വിഷമം കേള്‍ക്കാനും ദേഷ്യം അറിയിക്കാനും ദൈവം ഒരാളെ തന്നിട്ടുണ്ട്; സൈബര്‍ ഞരമ്പുരോഗിക്ക് അശ്വതിയുടെ മറുപടി
സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് അടക്കമുള്ള സംഭവങ്ങള്‍ നമ്മള് മാധ്യമങ്ങളിലൂടെ കേള്‍ക്കാറുണ്ട്. ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചാല്‍ സദാചാരവാദികളായ ഒരു കൂട്ടം കമന്റുകളിലൂടെ അധിക്ഷേപിക്കാറുള്ളത്. ചില താരങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കാന്‍ ഇത് ഒരു തരത്തില്‍ കാരണമായിട്ടുണ്ട്. കൂടുതലായിട്ടും സ്ത്രീ വിഭാഗത്തില്‍പ്പെട്ട സെലിബ്രിറ്റികളാണ് ഇതിന് ഇരയാകുന്നത്.
Recommended Video

ഗായിക സയനോര ഫിലിപ്പ്, നടിമാരായ റിമ കല്ലിങ്കല്‍, അനശ്വര രാജന്, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവര്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ചില താരങ്ങള്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി.

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അശ്വതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തനിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ലഭിച്ച ഒരു സന്ദേശത്തെ കുറിച്ചും അതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളെ കുറിച്ചുമാണ് താരം പറയുന്നത്. ബിസ്നസ് പ്രമോഷന് വേണ്ടി തന്നെ സമീപിച്ചതാണെന്ന് കരുതിയാണ് താന്‍ ചാറ്റ് ചെയ്തതെന്ന് അശ്വതി പറയുന്നു. എന്നാല്‍ പിന്നീട് ചാറ്റ് അതിര് കടക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് താരം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്.. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എടിസിയില്‍ വര്‍ക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്.

ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്കി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി. പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി, സി യു ലേറ്റര്‍ പറഞ്ഞു ബ്ലോക്ക് ചെയ്തു.

എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്.
മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല. അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, താരം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് അശ്വതി കുറിപ്പ് പങ്കുവച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. എന്നാല്‍ ചിലര്‍ താരത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അയാള്‍ താങ്കളോട് അശ്ലീലം ഒന്നും പറഞ്ഞില്ലല്ലോ, ഇതൊക്കെ ഷെയര്‍ ചെയ്ത് ആളാകാന്‍ നോക്കുകയാണെന്നായിരുന്നു ഒരാള്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇതിന് അശ്വതി കൃത്യമായ മറുപടി നല്‍കുകയും ചെയ്തു. അതെ.. സഹോദരന് അങ്ങനെ തോന്നുകയുള്ളു കാരണം ഞാന്‍ താങ്കളുടെ ആരുമല്ല എന്നായിരുന്നു അശ്വതിയുടെ മറുപടി.

ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളത് ഇത്രയ്ക്ക് ഓവര്‍ ആകാന്‍.. നിങ്ങള്‍ ഈ പറഞ്ഞത് അയച്ച ആള്‍ക്ക് ആ മെസ്സേജില്‍ തന്നെ മറുപടി കൊടുത്ത് ബ്ലോക്ക് ആക്കിയാല്‍ പോരെ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ ബ്ലോക്ക് ചെയ്തു മിണ്ടാതിരുന്നാല്‍ ഈ വ്യക്തി വേറൊരാള്‍ക്കും ഇതുപോലെ മെസ്സേജ് അയക്കും.. ഇതേ വ്യക്തി മറ്റൊരു ആക്ടര്സ്സിന് മെസ്സേജ് ചെയ്തു എന്ന് ഈ പോസ്റ്റ് കണ്ടപ്പോള്‍ എന്നെ അറിയിച്ചു. അപ്പോള്‍ നാളെ മറ്റൊരാള്‍ക്ക് ഈ അനുഭവം ഉണ്ടാകാന്‍ പാടില്ല എന്ന നല്ല ഉദ്ദേശമെ ഉള്ളൂ എന്നായിരുന്നു അശ്വതി പിന്നാലെ വന്ന കമന്റിന് മറുപടി നല്‍കിയത്.

മുന്നറിയിപ്പ് കൊടുത്തതിനു ശേഷവും ശല്ല്യം ചെയ്യുന്നുണ്ടെങ്കില്‍ വേണമെങ്കില്‍ സ്ക്രീന്‍ ഷോട്ട് എടുത്തിട്ട് പോസ്റ്റ് ഇടാം.. ആളുകള്‍ പല സ്വഭാവം ഉളളവര്‍ അല്ലേ ? എല്ലാവരെയും നേര്‍വഴി ആക്കി ജീവിക്കാന്‍ സാധിക്കുമോ ? മെസേജ് സെന്‍ഡ് ചെയ്ത അവനെ സപ്പോര്‍ട്ട് ചെയ്യുന്നത് അല്ല.. നിങ്ങള്‍ക്ക് ഉണ്ടായ വിഷമം കണ്ടില്ല എന്ന് വെക്കുന്നതും അല്ല. അവനു മെസേജ് അയക്കാനും നിങ്ങള്‍ക്ക് അത് നിരസിക്കാനും എനിക്ക് കമന്റ് ചെയ്യാനും അവകാശം ഉണ്ടെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു മറ്റൊരാള്‍ ഉന്നയിച്ച വിമര്‍ശനം.

ഇതിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. മുന്നറിയിപ്പ് കൊടുക്കാന്‍ നിന്നാല്‍ നിങ്ങളൊക്കെ തന്നെ പറയും ആദ്യമേ നിര്‍ത്തണം ആയിരുന്നു എന്ന്. ഈ കാലത്തു വാണിംഗ് കൊടുത്തു വെയിറ്റ് ചെയ്യുന്നതിലും take the next step immediately ആണ്. കാരണം നാളെ ഇതേ വ്യക്തി അല്ലെങ്കില്‍ മറ്റൊരാള്‍ വേറൊരു പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചാല്‍.. ചിലപ്പോ ചില പെണ്‍കുട്ടികള്‍ അതില്‍ വീഴാം.. തന്റെ വിഷമം മനസിലാക്കിയല്ലോ എന്നൊക്കെ കരുതി അത് പിന്നീട് എന്തൊക്കെ തെറ്റുകളിലേക്ക് വഴി തെളിയും. അങ്ങനൊന്നു ഉണ്ടാകരുത്- അശ്വതി കമന്റിന് മറുപടി നല്കി.

അതേസമയം, ചിലര്‍ താരത്തിന് പൂര്‍ണ പിന്തുണ അറിയിച്ചാണ് രംഗത്തെത്തിയത്. അശ്വതി പറഞ്ഞത് ശരിയാണ്. ഇത് പോലുള്ള ഞരമ്പ് രോഗികളെ നേരിടാത്ത പെണ്ണുങ്ങള് ഉണ്ടാകില്ല. ചിലര്‍ പറയുന്നത് മോശം അല്ലേ എന്ന് കരുതി മറച്ച് വയ്ക്കും. ഈ കാലത്ത് ഇവന്മാര്ക്ക് ഇങ്ങനെ തന്നെ പണിഷ്മെന്റ് കൊടുക്കണം. മിണ്ടാതിരിക്കുന്ന കാലമൊക്കെ കഴിഞ്ഞുഎന്തും നേരിടാനുള്ള തന്റേടം സ്ത്രീകള്‍ക്കുണ്ടെന്ന് കാണിച്ച് കൊടുക്കണം എന്നായിരുന്നു ഒരാള്‍ പിന്തുണ്ച് കമന്റ് ചെയ്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications