Get Updates
Get notified of breaking news, exclusive insights, and must-see stories!

Actress Attack Case: 'ഒന്നരക്കോടിയുടെ റേപ്പ്' പോലീസിനെതിരെ സംഗീത ലക്ഷ്മണ.. വെറും മണ്ടന്മാരാക്കല്ലേ?

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശങ്ങളുമായി അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത്. കേരളാ പോലീസിന്റെ ഐ ക്യു നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട് എന്നാണ് സംഗീത പറയുന്നത്. അല്ലെങ്കില്‍ തനിക്കാണ് കുഴപ്പം.

ഒന്നരക്കോടിയുടെ ബലാത്സംഗം ഇത്ര ദുർബലമായി ആവിഷ്കരിച്ചു എന്നതാണ് സംഗീതയുടെ സാമാന്യ ബുദ്ധിക്ക് പിടിക്കാതെ പോകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ആ പരാമര്‍ശങ്ങൾ ഇങ്ങനെ പോകുന്നു...

ആർക്കാണ് കുഴപ്പം?

ആർക്കാണ് കുഴപ്പം?

കേരളാ പോലീസിന്റെ ഐ ക്യു നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട് അല്ലെങ്കിൽ എന്റെ അനലിറ്റിക്കൽ എബിലിറ്റിക്ക് നിലവാരം തീരെ ഇല്ല. ഇതിൽ ഏതോ ഒന്നാണ് യാഥാർത്ഥ്യം. ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിയും സാമർത്ഥ്യവും ഉളള ഒരാൾ. ആ ഒന്നര കോടി ഓഫർ കൊടുത്ത്, അയാൾക്ക് വൈരാഗ്യമുള്ള ഒരു സ്ത്രീയെ റേപ്പ് ചെയ്തു പണ്ടാരമടക്കാൻ ഒരുത്തനെ ഏർപ്പാടാക്കുന്നു.

ഇങ്ങനെയുണ്ടോ ഒരു റേപ്പ്?

ഇങ്ങനെയുണ്ടോ ഒരു റേപ്പ്?

റേപ്പ് എങ്ങനെ ചെയ്യണം എന്നു കൂടി പ്രോസ്പെക്റ്റീവ് റേപ്പിസ്റ്റിന് ഒന്നര കോടിക്കാരൻ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നു.
ഒന്നര കോടി രൂപ മുടക്കുന്നവൻ അങ്ങനെയെങ്കിൽ രാത്രി 9.00/10.00 മണി നേരത്ത് കൊച്ചി പോലൊരു നഗരത്തിലെ വെട്ടവും വെളിച്ചവുമുള്ള റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ പിൻസീറ്റിലിട്ട് റേപ്പ് ചെയ്യാൻ നിർദേശം കൊടുക്കുമോ? ഇതെന്തോന്ന് ഒന്നര കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനുണ്ടോ ഒരു റേപ്പ്?

ഇതാണ് സംഗീതയുടെ സംശയങ്ങൾ

ഇതാണ് സംഗീതയുടെ സംശയങ്ങൾ

ഒന്നര കോടിക്കാണ് റേപ്പ് കോൺട്രാക്റ്റ് എങ്കിൽ ആ ഒന്നര കോടിക്ക് മുമ്പേയ് ന്ന് ആൺപിള്ളേര് വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീർത്തു കൊടുത്തിട്ട് പോവൂല്ലേ? രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ, അല്ലേ? കേരളാ പോലീസിന് അത് തീരെ വൈകിയതല്ല. ഒന്നര കോടി രൂപ വിലമതിക്കുന്ന ഒരു റേപ്പ് ഈ നഗരത്തിലെ റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാറിനകത്ത് നടക്കുമ്പോൾ നമ്മുടെ കേരളാ പോലീസ് എവിടെയായിരുന്നു?

ഈ ചോദ്യം ചോദിക്കാൻ ആരുമില്ലേ

ഈ ചോദ്യം ചോദിക്കാൻ ആരുമില്ലേ

ഈ ചോദ്യം ചോദിക്കാൻ ബോധവും ബുദ്ധിയുമുള്ള ആരുമില്ലേ കന്യകമാരും പതീവ്രതകളും സന്യാസിനികളുമെല്ലാം അടങ്ങുന്ന 'ദി അവൾക്കൊപ്പം റെജിമെന്റ് കൂട്ടത്തിൽ? ഇവരെ കൊണ്ട് ഇതൊന്ന് ചോദിപ്പിക്കാൻ കഴിവുള്ള വാർത്താമാധ്യമങ്ങളുമില്ല ഈ നാട്ടിൽ. കഷ്ടം തന്നെ. ഫോർത്ത് എസ്റ്റേറ്റ് ആണ് പോലും ഫോർത്ത് എസ്റ്റേറ്റ്. പിറ്റി യൂ!

എല്ലാവരോടും പുച്ഛമാണ്

എല്ലാവരോടും പുച്ഛമാണ്

ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കാനുള്ള കെൽപ്പില്ലാത്ത ചില സിനിമാക്കാരും; തലയ്ക്ക് വെളിവില്ലാത്ത കുറച്ച് ഫെമിനിസ്റ്റുകളും; പണ്ടെന്നോ റിട്ടയർ ചെയ്‌ത്‌ പോയ 2-3 പോലീസ് ആപ്പീസർമാരും (ഉള്ള വിവരക്കേട് മുഴുവൻ വിളിച്ചുകൂവി പറയാനായി, കൂട്ടത്തിൽ ബെസ്റ്റ് ആയ ഇവരെ ഇപ്പോഴുള്ള കേരളാ പോലീസ് കൊട്ടേഷൻ കൊടുത്ത് ഏർപ്പാടാക്കി ഇറക്കിയത് തന്നെ, അത് ഉറപ്പാണ്.

ഇത് കൊണ്ട് എന്ത് ഗുണം?

ഇത് കൊണ്ട് എന്ത് ഗുണം?

വൈകുന്നേരങ്ങളിൽ സ്വന്തം ഓഫീസിൽ ഒരു പണിയും ഇല്ലാത്ത ചില അഭിഭാഷകരും ചേർന്ന് ടെലിവിഷൻ ചാനൽ സ്റ്റുഡിയോകൾ കയറിയിറങ്ങി കയറിയിറങ്ങി ജനകീയ വിചാരണ നടത്തി നടത്തി ഈ നാട്ടിലെ rape culture തന്നെ മാറ്റി എടുക്കും. അത്രയും ഗുണമുണ്ടാവും. അതാവും ഈ നാടിനുണ്ടാവുന്ന ഗുണം. - ഇതാണ് സംഗീതയുടെ ഏറ്റവും പുതിയ എഫ് ബി പോസ്റ്റ്,

നിങ്ങളെന്നെ ദിലീപ് ഫാനാക്കി

നിങ്ങളെന്നെ ദിലീപ് ഫാനാക്കി

മലയാള വാർത്താ ചാനലുകാരും കേരളാ പോലീസും ചേർന്ന് അങ്ങനെയൊരു ഉപകാരം ചെയ്തു. എനിക്ക്. എന്നെ പോലുള്ളവർക്ക്. ശ്രീ.ദിലീപ് ഒരു മികച്ച നടനാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. ഞാനൊരു കാലത്തും അദ്ദേഹത്തിന്റെ ആരാധികയുമായിരുന്നില്ല. ഞങ്ങൾ തമ്മിൽ പരിചയവുമില്ല. അദ്ദേഹത്തിന് എന്നെ അറിയുക പോലുമില്ല. എന്നിട്ട് കൂടി, ശ്രീ.ദിലീപിന്റെ ഒപ്പമാണ് ഞാൻ. ഞാൻ അവനൊപ്പം! - സംഗീത മറ്റൊരു പോസ്റ്റിൽ ഇങ്ങനെ പറയുന്നുയ

ദിലീപ് സിനിമകൾ

ദിലീപ് സിനിമകൾ

ഇന്നു വരെ ഒരു സിനിമയും ആദ്യ ദിവസങ്ങളിൽ ഞാൻ കണ്ടിട്ടില്ല. എന്നാൽ; മീശ മാധവൻ, അരികെ, 2 കൺട്രീസ്, വെട്ടം, കൽക്കട്ടാ ന്യൂസ്, മഴതുള്ളികിലുക്കം, ഇഷ്ടം, കഥാവശേഷൻ, ചന്ദ്രേട്ടൻ എവിടെയാ..... അങ്ങനെ ഓർമ്മിച്ചെടുത്താൽ ഞാൻ ഒരുപാട് ഒരുപാട് ആസ്വദിച്ച എത്രയോ സിനിമകളുണ്ട് ശ്രീ. ദിലീപ് പ്രധാന പങ്ക് വഹിച്ചിട്ടുള്ളവ. ഇപ്പോൾ, ദിലീപ് എന്ന നടനെ ഞാൻ കൂടുതൽ ഇഷ്ടപെട്ടു തുടങ്ങിയിരിക്കുന്നു. ദിലീപ് എന്ന നടന്റെ എനിക്ക് ഇഷ്ടപെടാൻ സാധിക്കുന്ന പുതിയ സിനിമകൾക്കായി "രാമലീല" നല്ല തുടക്കം തന്നെയാവും.

രാമലീല എന്തായാലും കാണും

രാമലീല എന്തായാലും കാണും

മാത്രമോ, സിനിമാ ആസ്വാദനം ഒരു കലയാണ്. ആ കല എനിക്ക് വശമുണ്ട്. അതു കൊണ്ടു തന്നെ രാമലീല കാണാൻ ഞാനുണ്ടാവും. റിലീസ് കഴിഞ്ഞ് ഉടനുള്ള ദിവസങ്ങളിൽ തന്നെ!! കേരളാ പോലീസ് കീ ജയ്! മലയാള വാർത്താ ചാനലുകൾക്കും കീ ജയ്! - രാമലീല കാണും എന്ന് പറഞ്ഞ് സംഗീത ഒരു പോസ്റ്റ് കൂടി എഫ് ബിയിൽ ഇട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+