ഞാനും ചേച്ചിയും വാപ്പയ്ക്ക് പെണ്ണാലോചിച്ചിരുന്നു; ഉമ്മയും അത് ആഗ്രഹിച്ചിരുന്നു; മനസ് തുറന്ന് അനാര്‍ക്കലി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ യുവ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. 2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം പിന്നീട് ചെയ്ത പല വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പല വിഷയങ്ങളിലും തന്റേതായ നിലപാട് സ്വീകരിക്കാറുണ്ട്.

1

കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഒരു പുതിയ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു. തന്റെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആയിരുന്നു അത്. എന്നാല്‍ ഇപ്പോഴിതാ വാപ്പയുടെ വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളും വിശേഷങ്ങളും പങ്കുവച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്.

2

പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൂടിയായ അനാര്‍ക്കലിയുടെ പിതാവ് നിയാസ് മരക്കാര്‍ കഴിഞ്ഞ ദിവസമാണ് പുനര്‍ വിവാഹിതനായത്. തന്റെ രണ്ടാം വിവാഹത്തില്‍ ജീവിത സഖിയാക്കിയത് കണ്ണൂര്‍ സ്വദേശിനിയെയാണ്. വാപ്പയുടെ വിവാഹ ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവച്ചതോടെ വിവാഹ വിശേഷം വൈറലായി മാറിയിരുന്നു. വീട്ടിലെ പുതിയ അതിഥിയായ കൊച്ചുമ്മയെയും താരം പരിചയപ്പെടുത്തിയിരുന്നു.

3

കണ്ണൂരില്‍ നടന്ന വിവാഹത്തില്‍ അനാര്‍ക്കലിയും ചേച്ചിയും പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ വിശേഷങ്ങള്‍ പങ്കുവച്ച് അനാര്‍ക്കലി വനിത ഓണ്‍ലൈനിനോട് പങ്കുവച്ച വാക്കുകള്‍ ഇങ്ങനെ, ചിത്രം പങ്കുവച്ച ശേഷം ബന്ധുക്കള്‍ക്കിടെയില്‍ ചില അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച കമന്റുകളെല്ലാം പോസിറ്റീവായിരുന്നെന്ന് അനാര്‍ക്കലി പറയുന്നു.

4

ഞാന്‍ ഉമ്മയുമായി പിരിഞ്ഞെന്നാണ് ബന്ധുക്കള്‍ക്കിടെയില്‍ സംസാരിക്കുന്നത്. ഇത് എനിക്ക് നോര്‍മ്മല്‍ ആയ കാര്യമാണ്. തമ്മില്‍ യോജിച്ച് പോകാന്‍ വാപ്പയ്ക്കും ഉമ്മയ്ക്കും പറ്റിയില്ല. അപ്പോള്‍ അവര്‍ പിരിഞ്ഞു. പിന്നീട് വാപ്പയ്ക്ക് ഒരാളെ ലൈഫില്‍ വേണമെന്ന് തോന്നി. ഒരാളെ ലൈഫില്‍ ഉള്ളൂ, ഒരാളെ ലൈഫില്‍ വാഴുള്ളൂ എന്ന ചിന്തയൊന്നും ഞങ്ങള്‍ക്കാര്‍ക്കുമില്ലെന്ന് അനാര്‍ക്കലി പറയുന്നു.

5

ഡിവോഴാസ് ആകുമ്പോള്‍ വാപ്പായ്ക്ക് 60 വയസുണ്ട്. എന്റെ ഉമ്മായ്ക്കും വാപ്പ വേറെ കല്യാണം കഴിക്കണം എന്ന് തന്നെയായിരുന്നു. ഡിവോഴ്‌സ് ആകുന്ന സമയത്ത് ഉമ്മായ്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഇത്രയും പ്രായമായില്ലേ, ഡിവോഴ്‌സ് ആകണോ എന്ന്. പക്ഷേ, പിരിയുന്നതാണ് അവര്‍ക്ക് നല്ലതെന്ന് തോന്നിയെന്ന് അനാര്‍ക്കലി പറയുന്നു.

6

വാപ്പ മറ്റൊരു കല്യാണം കഴിച്ചതില്‍ സങ്കടം തോന്നിയില്ലെന്നും ഒരു തരിയെങ്കിലും സങ്കതം തോന്നിയെങ്കില്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യില്ലായിരുന്നെന്ന് അനാര്‍ക്കലി പറയുന്നു. ഉമ്മയും വാപ്പയും പിരിയുന്ന സമയത്ത് എനിക്ക് 23 വയസായിരുന്നു., അപ്പോഴും വിഷമം ഒന്നും തോന്നിയില്ല കാര്യങ്ങള്‍ മനസിലാക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നെന്ന് അനാര്‍ക്കലി പറുന്നു.

7

വിവാഹവുമായി ബന്ധപ്പെട്ട് വാപ്പ സംസാരിച്ചിരുന്നു. മക്കള്‍ എന്ത് പറയുമെന്ന ടെന്‍ഷന്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് തോന്നി. എന്നാല്‍ ഞങ്ങള്‍ക്ക് പൂര്‍ണ സമ്മതമായിരുന്നു. കല്യാണം കഴിക്കേണ്ടേ. ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ മതിയോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഞാനും ചേച്ചിയും വാപ്പയ്ക്ക് പെണ്ണാലോചിച്ചിട്ടുണ്ടെന്നും അനാര്‍ക്കലി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+