അമൃതാനന്ദമയി പറഞ്ഞാല്‍....ആനി ക്യാമറയ്ക്ക് മുന്നില്‍ തിരികെ എത്തി
തിരുവനന്തപുരം: ചലച്ചിത്ര താരങ്ങള്‍ക്കും ഭക്തിയും ദൈവ വിശ്വാസവും ഒക്കെ വളരെ കൂടുതലാണ്. ചിലര്‍ ആള്‍ദൈവങ്ങളില്‍ വിശ്വസിയ്ക്കുന്നവരാണ്. അത്തരം ദൈവങ്ങളുടെ പ്രവചനങ്ങള്‍ക്ക്‌നുസരിച്ച് പ്രവര്‍ത്തിയ്ക്കുന്നവരും ഉണ്ട്. വര്‍ഷങ്ങളായി സിനിമയോട് വിടപറഞ്ഞ ഒരു കാലത്തെ ഹിറ്റ് നായിക ആനിയും ക്യാമറയ്ക്ക് മുന്നിലേയ്ക്ക് മടങ്ങിയെത്തിയിരിയ്ക്കുകയാണ്.
ബിഗ് സ്‌ക്രീനില്‍ അല്ല മിനി സ്‌ക്രീനില്‍ ആണെന്ന് മാത്രം. ആനിയുടെ രണ്ടാം വരവിന് കാരണമായിരിയ്ക്കുന്നത് മറ്റാരുമല്ല അമൃതാനന്ദമയി തന്നെ. അമൃതാനന്ദമയിയുടെ ഭക്തയാണ് ആനി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആനി ഇക്കാര്യം തുറന്ന് പറഞ്ഞത്.

കുക്കറി ഷോയില്‍
അമൃത ടിവിയിലെ പാചക പരിപാടിയിലൂടെയാണ് ആനി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്

അമൃതാനന്ദമയി
അമൃതാനന്ദമയിയുടെ ഭക്തയാണ് ആനി. അതിനാല്‍ തന്നെ അമ്മയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിയതെന്നും ആനി

ഒരിക്കലും അഭിനയിക്കാന്‍ വിടരുത്
ഒരിക്കലും തന്നെ അഭിനയിക്കാന്‍ വിടരുതെന്ന് ഭര്‍ത്താവിനോട് താന്‍ തന്നെ പറഞ്ഞിരുന്നെന്ന് ആനി

പാചകം
പാചകം ഏറെ ഇഷ്ടപ്പെടുന്ന ആനിയ്ക്ക് പാചക പരിപാടി തന്നെയാണ് ലഭിച്ചത്

ഇങ്ങനെ...
അമൃതാനന്ദമയിയില്‍ വിശ്വാസമില്ലായിരുന്നുവെങ്കില്‍ ആനിയുടെ മടങ്ങി വരവ് ഇനിയും വൈകിയേനെ.












Click it and Unblock the Notifications