ദിലീപ് മതംമാറി ദാവീദ് ആകുമോ എന്ന് സോഷ്യൽ മീഡിയ, തുടങ്ങിയത് ഫേസ്ബുക്കിലെ ജീവിക്കുന്ന വചനം ഗ്രൂപ്പ്!!

  • By: Kishor
Subscribe to Oneindia Malayalam

ആരാധകർക്കും മലയാള സിനിമയ്ക്കും ദിലീപ് എന്ന നടനെ നഷ്ടപ്പെടുമോ എന്ന് ഫേസ്ബുക്കിലെ ജീവിക്കുന്ന വചനം ഗ്രൂപ്പ്. സത്യത്തിൽ വചനം ഗ്രൂപ്പ് എഴുതിയുണ്ടാക്കിയ പോസ്റ്റല്ല ഇത് ചില ഓൺലൈൻ പോർട്ടലുകളിൽ വന്ന കാര്യമാണ്. തടവുകാർക്ക് ജയിൽ അധികൃതർ കൊടുക്കുന്ന ബൈബിളാണത്രെ ഇപ്പോൾ ജയിലിൽ ദിലീപിന് കൂട്ട്. ബാക്കിയും കാണൂ..

ഹൈക്കോടതിയിലും രക്ഷയില്ല.. ജാമ്യമില്ലെങ്കിൽ ജയിൽപ്രിയ നായകന് ഇനി പരോൾ നോക്കാം.. ദിലീപിന് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ!!

ദിലീപ് ആകെ മാറിപ്പോയി

ദിലീപ് ആകെ മാറിപ്പോയി

ജൂലൈ പത്തിന് പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്ന ദിലീപ് അല്ല പോലും ഇപ്പോഴത്തെ ദിലീപ്. ഈ ദിലീപിന് സിനിമയിലും ബിസിനസിലും ഒന്നും താൽപര്യം ഇല്ല. ജയിലിൽ തടവുകാര്‌ക്കായി കാണിക്കുന്ന സിനിമ പോലും ദിലീപ് കാണാറില്ലത്രെ. എങ്കിൽ പിന്നെ എന്താണ് ദിലീപ് ജയിലിൽ ചെയ്യുന്നത് എന്നല്ലേ. അതാണ് രസം.

ബൈബൾ വായനയിലാണ്

ബൈബൾ വായനയിലാണ്

മാനസാന്തരം വരാൻ വേണ്ടി തടവുകാർക്ക് ജയിൽ അധികൃതർ ബൈബിള്‍ കൊടുക്കാറുണ്ട് എന്നും ഇത് മാത്രമാണ് ജയിലിൽ ഇപ്പോൾ ദിലീപിന് കൂട്ട് എന്നുമൊക്കെയാണ് റിപ്പോർട്ടുകൾ. ദിലീപ് ഒരു ആത്മീയ മനുഷ്യനായിട്ടായിരിക്കും പുറത്ത് വരിക എന്നും ഇനി ദിലീപ് നടനാകാൻ സാധ്യതയില്ല എന്നൊക്കെ പോകുന്നു തള്ളുകൾ.

ഫേസ്ബുക്കിലെ അന്തിക്രിസ്തുക്കൾ

ഫേസ്ബുക്കിലെ അന്തിക്രിസ്തുക്കൾ

വല്ലവന്റെയും നിസ്സഹായതയെ മുതലെടുത്ത് എനിയ്ക്ക് ദൈവരാജ്യം വളർത്തണ്ടാ. അവസാന നാളുകളിൽ തന്റെ പേരും പറഞ്ഞ് അന്തിക്രിസ്തുക്കൾ വരുമെന്നും വെളിപാട് പുസ്തകത്തിൽ കർത്താവ് പറഞ്ഞിട്ടുണ്ട്. ഒരു നേരത്തെ ആഹാരമില്ലാതെ കഷ്ടപ്പെടുന്ന തെരുവിലുറങ്ങുന്ന പാവങ്ങളുണ്ടാവും. ആദ്യം അവരുടെ കണ്ണീരൊപ്പ്. പിന്നാകട്ടെ, ലോക്കപ്പിൽ കിടക്കുന്ന കോടീശ്വരന്റെ കണ്ണീരൊപ്പി സ്വർഗ്ഗരാജ്യത്തിന് അവകാശിയാക്കുന്നത്. കുറെ കോപ്പിലെ ഫൈഫ് സ്റ്റാർ അന്തിക്രിസ്തുക്കൾ വന്നിരിക്കുന്നു! - ടി പേജിലെ ഒരു കമന്റ്.

ദീലീപേട്ടന്റെ മാനസാന്തരം

ദീലീപേട്ടന്റെ മാനസാന്തരം

ദിലീപേട്ടൻ പാവാടാ എന്ന ദുരന്ത നാടകത്തിനു ശേഷം ഉർവശി തിയേറ്റേഴ്സ് അഭിമാനപുരസരം അവതരിപ്പിക്കുന്നു.. ദീലീപേട്ടന്റെ മാനസാന്തരം: ഒരു സങ്കീർത്തനം പോലെ. ഫേസ്ബുക്കിലെ എല്ലാ ഉപദേശി പേജുകളിലും ഗ്രൂപ്പുകളിലും ദിവസം മൂന്നു കളി വീതം നടക്കുന്നു, കൂടാതെ ദീലീപേട്ടന് നീതി ലഭിക്കാൻ വിശ്വാസികളുടെ നേതൃത്വത്തിൽ, പ്രാർത്ഥന ഉപവാസം, കൂട്ടായ്മ. സുപ്രീം കോടതിയിൽ ജാമ്യം ലഭിച്ചാൽ ശാലോം ടിവിയിലും പവർവിഷനിലും ഓരോ സാക്ഷ്യം കൂടിയായാൽ പ്വൊളിക്കും.

പേര് മാറ്റിക്കളയുമോ

പേര് മാറ്റിക്കളയുമോ

ദിലീപ് ജയിലിൽ നിന്നും പുറത്ത് വരുന്നത് മതംമാറി ക്രിസ്തുമതം സ്വീകരിച്ചായിരിക്കുമോ എന്ന് വരെ ചില വിരുതന്മാർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്. ദിലീപ് എന്ന പേര് മാറ്റി മത്തായി എന്നോ മറ്റോ ആകുമോ എന്ന് മറ്റ് ചിലർ. മത്തായി വേണ്ട ദാവീദ് മതി ദാവീദിന്റെ കഥയാണ് ദീലിപിന് ചേരുന്നതെന്നും പറയുന്നവരും ഉണ്ട്.

അഡ്മിന് പറയാനുള്ളത്

അഡ്മിന് പറയാനുള്ളത്

ജീവിക്കുന്ന വചനത്തിന്റെ അഡ്മിന്‍ എന്നാ നിലക്ക് ഒരു കാര്യം പറയുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്, മാനസാന്തരപെടുക എന്നാല്‍ ജയില്‍ മോചിതന്‍ ആകുക എന്നര്‍ത്ഥമില്ല.. സത്യ ദൈവത്തിലേക്ക് തിരിയാന്‍ ഒരു അവസരം എന്ന് മാത്രമേ മാനസാന്തരം കൊണ്ട് അര്‍ത്ഥമുള്ളൂ.. മാനസാന്തരപെടുക എന്നാല്‍ താന്‍ ചെയ്ത തെറ്റുകള്‍ ദൈവത്തോട് മാപ്പ് ചോതിക്കുന്നു എന്നര്‍ത്ഥം ഉള്ളു - പേജിന്‍റെ അഡ്മിൻ നയം വ്യക്തമാക്കുന്നു.

English summary
Actress attack case, What Dileep doing in Jail, social media discussion.
Please Wait while comments are loading...