കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലരും പ്രതിഫലം തരാറില്ല, കമ്മട്ടിപ്പാടം സിനിമയില്‍ ദിവസം 3000 രൂപയാണ് നല്‍കിയത്; വെളിപ്പെടുത്തി അഞ്ജലി നായര്‍

Google Oneindia Malayalam News

മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് അഞ്ജലി നായര്‍. ഓട്ടേറ മലയാള ചിത്രത്തില്‍ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് സിനിമകളില്‍ അഭിനയിച്ചാല്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്കിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയില്‍ തനിക്ക് വളരെ ചെറിയ പ്രതുിഫലമാണ് നല്‍കിയിരുന്നതെന്ന് അഞ്ജലി നായര്‍ പറയുന്നു. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലിയുടെ വെളിപ്പെടുത്തല്‍.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ഷോയ്ക്ക് മുൻപ് ഒരു കരാറിൽ ഒപ്പിടീപ്പിക്കും, ബിഗ് ബോസ് ഹൗസിലെ നിങ്ങൾ അറിയാത്ത നിയമങ്ങൾ, കുറിപ്പ്ഷോയ്ക്ക് മുൻപ് ഒരു കരാറിൽ ഒപ്പിടീപ്പിക്കും, ബിഗ് ബോസ് ഹൗസിലെ നിങ്ങൾ അറിയാത്ത നിയമങ്ങൾ, കുറിപ്പ്

കടന്നപ്പള്ളി പുറത്തേക്ക്, പകരം ആന്റണി രാജു, ഗണേഷ് കുമാറും മന്ത്രിസഭയിലേക്ക്? സിപിഎം നിര്‍ദേശം ഇങ്ങനെകടന്നപ്പള്ളി പുറത്തേക്ക്, പകരം ആന്റണി രാജു, ഗണേഷ് കുമാറും മന്ത്രിസഭയിലേക്ക്? സിപിഎം നിര്‍ദേശം ഇങ്ങനെ

പി രാജീവ് മന്ത്രിയാകും? സമുദായിക സമവാക്യം പരിഗണിച്ചാൽ സാധ്യതകൾ ഇങ്ങനെ..സ്വരാജിന്റെ തോൽവി അന്വേഷിക്കുംപി രാജീവ് മന്ത്രിയാകും? സമുദായിക സമവാക്യം പരിഗണിച്ചാൽ സാധ്യതകൾ ഇങ്ങനെ..സ്വരാജിന്റെ തോൽവി അന്വേഷിക്കും

ചെറിയ പ്രതിഫലം

ചെറിയ പ്രതിഫലം

സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് ചെറിയ പ്രതിഫലമാണ് നല്‍കാറുള്ളത്. പലരും പ്രതിഫലം തരാറില്ലെന്നും തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളതെന്നും അഞ്ജലി നായര്‍ പറയുന്നു. ദുഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇതെന്നും അഞ്ജലി പറയുന്നു.

Also Read: 1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

കമ്മട്ടിപ്പാട്ടം

കമ്മട്ടിപ്പാട്ടം

കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസം തനിക്ക് 3000 രൂപ വീതമാണ് പ്രതിഫലം തന്നത്. ഇപ്പോഴും പലരും പ്രതിഫലം തരാറില്ല. ചിലര്‍ ചെറിയ പ്രതിഫലമാണ് നല്‍കാറുള്ളതെന്നും അഞ്ജലി വ്യക്തമാക്കുന്നു.

കുടുംബം ഞാന്‍ പോറ്റുന്നത്

കുടുംബം ഞാന്‍ പോറ്റുന്നത്

ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും തനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ലെന്നും താരം പറയുന്നു.

ഒരു അച്ചാറായി

ഒരു അച്ചാറായി

എന്നെ അറിയുന്നവര്‍ക്ക് ഇതറിയാം. അതറിയുന്നത് കൊണ്ടാണ് മിക്കവരും അവരുടെ സിനിമയില്‍ ഒരു അച്ചാറായി തന്നെ ഉള്‍പ്പെടുത്തുന്നതെന്ന് അഞ്ജലി വ്യക്തമാക്കി. ചിലര്‍ തന്നെ അച്ചാര്‍ എന്ന് കളിയാക്കി വിളിക്കുന്ന കാര്യവും അഞ്ജലി പറയുന്നു.

എല്ലാ സിനിമയിലും

എല്ലാ സിനിമയിലും

ഒരുവിധം എല്ലാ സിനിമയിലും ഉള്ളതുകൊണ്ട് തന്നെ എല്ലാവരും അച്ഛാറെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെ എല്ലാ സിനിമയിലും താനുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് അഞ്ജലി പറയുന്നു. തന്റെ ഒരു അഞ്ച് സിനിമയെടുത്ത് പറയാന്‍ ഒരു പ്രേക്ഷകരോട് അല്ലെങ്കില്‍ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാല്‍ അത് പറയാന്‍ പത്ത് മിനിറ്റ് ആലോചിക്കേണ്ടിവരുമെന്നും താരം പറയുന്നു.

 ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്

ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്

ഞാന്‍ നല്ലവണ്ണം ബുദ്ധിമുട്ടി ജീവിക്കുന്ന ഒരാളാണ്. ഒരു സാധാരണക്കാരിയാണ് ഞാന്‍. എന്റെ ബുദ്ധിമുട്ട് തുറന്ന് പറയാതിരിക്കുന്നതുകൊണ്ട് എന്ത് കാര്യം. എനിക്ക് ലോണുകള്‍ തന്നിട്ടുള്ള മാനേജര്‍മാര്‍ക്കറിയാം ഞാന്‍ അവരോട് എ്ന്താണ് ചെയ്തിട്ടുള്ളത്. ലോണിന്റെ അടവ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന് അവര്‍ക്കറിയാം- അഞ്ജലി പറഞ്ഞു.

Recommended Video

cmsvideo
ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam
മകളുടെ സ്വര്‍ണം

മകളുടെ സ്വര്‍ണം

മകളുടെ സ്വര്‍ണം പണയം വെച്ചിട്ട് എടുക്കാന്‍ സാധിക്കാത്തതിനാല്‍ അവ ലേലം ചെയ്ത് പോയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ പലര്‍ക്കുമറിയാം. ലോണ്‍ അടയ്ക്കാത്തത് കൊണ്ട് കാര്‍ സിസിക്കാര്‍ കൊണ്ടു പോയിട്ടുണ്ട്. അവസരങ്ങള്‍ക്ക് വേണ്ടിയോ ഉദ്ഘാടനങ്ങള്‍ക്ക് വേണ്ടിയോ വഴിവിട്ട രീതിയില്‍ പോകാത്ത ഒരു അഡ്‌ജെസ്റ്റ്‌മെന്റിനും ഒരാളാണ് ഞാനെന്നും അഞ്ജലി പറയുന്നു.

അമ്മ വേഷം

അമ്മ വേഷം

സംവിധായകര്‍ക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഈ പ്രായത്തില്‍ എന്നെക്കൊണ്ട് അമ്മ വേഷം ചെയ്യിക്കരുതെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ എന്നെ വിളിക്കുന്നു. വിളിക്കുന്നത് ഒരു വരുമാനം കിട്ടുന്ന കാര്യത്തിനായത് കൊണ്ടും തെറ്റല്ലാത്തത് കൊണ്ടും ഞാന്‍ പോയി ചെയ്യുന്നു. അത്രേയുള്ളൂ- അഞ്ജലി പറഞ്ഞു.

ചെയ്യാന്‍ വേറെ ആളുണ്ട്

ചെയ്യാന്‍ വേറെ ആളുണ്ട്

ആ വേഷം നമ്മള്‍ ചെയ്തില്ലെങ്കില്‍ ചെയ്യാന്‍ വേറെയാളുണ്ട്. ആ ഒരു മാസം കഴിഞ്ഞ് പോകാന്‍, വിശപ്പിന്റെ വിളിവരുമ്പോള്‍ നമ്മള്‍ എന്തും ചെയ്യുമെന്നും അഞ്ജലി ചോദിക്കുന്നു. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2വില്‍ ശ്രദ്ധേയമായ വേഷമാണ് അഞ്ജലി കൈകാര്യം ചെയ്തത്. വലിയ പ്രശംസയാണ് താരത്തിന് ഈ വേഷത്തിലൂടെ ലഭിച്ചത്.

സരിത എന്ന കഥാപാത്രം

സരിത എന്ന കഥാപാത്രം

ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രമാണ് അശ്വതി ചെയ്തത്. പോലീസ് ഓഫീസറുടെ വേഷത്തിലും നാട്ടിന്‍പുറത്തുകാരിയുടെ കഥാപാത്രത്തിലും അഞ്ജലി ചിത്രത്തില്‍ തിളങ്ങിയിരുന്നു.

പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Actress Anjali Nair reveals many people are not pay Remuneration for acting in movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X