• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്റെ പൊന്നേട്ടോയ്, അവര്‍ ചെയ്തതിലും വളരെ മോശമായി പോയി ഈ അവഹേളനം; പണ്ഡിറ്റിനോട് അശ്വതി

Google Oneindia Malayalam News

പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷന്‍ ഷോയായ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി അപമാനിച്ചെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ പ്രതികരിച്ച് പിന്നീട് സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരുന്നു. തന്നെ ചാനല്‍ അധികൃതര്‍ അപമാനിച്ചെന്ന വാദം തന്നെയാണ് സന്തോഷ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് കലാകാരന്മാര്‍ സന്തോഷിനെ തള്ളി രംഗത്തെത്തിയിരുന്നു.

'മലയാള സിനിമയെ അപമാനിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്, ആരാണ് അനുമതി നല്‍കിയത്''മലയാള സിനിമയെ അപമാനിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്, ആരാണ് അനുമതി നല്‍കിയത്'

1

സന്തോഷിനെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. നടി നിത്യ ദാസ്, നവ്യാ നായര്‍, അവതാരക ലക്ഷ്മി നക്ഷത്ര എന്നിവര്‍ സന്തോഷ് പണ്ഡിറ്റിനെ മനപ്പൂര്‍വം അപമാനിച്ചെന്നാണ് ഉയരുന്ന ആരോപണം. ഈ വിഷയത്തില്‍ സന്തോഷിനെ പിന്തുണച്ച് സീരിയല്‍ താരം അശ്വതി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിക്കുന്ന ഒരു കുറിപ്പാണ് അശ്വതി പങ്കുവയ്ക്കുന്നത്.

2

നേരത്തെ പണ്ഡിറ്റിനെ പിന്തുണച്ച അശ്വതി ഇപ്പോള്‍ വിമര്‍ശിക്കാനുള്ള പ്രധാന കാരണം, ബിനു അടിമാലിയെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ്. സന്തോഷ് പണ്ഡിറ്റ് സ്റ്റാര്‍ മാജിക്ക് വേദിയില്‍ വച്ച് ബിനു അടിമാലിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സന്തോഷ് പറഞ്ഞ പരാമര്‍ശം ഇങ്ങനെ ആയിരുന്നു,

3

നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല'- വേദിയില്‍ ഹരിശ്രീ അശോകന്‍ ഉള്‍പ്പടെയുള്ളവര്‍ ഉണ്ടായിരുന്നപ്പോഴാണ് ഈ പരാമര്‍ശം. വലിയ പ്രതിഷേധമാണ് സന്തോഷ് പണ്ഡിറ്റിനെതിരെ ഇപ്പോള്‍ ഉയരുന്നത്.

4

ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അശ്വതി ഇപ്പോള്‍ വിമര്‍ശന കുറിപ്പ് പങ്കുവച്ചത്, അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ന്റെ പൊന്നേട്ടോയ്... ഇപ്പ ഞങ്ങളാരായി. തെറ്റ് ആര് ചെയ്താലും അത് പറഞ്ഞല്ലേ പറ്റൂ.. അവര്‍ ചെയ്തതിലും വളരെ മോശമായി പോയി ഈ അവഹേളനം. ഉപയോഗിച്ച ചില വാക്കുകള്‍ അധികഠിനം ആയിപോയി. ഇതും പറയാതെ വയ്യാ. ഞാനെന്തായാലും എയറിലേക്ക് പോകാന്‍ റെഡി ആയി. അപ്പോള്‍ എന്നാ എല്ലാരും എന്നെ ചീത്ത വിളിച്ചു തുടങ്ങിക്കോളൂ- അശ്വതി കുറിച്ചു.

5

നിങ്ങള്‍ പറഞ്ഞത് ശരിയാണ്....സന്തോഷ് എന്ന വ്യക്തിയെ അപമാനിച്ചപ്പോള്‍ മനസ്സ് ഒന്ന് വിഷമിച്ചിരുന്നു... അദ്ദേഹം ചെയ്ത നല്ല കാര്യം ആലോചിച്ചു. പക്ഷേ, ഇപ്പോള്‍ അദ്ദേഹം ചെയ്ത കാര്യം വളരെ മോശം ആയി... ഒരു കലാകാരനെയും അവഹേളിക്കാന്‍ പാടില്ല... അവര്‍ അവിടെ എത്തുവാന്‍ ഒരുപാട് കണ്ണുനീര്‍ തണ്ടിയാണ് വരുന്നത്.... വളരെ മോശം ആയി സന്തോഷ്..... വാ കസ്‌തേ... എന്ന് നമ്മുടെ ലാലേട്ടന്‍ ടോക്ക് വളരെ പ്രശസ്‌നേയം.... സന്തോഷ് പറഞ്ഞത് സത്യം.... നല്ല അച്ഛനും അമ്മയ്ക്കും പിറക്കാത്തത് തെറ്റല്ല... സന്തോഷിനും ബാധകം- ഷാജേഷ് എന്നയാള്‍ കമന്റായി കുറിച്ചു.

6

ചേച്ചി എന്തിനാ എയറില്‍ പോണത്. എത്ര വലിയ ഊളയെ ആയാലും പബ്ലിക് ഇന്‍സള്‍ട്ടും ബോഡി ഷെയ്മിങ്ങും ചെയ്യാന്‍ പാടില്ല. അതിനി അയാള്‍ തിരിച്ച് ചെയ്താല്‍ നേരത്തെ അയാള്‍ക്ക് കിട്ടിയ ഇന്‍സള്‍ട്ടിനുള്ള ന്യായീകരണവുമാകില്ല. സന്തോഷ് പണ്ഡിറ്റിനോട് ചെയ്തത് വൃത്തികേടാണ്. അയാള്‍ ചെയ്തതും വൃത്തികേടാണ്. ചേച്ചിയുടെ സ്റ്റാന്‍ഡ് വ്യക്തവുമാണ്. അതുതന്നെയാണ് ശരിയും- ജാനകി എന്നയാള്‍ കമന്റ് ചെയ്തു.

7

എന്നാല്‍ അശ്വതിയുടെ പോസ്റ്റിന് താഴെ ചിലര്‍ സന്തോഷ് പണ്ഡിറ്റിനെയും പിന്തുണച്ച് രംഗത്തെത്തി. ഇതില്‍ ഒരു തെറ്റും ഇല്ലാ 101% ഓക്കേ ആണ് 'ഈ അടി മലയാള സിനിമക്കു വേണ്ടി എന്ന് ആണ് പറഞ്ഞത് ' അടിക്കാന്‍ വന്നാല്‍ അടിച്ചിട്ട് പോകണം. അതിന്റെ ഇടയില്‍ കുടി ഡയലോഗ് അടിച്ചാല്‍ ഇങ്ങനെ ഇരിക്കും. മലയാള സിനിമക്ക് എന്ന് പറയുമ്പോള്‍ തന്നെ അടിമാലി എന്താണ് ഉദേശിച്ചത് എന്ന് അല്‍പ്പം ബുദ്ധി ഉള്ളവര്‍ക്ക് മനസിലാക്കം... ഇപ്പോള്‍ വരും എന്നെ ചിത്താ വിളിക്കാന്‍ ആളുകള്‍ എന്നാലും വേണ്ടില്ല പറയാന്‍ ഉള്ളത് പറയുക തന്നെ വേണം.

8

പണ്ട് ബൈജു വന്നു ഇതേ പോലെ ഒന്ന് അടി കൊടുത്തത് ആണ് പണ്ഡിറ്റിനു. അന്ന് പറഞ്ഞത് ഗസ്റ്റിന് എങ്ങനെ വേണലും അടിക്കാം. പണ്ഡിറ്റ് അല്ലാതെ വേറെ ആരെയും അടിക്കാന്‍ അയാള്‍ വിളിച്ചില്ല. പണ്ഡിറ്റ് ആണോ എന്നാ ഞാന്‍ അടിക്കം എന്ന് പറഞ്ഞു വന്നു അന്നത്തെ ആ അടി കണ്ടാല്‍ സങ്കടം വരും അടി കൊണ്ടിട്ടു ആ നില്‍പ്പ് ഉണ്ട്. ആ എപ്പിസോഡ് കണ്ടാല്‍ മനസിലാകും ഒരാളെ കരുതി കുട്ടി ആണ് ഇങ്ങനെ ചെയുന്നത് എന്ന്- ഒരാള്‍ കമന്റ് ചെയ്തു.

9

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് അശ്വതി സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് കുറിപ്പുമായി രംഗത്തെത്തിയത്. അശ്വതി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു, ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം
വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്.

10

വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്പോള്‍. അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.
ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത 'പച്ചമലര്‍ പൂവ് ' എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തില്‍ വന്നപ്പോള്‍ 'എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ' ആയി മാറി.

11

അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തര്‍ക്കിക്കാം അല്ലെ. പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാല്‍ ഏതൊക്കെ അറബി ഇംഗ്‌ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മള്‍ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാന്‍ പറ്റും. സന്തോഷ് പണ്ഡിറ്റ് സിനിമകളും ഗാനങ്ങളും സൂപ്പര്‍ ആണെന്നൊന്നും ഞാന്‍ പറയില്ല.. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു വേറാര്‍ക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്.

Recommended Video

cmsvideo
  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

  സ്വന്തമായി എഴുതുന്നു, പാടുന്നു, ഡാൻസ് ചെയ്യുന്നു; വേറാർക്കും ഒരു ശല്യോം ഇല്ല; പണ്ഡിറ്റിനെ പിന്തുണച്ച് അശ്വതിസ്വന്തമായി എഴുതുന്നു, പാടുന്നു, ഡാൻസ് ചെയ്യുന്നു; വേറാർക്കും ഒരു ശല്യോം ഇല്ല; പണ്ഡിറ്റിനെ പിന്തുണച്ച് അശ്വതി

  കെ സി വേണുഗോപാൽ
  Know all about
  കെ സി വേണുഗോപാൽ
  English summary
  Actress Aswathy's post against Santosh Pandit for insulting Binu Adimali goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X