ദിലീപ് 100 ശതമാനം കുറ്റക്കാരൻ.. അല്ലെന്ന് തെളിഞ്ഞാൽ അപ്പോൾ കാണാം.. തുറന്നടിച്ച് ആലപ്പി അഷ്റഫ്!!

  • By: Kishor
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായിരിക്കുന്ന ജനപ്രിയ നായകൻ കുറ്റക്കാരനെന്ന് തനിക്ക് 100 ശതമാനം ബോധ്യമുണ്ടെന്ന് നിർമാതാവും സംവിധായകനുമായ ആലപ്പി അഷ്റഫ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചാനൽ ചർച്ചയിലും ആലപ്പി അഷ്റഫ് ദിലീപിനെതിരെ പ്രതികരിച്ചിരുന്നു. ഇതിന് മുമ്പും ദിലീപിനെതിരെ ആലപ്പി അഷ്റഫ് സംസാരിച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലാകുന്നുണ്ട്. അതിങ്ങനെ..

ഹൈക്കോടതിയിലും രക്ഷയില്ല.. ജാമ്യമില്ലെങ്കിൽ ജയിൽപ്രിയ നായകന് ഇനി പരോൾ നോക്കാം.. ദിലീപിന് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ!!

ജയിലിൽ ദിലീപിന് കൂട്ട് ബൈബിൾ; ദിലീപ് മതംമാറി ദാവീദ് ആകുമോ എന്ന് സോഷ്യൽ മീഡിയ, ചർച്ച ഫേസ്ബുക്കിലെ ജീവിക്കുന്ന വചനം ഗ്രൂപ്പിൽ!!

തനിക്ക് ഉറപ്പുണ്ട്

തനിക്ക് ഉറപ്പുണ്ട്

നടി അക്രമിക്കപ്പെട്ട വിഷയത്തിൽ ഇപ്പോൾ അറസ്റ്റിൽ ആയ നടൻ കുറ്റവാളി ആണെന്ന് തനിക്ക് 100 ശതമാനം ഉറപ്പാണ് എന്നാണ് റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിൽ ആലപ്പി അഷ്റഫ് പറഞ്ഞത്. ഇതിൽ പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാം. കോടതി മറിച്ചു വിധിച്ചാൽ താൻ പരസ്യ വേദിയിൽ നടനോട് മാപ്പു ചോദിക്കാൻ തയ്യാറാണ് എന്നും ഇദ്ദേഹം പറയുന്നു.

നട്ടെല്ലില്ലാത്ത ജീവിച്ചിട്ടെന്ത് കാര്യം

നട്ടെല്ലില്ലാത്ത ജീവിച്ചിട്ടെന്ത് കാര്യം

നമ്മുടെ കൂട്ടത്തിൽ ഒരു നടി ആക്രമിക്കപ്പെട്ടിട്ട് അതിനെതിരെ ശബ്ദിക്കാതെ നമ്മൾ ഇങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം. തലയിൽ തോക്ക് ചൂണ്ടിയിട്ട് പിന്മാറാൻ പറഞ്ഞാലും പിന്മാറുന്ന ആളല്ല താൻ. ജയിലിൽ കിടക്കേണ്ടിവന്നാലും പോലീസ് കേസായാലും ആശുപത്രിയിൽ കിടക്കേണ്ടി വന്നാലും താൻ ഈ കേസുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.

തെളിവുകളുണ്ടാകും ഉറപ്പ്

തെളിവുകളുണ്ടാകും ഉറപ്പ്

ഒരു തെളിവും ഇല്ലാതെ പോലീസ് ഇതുപോലെ ഒരു സെലിബ്രിറ്റിയെ പിടിച്ചുകൊണ്ടുപോകില്ല. ഒരു പോക്കറ്റടിക്കാരനെ പിടിക്കുന്ന പോലെ പിടിക്കാൻ പറ്റുകയില്ല. പൾസർ സുനി‌യെ അറിയില്ല എന്ന് പറഞ്ഞത് മുതൽ ദിലീപിന് തെറ്റിയില്ലേ. സോഷ്യൽ മീഡിയ വെച്ച് സ്വാധീനിക്കാൻ ശ്രമിച്ചത് ഫലവത്തായില്ല.

അമേരിക്കയിൽ വെച്ച് സംഭവിച്ചത്

അമേരിക്കയിൽ വെച്ച് സംഭവിച്ചത്

1982ൽ അമേരിക്കൻ പ്രോഗ്രാമിന് പോയപ്പോൾ ഉണ്ടായ ഒരു സംഭവം ആലപ്പി അഷ്റഫ് പറയുന്നു. പ്രേംനസീറിന്റെ കൂടെ നായികയായി അഭിനയിച്ചിട്ടുള്ള ഒരു നടിയെ തട്ടിക്കൊണ്ടുപോയി ആഴ്ചകളോളം പീഡിപ്പിച്ചു. അമേരിക്കയിൽ ഒരു പടത്തിന്റെ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു അവരെ അവിടെ വരുത്തുകയായിരുന്നു.

ഇതൊന്നും ആരും അറിയുന്നില്ല

ഇതൊന്നും ആരും അറിയുന്നില്ല

ന്യുയോർക്കിലെ ഒരു റെഡ്സ്ട്രീറ്റിലേക്കാണ് അവരെ കൊണ്ടുപോയത്. അവിടെ ഒരു ഫ്ലാറ്റിൽ അവരെ ദിവസങ്ങളോളം താമസിപ്പിച്ചു പീഡിപ്പിച്ചു. ആ ഫ്ലാറ്റിൽ ദിവസങ്ങളോളം കിടന്ന് അവശ ആയ അവർ, ഒടുവിൽ എങ്ങനോ അവിടുള്ള ആർട്സ് വിജയേട്ടനെ വിളിച്ചു. ടെലഫോൺസിൽ എഞ്ചിനീയർ ആയ അദ്ദേഹം എങ്ങനെയോ സ്ഥലം കണ്ടു പിടിച്ചു അവിടെത്തി അവരെ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു. ഇതൊക്കെ പണ്ടും ഉള്ളതാണ്. പുറത്താരും അറിയുന്നില്ല എന്ന് മാത്രം. - ആലപ്പി അഷ്റഫ് പറയുന്നു.

English summary
Actress attack case, Famous director speaks against actor Dileep.
Please Wait while comments are loading...