നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ.. ആ പഴയ ഓഡിയോ വൈറൽ! കാവ്യയുടെ ആദ്യഭർത്താവിന്റെ അമ്മ?

  • By: Kishor
Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നായകൻ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത കേരളക്കരയെ ആകെ ഞെട്ടിച്ചുകളഞ്ഞു. ആരാധകരെ മാത്രമല്ല, ദിലീപിനെ ഒരു സഹോദരനെ പോലെ കണ്ട, അത്രയും അടുപ്പമുണ്ടായിരുന്ന മുകേഷ്, ഇന്നസെന്റ് തുടങ്ങി പല ആളുകളും ഇത് തന്നെ പറഞ്ഞു.

ജനപ്രിയനായകന് ട്രോളുകൾ നിലയ്ക്കുന്നില്ല.. ദിലീപ് ജയിലിൽ എന്തുചെയ്യുന്നു.. മുകേഷിനും ഇന്നസെൻറിനും മോഹൻലാലിനും വരെ അറഞ്ചം പുറഞ്ചം ട്രോളുകൾ!!

എന്നാൽ ദിലീപിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ട് എന്ന കാര്യം സിനിമാ മേഖലയില്‍ ഒരു രഹസ്യമായിരുന്നോ. അല്ല എന്ന് വേണം കരുതാൻ, മാസങ്ങള്‍ക്ക് മുന്പ് യൂട്യൂബ് വഴി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഓഡിയോയില്‍ ദിലീപിന്റെ ക്വട്ടേഷന്‍ ബന്ധങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

ഓഡിയോ വീണ്ടും വൈറല്‍

ഓഡിയോ വീണ്ടും വൈറല്‍

അന്ന് മുങ്ങിപ്പോയ ആ ഓഡിയോ ദിലീപിന്‍റെ അറസ്റ്റിന് പിന്നാലെ വീണ്ടും പറന്നുനടക്കുകയാണ്. എന്താണ് ആ ഓഡിയോയില്‍ ഉള്ളത് എന്ന് മാത്രമേ സത്യത്തില്‍ ആധികാരികമായി പറയാന്‍ പറ്റൂ, ആരാണ് ആ ഓഡിയോയില്‍ ഉള്ളത് എന്ന് ഇപ്പോഴും വ്യക്തമായി പറയാന്‍ കഴിയില്ല.

നിഷാല്‍ ചന്ദ്രയുടെ അമ്മയോ?

നിഷാല്‍ ചന്ദ്രയുടെ അമ്മയോ?

കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തിന് പിന്നാലെയാണ് ഈ ഓഡിയോ ക്ലിപ് യൂട്യൂബ് വഴി പുറത്ത് വന്നത്. ഒരു മാധ്യമപ്രവര്‍ത്തകനുമായി നിഷാലിന്റെ അമ്മ നടത്തുന്ന ഫോണ്‍ സംഭാഷണം എന്ന രീതിയില്‍ പുറത്ത് വന്ന ഈ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു.

എന്താണ് ആ ഓഡിയോയില്‍

എന്താണ് ആ ഓഡിയോയില്‍

ദിലീപ് കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യര്‍ക്കും കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കും എന്താണ് പറയാനുള്ളത് എന്ന് അന്വേഷിച്ച് നടന്ന ആളുകള്‍ക്കാണ് ഈ പഴയ ഫോണ്‍ സംഭാഷണം വീണുകിട്ടിയത്. അതും കാവ്യയ്‌ക്കെതിരെയുള്ള ഒരു സ്ത്രീ ശബ്ദം. എങ്കില്‍ അത് കാവ്യയുടെ പഴയ അമ്മായിയമ്മ തന്നെ എന്ന് ആളുകള്‍ വിധിയെഴുതുകയും ചെയ്തു.

ഓഡിയോ പ്രത്യക്ഷപ്പെട്ട വഴി

ഓഡിയോ പ്രത്യക്ഷപ്പെട്ട വഴി

2012, സെപ്റ്റംബര്‍ 15 നാണ് 365ഡെയ്‌സ് മീഡിയാസ് ചനല്‍ എന്ന യൂട്യൂബ് വെബ്‌സൈറ്റില്‍ ഈ ഓഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ ഓഡിയോ ഇപ്പോള്‍ പലരും കുത്തിപ്പൊക്കുകയാണ്. കാവ്യയെ കുറിച്ച് നിഷാലിന്റെ അമ്മ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്ന രീതിയിലാണ് ഓഡിയോ.

വിവാദ ഓഡിയോ റിമൂവ് ചെയ്തിരുന്നു

വിവാദ ഓഡിയോ റിമൂവ് ചെയ്തിരുന്നു

ഓഡിയോ വൈറലായതിനെ തുടര്‍ന്ന് പിന്നീട് അത് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. പ്രചരിച്ച ഓഡിയോയിലെ ശബ്ദം നിഷാലിന്റെ അമ്മയുടേത് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. നവംബര്‍ 25 നാണ് കാവ്യ മാധവനും ദിലീപും വിവാഹിതരായത്. ഇതിന് പിന്നാലെയാണ് ഓഡിയോ ആദ്യം വൈറലായത്.

ദിലീപിനെതിരെ ആരോപണങ്ങള്‍

ദിലീപിനെതിരെ ആരോപണങ്ങള്‍

ദിലീപിനെതിരായ ആരോപണങ്ങളും ആ ഓഡിയോയില്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ ദിലീപിന് ക്വട്ടേഷന്‍ സംഘമുണ്ട് എന്നായിരുന്നു ഒരു ആരോപണം. കാവ്യ മാധവന്‍െറ ആദ്യഭര്‍ത്താവായ നിഷാല്‍ ചന്ദ്രയെ വധിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കി എന്ന് മറ്റൊന്ന്. എന്തായാലും ഇതൊന്നും ആരും അന്ന് കണക്കിലെടുത്ത് പോലുമില്ല.

ഇപ്പോള്‍ കുത്തിപ്പൊക്കിയതാര്

ഇപ്പോള്‍ കുത്തിപ്പൊക്കിയതാര്

കോളിളക്കം സൃഷ്ടിച്ച നടി ആക്രമണ
ക്കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഈ ഓഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാണ് ഇതിന് പിന്നില്‍ എന്നത് വ്യക്തമല്ല. ഓഡിയോയുമായി പറഞ്ഞുകേട്ട പേരുകളില്‍ ആരും ഇതൊന്നും നിഷേധിക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ലാത്തത് കൊണ്ട് ഇത് സംബന്ധിച്ച് കേസുമില്ല.

English summary
Actor Dileep arrested in actress attack case: An old audio doing rounds in Social media.
Please Wait while comments are loading...