടി പറഞ്ഞിരുന്നു.
സോപ്പ് കച്ചവടത്തിനായി ഒരു യുട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. സോപ്പ് നിർമ്മാണവും ഭക്ഷണ റെസിപ്പികളുമെല്ലാം താരം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. എന്നാൽ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് യുട്യൂബിലൂടെ വീഡിയോ പങ്കിട്ടിരിക്കുകയാണ് നടി.

സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് താൻ ഓൺലൈനിൽ ഫോൺ നമ്പർ പങ്കുവെച്ചിരുന്നുവെന്നും എന്നാൽ ചിലർ നമ്പറിലേക്ക് അശ്ലീല കാര്യങ്ങൾ അയക്കുകയാണെന്ന് താരം പറയുന്നു. നടിയുടെ വാക്കുകളിലേക്ക് '
'കഴിഞ്ഞ ഒരാഴ്ചയായി ചിലർ വന്ന് അസമയത്ത് മെസേജ് അയക്കുകയാണ്. രാവിലെ 9 മുതൽ രാത്രി 9 വരെയെ സോപ്പ് ആവശ്യങ്ങൾക്ക് മെസേജ് അയക്കാവൂ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ രാത്രി 11 ഉം 12 ഉം മണിക്കൊക്കെയാണ് മെസേജ് വരുന്നത്. എല്ലാവരും ഇല്ല. കൃത്യമായി പറഞ്ഞാൽ മൂന്ന് പുരുഷൻമാർ. ട്രൂകോളറിലൂടെ അവരുടെ കൃത്യമായ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. എല്ലാവരുടേയും പേരും ഞാൻ പറയാം.
52 വയസുള്ള ഒരു സ്ത്രീയോടാണ് ഇത്തരം മോശം കാര്യങ്ങളൊക്കെ പറയുന്നതെന്ന് അവൻമാർ അറിയണം. ഞാൻ എന്നെയല്ല, സോപ്പാണ് വിൽക്കുന്നത്. രാത്രി കണ്ടനേരത്തേ മെസേജ് അയക്കാൻ ഇവർക്ക് നാണമില്ലേ, ഞാൻ നിന്നെ വാങ്ങാമെന്നാണ് വിചാരിക്കുന്നത്, വയസായാലും നല്ല ഗുമ്മെന്ന് ഉണ്ടല്ലോയെന്നാണ് അവൻ മെസേജ് അയച്ചത്. ഇതെല്ലാം നിന്റെ അമ്മയോട് പറ.

ഒരുത്തൻ അവന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് അയക്കുന്നത്. ഈ വയസിൽ അത് കണ്ടാലൊന്നും ടേൺ ഓൺ ആവുകയല്ല, അറപ്പാണ് വരിക, അന്ന് എനിക്ക് പാനിക്ക് അറ്റാക്ക് സംഭവിച്ചു. ഇതോടെ എന്റെ മകൾ പറഞ്ഞു ഇത് നിർത്തിച്ചേ മതിയാകൂ അമ്മേയെന്ന്.വേറൊരുത്താൻ ടെക്സാസിൽ നിന്നാണ് മെസേജ് അയക്കുന്നത്.
ഞാൻ ഒരു സെലിബ്രിറ്റി എന്ന നിലയിൽ അല്ല സംസാരിക്കുന്നത്. സാധാരണ സ്ത്രീ എന്ന നിലയിലാണ് പ്രതികരിക്കുന്നത്', ഐശ്വര്യ പറഞ്ഞു. തനിക്ക് മോശം മെസേജ് അയച്ച രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ ഫോട്ടോയും ഐശ്വര്യ പങ്കുവെച്ചു.
മക്കളും മക്കളുടെ മക്കളുമൊക്കെയുള്ള മനുഷ്യനാണെന്ന് കണ്ടാൽ അറിയാം. ഇയാൾ വാട്സ് ആപ്പിലൂടെയാണ് മെസേജ് അയച്ചത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ബിസിനസ്. രാത്രി 11 മണിക്ക് ചാറ്റ് ചെയ്യാൻ ഇവിടെ ഞാൻ ഒന്നും തുറന്ന് വെച്ചിട്ടില്ല. വ്യക്തിപരമായി കാണാം എന്ന് പറഞ്ഞാണ് മെസേജ് അയക്കുന്നത്.
ഇതിനൊന്നും പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. വീട്ടിൽ വന്ന് കുടുംബക്കാരുടെ മുന്നിൽ വെച്ച് അപമാനിക്കാനാണ് തീരുമാനം. ഭർത്താവ് ഇല്ലാത്ത സ്ത്രീ തനിച്ചാണ് കഴിയുന്നതെങ്കിൽ നീയൊക്കെ എന്താണ് കരുതുന്നത്. ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിക്കുന്ന സ്ത്രീയാണ്.
എല്ലാ പുരുഷൻമാരും ഇങ്ങനെയാണെന്നല്ല ഞാൻ പറയുന്നത്. എനിക്ക് പുരുഷ സുഹൃത്തുക്കൾ ഇല്ലെന്ന് കരുതരുത്. നല്ല സൗഹൃദം പുലർത്തുന്ന ധാരാളം പേരുണ്ട്. അല്ലാതെ നിന്നെയൊക്കെ പേലെ കണ്ട നേരത്ത് മെസേജ് അയക്കുന്നവരല്ല', പൊട്ടിത്തെറിച്ച് ഐശ്വര്യ പറഞ്ഞു.












Click it and Unblock the Notifications