• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സൂര്യ ഫാൻസ്‌ ഇന്നെന്നെ കൊന്നു കുരിശിൽ കയറ്റും', കാത്തിരുന്ന സർപ്രൈസ് നാളെ? നടി അശ്വതിയുടെ കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും പുതിയ എപിസോഡിനെ കുറിച്ച് നടി അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ബിഗ് ബോസ് ആരാധകർക്കിടയിൽ വൈറലാകുന്നു. ബിഗ് ബോസിന്റെ പുതിയ എപിസോഡിനെ കുറിച്ചുളളതാണ് അശ്വതിയുടെ കുറിപ്പ്. നമ്മൾ കാത്തിരുന്ന സർപ്രൈസ് സംഭവിക്കുമോ നാളെ എന്നാണ് അശ്വതി ചോദിക്കുന്നത്. എന്താണ് ആ സർപ്രൈസ്?

വള്ളീം തെറ്റി.. പുള്ളീം തെറ്റി

വള്ളീം തെറ്റി.. പുള്ളീം തെറ്റി

അശ്വതിയുടെ കുറിപ്പ് വായിക്കാം: ' വള്ളീം തെറ്റി.. പുള്ളീം തെറ്റി ഇന്ന് തുടക്കമിട്ടിട്ടുണ്ടേയ്..... രാവിലെ കൈനോട്ടം ആണ് ടാസ്ക്.. കഴിഞ്ഞ സീസണിലെ വീണയുടെ കൈനോട്ടം ആണ് അപ്പൊ കണ്ണിനു മുന്നിൽക്കൂടെ പോയത്.. രജിത് സർനെ നോക്കി "ഉങ്കൾക്ക് കണ്ടിപ്പാ ഒരു ജയിൽ വാസം ഇറുക്ക്‌". മണിക്കുട്ടൻ രമ്യയുടെ കൈനോക്കുമ്പോൾ സൂര്യയുടെ വിഷാദം ഞാൻ മാത്രേ കണ്ടൊള്ളോ?? പിന്നീട് ആ വിഷാദം സൂര്യയുടെ കൈ നോക്കിയപ്പോൾ മാറി ട്ടോ.. ശ്യേ ഞാനെന്തിന് ഇങ്ങനെ ദെറ്റ് ധരിക്കണ്.

 മികച്ച മത്സരാർത്ഥികൾ

മികച്ച മത്സരാർത്ഥികൾ

നീതിമാന്റെ കോയിൻ കൂടുതലുള്ള നോബിചേട്ടന് ഈ ആഴ്ചയിലെ മികച്ച 3 മത്സരാർത്തികളിൽ ഒന്ന് ആയി.. ഒന്നും പറയണില്ല. പറഞ്ഞിട്ട് കാര്യോമില്ല .
ബാക്കി 2 മികച്ച മത്സരാർത്ഥികൾ അനൂപ്, കിടിലു എന്നിവർ ആണ്. എനിക്കു അനൂപ്, കിടിലു, മണിക്കുട്ടൻ, ഋതു എന്നിവർ ആണ് ടാസ്കിൽ മികച്ചതായി തോന്നിയത് .. എനിക്ക് തോന്നീട്ടെന്തു കാര്യം. അടുത്തത് മോശം പ്രകടനത്തിന് ജയിലിൽ പോകേണ്ടവർ സായിയും മണിക്കുട്ടനും..

സായി ആദ്യമേ കൊല്ലപ്പെട്ടു

സായി ആദ്യമേ കൊല്ലപ്പെട്ടു

സായി ഓക്കെ ആദ്യമേ കൊല്ലപ്പെട്ടു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ നോബി ചേട്ടൻ mutual ഫണ്ടിന്റെ കോയിൻ അധികം കിട്ടിയത്കൊണ്ട് മാത്രം ആണ് (ആ കോയിൻ അഡോണി കൊടുത്തത് കൊണ്ടു) മികച്ച പെർഫോർമർ ആയതു, അല്ലാതെ എന്താണ് പുള്ളി ചെയ്തത്.. വല്ലാത്ത യോഗം അണ്ണാ. ഒരുമാതിരി കളിയാക്കി ചിരിച്ചോണ്ടിരുന്നത് എന്തിനാണോ എന്തോ.. അതുപോലെ കിടിലുവും എന്തിനാരുന്നു മണിക്കുട്ടനെ കളിയാക്കി ചിരിച്ചത്.

പിന്നെന്തിനു അങ്ങനൊരു നോമിനേഷൻ?

പിന്നെന്തിനു അങ്ങനൊരു നോമിനേഷൻ?

മണിക്കുട്ടൻ ടാസ്ക് നന്നായി കൊണ്ടു പോയതാണ്. കൊലപാതകി ആണെങ്കിൽ ഓകെ അല്ലേൽ ഓവർ അഭിനയം ആയി സായിക്കു തോന്നിയത്രേ.. അപ്പൊ കൊലപാതകി ആണെന്ന് അറിഞ്ഞില്ലല്ലോ? പിന്നെന്തിനു അങ്ങനൊരു നോമിനേഷൻ? ആദ്യം സൂര്യയെയും ഋതുവിനെയും പറഞ്ഞ ആളാണ്. നോബിചേട്ടൻ ആണ് മണിക്കുട്ടന് പകരം പോകേണ്ടി ഇരുന്നത്. വളരെ മോശം തീരുമാനം. അല്ലേലും അവിടെ എപ്പോളാണ് നല്ല തീരുമാനം എടുത്തിട്ടുള്ളത് ല്ലെ

"ആണുങ്ങൾ ആശ്വസിപ്പിച്ചാലേ അവർക്ക് ഇഷ്ടവുകയുള്ളോ"

"ആണുങ്ങൾ ആശ്വസിപ്പിച്ചാലേ അവർക്ക് ഇഷ്ടവുകയുള്ളോ" എന്ന രമ്യയുടെ സ്റ്റേറ്റ്മെന്റ് വളരെ മോശമായിപ്പോയി. ഇന്നലെ ഋതു കരഞ്ഞു. കൊണ്ടിരുന്നപ്പോൾ മണിക്കുട്ടനും സായിയും ഒക്കെ അശ്വസിപ്പിക്കുക ആയിരുന്നു അന്നേരം രമ്യ അടുത്ത് വന്നിരുന്ന സമയം ഋതു 'രമ്യ പോ' എന്നു പറഞ്ഞതിന്റെ പേരിലാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്. എന്തായാലും തെറ്റാണ്. കുട്ടിക്ക് ല്യേശം താൻ എന്തോ ആണെന്ന ഭാവം കേറി തുടങ്ങ്യോ??

പുള്ളിക്കും സന്തോഷം ആയിക്കാണും

പുള്ളിക്കും സന്തോഷം ആയിക്കാണും

ലീഡർ ആയപ്പോൾ ഒറ്റക്കെല്ലാം കൈകാര്യം ചെയ്തു എന്നതിന്റെ ആണോ? അല്ലാ അതെടുത്തു പറയുകയും ചെയ്തെന്നു മണിക്കുട്ടനും പറഞ്ഞല്ലോ..ങ്ഹാ സാരമില്ല ഇനി 2 ദിവസം കൂടല്ലേ ഉള്ളു അല്ലെ...ല്ലെ.. ല്ലെ? എനിക്കറിയില്ല. സ്പോൺസർ ടാസ്കിൽ നോബി ചേട്ടനെ പിടിച്ചു സ്പോൺസർ തന്നെ വിധി കർത്താവാക്കി.. നന്നായി. പുള്ളിക്കും സന്തോഷം ആയിക്കാണും. ഞാൻ ടാസ്ക് കണ്ടില്ല.. കിരു കിരുന്ന് സാൻഡ് പേപ്പർ ഇട്ടു ഒരക്കുന്ന സൗണ്ട് കേട്ടപ്പോ പല്ല് പുളിക്കാൻ തുടങ്ങി. പിന്നെ സ്നേഹ സമ്മാനം കൊടുക്കുന്നതാണ് കണ്ടത് പൊറോട്ടയും ഇറച്ചിക്കറിയും.

അനൂപിന്റെ പിറന്നാൾ

അനൂപിന്റെ പിറന്നാൾ

ങ്‌ഹേ ജയിലിൽ ഉള്ളവരെ മോചിപ്പിച്ചോ?? അപ്പൊ ഇത്രേയുള്ളു ജയിൽ ശിക്ഷ? ഓഹ് പിറന്നാൾ ആഘോഷിപ്പിക്കാൻ ആരുന്നല്ലേ.. സോറി ബിബ്ബോസ്.. മൈ മിസ്റ്റേക്ക് അനൂപിന്റെ പിറന്നാൾ ആരുന്നു. ചെറിയ ഒരു പ്രാങ്ക് നടത്തി, സൂര്യയുടെ ഷുഗർ താഴ്ന്ന തലകറക്കം ആയിരുന്നു പ്രാങ്കിന്റെ ഹൈലൈറ്റ്. ബി ബി പ്ലസ്സിൽ സൂര്യ ബിഗ്‌ബോസിനോട് കരഞ്ഞു പറഞ്ഞു പുറത്തു പോകണമെന്ന്. മണിക്കുട്ടൻ അഭ്യർത്തിച്ചതിനേക്കാൾ വളരെ ശക്തമായിട്ട് ആണ് അപേക്ഷിച്ചത് എന്നു എനിക്ക് മാത്രാണോ തോന്ന്യത്?

ആരെ ആണ് കൊല്ലാൻ വരുന്നത്?

ആരെ ആണ് കൊല്ലാൻ വരുന്നത്?

പക്ഷെ ബിഗ്‌ബോസ് കേറി പൊക്കോ മോളെ എല്ലാം ശെരിയാകും എന്നു ധൈര്യം കൊടുത്തു കയറ്റി വിട്ടിട്ടുണ്ട്. അവിടുന്നു ഇറങ്ങി വന്നു അനൂപ് പറഞ്ഞതിന്റെ പേരിൽ വന്നു ലിപ്സ്റ്റിക് ഇട്ടു സുന്ദരി ആയി. പക്ഷെ കുട്ടിക്ക് നല്ല പേടിയിണ്ട് ട്ടാ നാളെ എവിക്ട് ആകുമോ എന്നു. സ്വയം പുറത്തു പോകണം അല്ലാതെ പറഞ്ഞു വിടരുത് അതല്ലേ ഹീറോയിനിസം. സൂര്യ ഫാൻസ്‌ ഇന്നെന്നെ കൊന്നു കുരിശിൽ കയറ്റും. എന്നാലും ഞാൻ പറയും. "ഞാനിങ്ങനെ ആണ് ഞാനിങ്ങനെ ആയി പോയി". നാളെ ലാലേട്ടൻ കൊലപാതകി ആകുന്നു. ആരെ ആണ് കൊല്ലാൻ വരുന്നത്? നമ്മൾ കാത്തിരുന്ന സർപ്രൈസ് സംഭവിക്കുമോ ?? നാളെ കാണാം ല്ലെ''

cmsvideo
  അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല | Oneindia Malayalam
  English summary
  Actress Aswathy's review of Bigg Boss malayalam season 3 latest episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X