ഒരു കാലം കഴിഞ്ഞാൽ നായികമാർ കല്യാണം കഴിക്കുന്നത് നാട്ടുനടപ്പ്; ഇത് തിരുത്തണമെന്ന് ആഗ്രഹം;ഐശ്വര്യ ലക്ഷ്മി

കൊച്ചി; സിനിമയിൽ തിളങ്ങി നിന്ന പല മുൻനിര നായികമാരും വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച് കുടുംബിനിയായി തുടരുന്നതാണ് പതിവ്. ഇതിൽ ചിലരാകട്ടെ വലിയ ഇടവേളകൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരാറുമുണ്ട്. എന്നാൽ ഇത്തരം രീതികൾക്ക് 'കട്ട് 'പറയണമെന്ന് വ്യക്തമാക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചും നടി നിലപാട് വ്യക്തമാക്കിയത്.

1

നായികമാർക്ക് ഒരു ഷെൽഫ് ലൈഫ് ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം ആയാൽ അവർ വിവാഹം കഴിച്ച് പോകും, അതാണ് നാട്ടുനടപ്പ്. എന്നാൽ അത് ബ്രൈക്ക് ചെയ്യാൻ സാധിച്ചാൽ എന്നുണ്ട്. നിരവധി പേർ ഇപ്പോൾ തന്നെ അത്തരം ചിന്താഗതിയൊക്കെ തകർത്തിട്ടുണ്ട്. അവർക്കൊപ്പം ആ മുന്നേറ്റത്തിൽ സഞ്ചരിക്കാൻ കഴിയണം എന്നതാണ് താത്പര്യമെന്ന് അഭിമുഖത്തിൽ ഐശ്വര്യ വ്യക്തമാക്കി.

2

ഇപ്പോള്‍ സ്ത്രീകള്‍ക്ക് സിനിമാ മേഖലയില്‍ നല്ല ബഹുമാനം ലഭിക്കുന്നുണ്ടെന്നും നടി പറയുന്നു.. ഒരുപാട് സിനിമ ചെയ്ത സംവിധായകര്‍ പോലും ഒരു സീനെടുക്കുന്നതിന് മുൻപ് തനിക്കെന്താണ് പറയാനുള്ളതെന്ന് കേൾക്കാറുണ്ട്. നേരത്തേ അത് അങ്ങനെയായിരുന്നില്ല. ആരും തന്നോട് അത്തരമൊരു അഭിപ്രായമൊന്നും ചോദിച്ചിരുന്നില്ല.

3

അത്തരത്തിലുള്ള മാറ്റങ്ങളൊക്കെ സിനിമയിൽ സംഭവിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നതിനാലാകാം നിരവധി സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. ഈ മാറ്റം ഇനിയുള്ള സിനിമകളില്‍ പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്, ഐശ്വര്യ പറഞ്ഞു.

4

താൻ സിനിമയിൽ വരുന്നതിനിടോ രക്ഷതാക്കൾക്ക് തുടക്കത്തിൽ നല്ല എതിർപ്പുണ്ടായിരുന്നു. സിനിമയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാതിരുന്ന ഞാൻ നടിയായത് അവരെ സംബന്ധിച്ച് ഷോക്കായിരുന്നു. ഇപ്പോഴും അവർ അതിനോട് ഒരുവിധത്തിൽ പൊരുത്തപ്പെട്ടുപോവുന്നുവെന്ന് മാത്രമാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

5

മായാനദി കണ്ട് അച്ഛനും അമ്മയും തന്നെ വഴക്ക് പറഞ്ഞിരുന്നുവെന്നും നദി വെളിപ്പെടുത്തുന്നു. സിനിമ അവർക്ക് ഇഷ്ടപ്പെട്ടു. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ അവരെ ചൊടിപ്പിച്ചു. സിനിമയുടെ ഭാഗമാണ് അതൊക്കെയെന്ന് മനസിലാക്കാൻ അവർ ഒരുപാട് സമയമെടുത്തുവെന്നും ഐശ്വര്യ പറഞ്ഞു.

6

മായാനദിക്ക് പിന്നാലെ വിജയ് സൂപ്പറും പൗർണമിയും ബ്രദേഴ്സ് ഡേ , വരത്തൻ തുടങ്ങിയ സിനിമകളിൽ ഐശ്വര്യ ലക്ഷ്മി നായികയായിരുന്നു. തമിഴിൽ കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം ജഗമേ തന്തിരമാണ് ഐശ്വര്യയുടേതായി അവസാനം ഇറങ്ങിയ സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+