Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്തിന്റെ ഇടത് ഭാഗം കോടിപ്പോയി,സ്ട്രോക്കാണോയെന്ന് പേടിച്ചു; രോഗത്തെ കുറിച്ച് മനോജ്

കൊച്ചി; പ്രേക്ഷകർക്ക് ഏറെ പ്രീയങ്കരനായ നടനും നടി ബീനാ ആന്റണിയുടെ ഭർത്താവുമായ മനോജ് കുമാർ. ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം മനോജ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. നേരത്തേ ഭാര്യ ബീനയ്ക്ക് കൊവിഡ് വന്ന സമയത്തെല്ലാം പ്രേക്ഷകരോട് മനോജ് കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് വന്ന ഒരു അസുഖത്തെ കുറിച്ച് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാർ. ബെൽസ് പൾസി എന്ന അസുഖമാണ് മനോജിന് വന്നത്. മുഖത്തിന്റെ ഒരു ഭാഗം കോടി പോയിരിക്കുകയാണ്,താരം വീഡിയോയിൽ പറയുന്നു. നടന്റെ വാക്കുകളിലേക്ക്

മുഖത്ത് അസ്വസ്ഥത അനുഭവപ്പെട്ടു

മുഖത്ത് അസ്വസ്ഥത അനുഭവപ്പെട്ടു

വിധി അടിച്ച് ഷേപ്പ് മാറ്റിയ എൻറെ മുഖം എന്നാണ് ഞാൻ വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. തമാശ രൂപേണയാണ് നൽകിയതെങ്കിലും എന്റെ മുഖത്തിന്റെ ഷേപ്പ് മാറിയിരിക്കുകയാണ്. അത് എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നതിനാണ് താനിപ്പോൾ വീഡിയോയിൽ വന്നത്. തന്‍റെ മുഖത്തിന്‍റെ ഇടുതുഭാഗമാണ് കോടിപ്പോയത്. ബെൽസ് പൾസി എന്നാണ് ഈ അസുഖത്തിന് പേര്. ഇതിനെ കുറിച്ച് ഞാൻ മനസിലാക്കുന്നത് നവംബർ 28 നാണ്. 27 ന് രാത്രി ഇടതു ഭാഗത്ത് ചുണ്ടിനടുത്തായി എന്തോ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അത് വേദനയൊന്നും അല്ലായിരുന്നു. തുപ്പാൻ ശ്രമിച്ചപ്പോഴോക്കെ ബുദ്ധിമുട്ട്. അപ്പോഴൊക്കെ തോന്നി എന്തോ ബുദ്ധിമുട്ടുണ്ടല്ലോയെന്ന്. പക്ഷേ പിന്നെ തോന്നി ചെറിയ പ്രശ്നമാകാം രാവിലെ ചിലപ്പോൾ മാറിക്കോളും എന്ന്.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

സ്ട്രോക്ക് അല്ല ,ബെൽസ് പള്‍സി

സ്ട്രോക്ക് അല്ല ,ബെൽസ് പള്‍സി

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. രാവിലെ പല്ല് തേക്കാൻ നേരം മുഖം കോടി പോയി. ഉടൻ ഞാൻ ബീനയോട് പറഞ്ഞു എന്തോ പ്രശ്നമുണ്ട് ഡോക്ടറെ കാണണമെന്ന്.
അച്ഛൻറെ സഹോദരൻ ഡോക്ടറാണ്. അദ്ദേഹത്തെ വിളിച്ച് സംസാരിക്കാമെന്ന് ബീന പറഞ്ഞു. ഉടൻ തന്നെ കുഞ്ഞച്ചനോട് വീഡിയോകോളിൽ സംസാരിച്ചു. അദ്ദേഹം മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ചോദിച്ചു. ഈ സമയത്തൊക്കെ മനസിൽ ഓടിയത് ഇനി സ്ട്രോക് ആയിപ്പോയോ എന്ന ഭയമായിരുന്നു. അതിന്റെ തുടക്കമാണോ സിഗ്നലാണോ എന്നൊക്കെയായിരുന്നു ആശങ്ക. എന്നാൽ അദ്ദേഹം പറഞ്ഞു സ്ട്രോക്ക് അല്ല.മറിച്ച്
ബെൽസ് പള്‍സിയാണെന്ന്.

ഭയങ്കരമായി ടെൻഷൻ അടിച്ചു

ഭയങ്കരമായി ടെൻഷൻ അടിച്ചു

ബെൽസ് പൾസി സാധാരണ വരുന്നത് ചിക്കൻപോക്സ് ഉണ്ടായാൽ, കോവിഡ് നമ്മൾ അറിയാതെ വന്ന് പോയാൽ, ചെവിയിലെ വേദന, വെള്ളം കയറിയാൽ അങ്ങനെ എന്തെങ്കിലും വന്ന് പോയാൽ, അതുവഴി നീര്‍ക്കെട്ട്, വീക്കം ഒക്കെ വന്നാൽ ചിലപ്പോള്‍ ഇത്തരത്തിൽ വരാം. കുറെ നേരത്തേക്ക് എ സി മുഖത്തേക്ക് അടിച്ചിരുന്നാലുമൊക്കെ ഇതുവരാം. എന്തായാലും അദ്ദേഹം ഒരു ന്യൂറോയെ കാണിക്കാൻ എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വൈറ്റിലയുള്ള വെൽകെയർ എന്ന ആശുപത്രിയിൽ പോയി.

ഇതുവരെ ആശുപത്രിയിൽ ഇങ്ങനെ ചികിത്സ തേടിയിട്ടില്ല

ഇതുവരെ ആശുപത്രിയിൽ ഇങ്ങനെ ചികിത്സ തേടിയിട്ടില്ല

അവിടെ ചെന്ന് പോയി നോക്കിയപ്പോൾ പ്രഷർ 200 ആയിരുന്നു. ടെൻഷൻ കാരണമായിരിക്കാം പ്രഷർ കൂടിയത് അതിനാൽ റിലാക്സ് ചെയ്യൂ എന്ന് അവർ പറഞ്ഞു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോഴും പ്രഷറിൽ മാറ്റമില്ല. ഇതോടെ ഡോക്ടർമാർ എംആർഐ സ്കാൻ എടുക്കാൻ പറഞ്ഞു. ഇത്രയും കാലത്തിനിടയിൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളും എനിക്ക് ഉമഅടായിരുന്നില്ല..

 സ്ട്രോക്ക് ആണോയെന്നായിരുന്നു ഭീതി

സ്ട്രോക്ക് ആണോയെന്നായിരുന്നു ഭീതി

സ്കാനിങ്ങ് ഒക്കെ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്തായാലും റിസൽട്ട് വന്നപ്പോ വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അറിഞ്ഞു. അവരും വ്യക്തമാക്കി ബെൽസി പൾസി തന്നെയാണ്. അധികം വൈകാതെ തന്നെ മെഡിസിൻ എടുക്കണമെന്ന് പറഞ്ഞു. അവരുടെ നിർദ്ദേശ പ്രകാരം ചികിത്സ തുടങ്ങി. ഇപ്പോൾ മരുന്ന് എടുക്കാൻ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞു. മറ്റ് പ്രശ്നങ്ങളൊന്നുമില്ല.

 ഭാര്യയ്ക്കൊക്കെ എതിർപ്പായിരുന്നു

ഭാര്യയ്ക്കൊക്കെ എതിർപ്പായിരുന്നു

സത്യത്തിൽ ഞാൻ ഈ വീഡിയോ ഇടുന്നതിൽ എന്റെ ഭാര്യയ്ക്കോ അമ്മയ്ക്കോ സഹോദരിക്കോയൊന്നും യാതൊരു താത്പര്യവുമില്ലായിരുന്നു. ഇതൊക്കെ മാറുമെന്ന് ഡോക്ടർമാർ പറഞ്ഞതല്ലേ ഇത് പിന്നെ ആളുകളെ അറിയിക്കേണ്ട ആവശ്യം ഉണ്ടോയെന്നാണ് ചോദിച്ചത്. പക്ഷേ ഞാൻ ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. ഇതാർക്കും സംഭവിക്കാവുന്ന അസുഖമാണ്. ഇത് വന്നപ്പോൾ ഞാൻ ഏറെ ടെൻഷനടിച്ചു. അത്തരത്തിൽ ഭീകരമായി ടെൻഷൻ അടിച്ചാൽ മറ്റ് പല പ്രശ്നങ്ങലും ഉണ്ടായേക്കും. അതുകൊണ്ട് തന്നെ ഇനി ഇത് ആർക്കെങ്കിലും വന്നാൽ അത്രമാത്രം ടെൻഷൻ അടിക്കേണ്ടെന്ന് പറയാനാണ് ഈ വീഡിയോ ചെയ്തത്.

ആരും ഭയപ്പെടേണ്ടതില്ല

ആരും ഭയപ്പെടേണ്ടതില്ല

ഇത്തരത്തില് വന്നാൽ ആരും ഭയപ്പെടേണ്ട. ചില കേസുകളിൽ ഇത്തരമൊരു അവസ്ഥ വന്നാൽ കണ്ണ് അടക്കാൻ പറ്റാത്ത ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകാം. എന്നാൽ ഭാഗ്യം കൊണ്ട് തനിക്ക് അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോൾ ശരിക്കും ഭേദപ്പെട്ട് വരികയാണ്. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ഇതിനിടയിൽ ആസ്റ്ററിലും താൻ ചികിത്സ തേടിയിരുന്നു. എന്തായാലും മറ്റ് പ്രശ്നങ്ങളൊന്നും ഇപ്പോൾ ഇല്ല. എളുപ്പത്തിൽ ശരിയാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇത് വന്നാൽ ആരും ടെൻഷൻ അടിക്കേണ്ടതില്ല.

ആളുകൾക്ക് ഉപകാരമാകും

ആളുകൾക്ക് ഉപകാരമാകും

എല്ലാവരും എതിർത്തിട്ടും ഈ വീഡിയോ ഇട്ടത് ഇങ്ങനെ ഒരു അസുഖം വന്നാൽ പേടിക്കേണ്ടതില്ല, മാറുമെന്ന് ആളുകളോട് പറയാനാണ്. കാരണം നേരത്തേ ഭാര്യ ബീനയ്ക്ക് കൊവിഡ് വന്നപ്പോൾ താൻ വീഡിയോ ചെയ്തിരുന്നു. അന്ന് തന്റെ വീഡിയോയിലൂടെ കുറെപ്പേര്‍ക്ക് പൾസ് ഓക്സിമീറ്ററിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞതായി അറിഞ്ഞു. നിരവധി പേർ വിളിച്ച് പറഞ്ഞിരുന്നു വലിയ ഉപകാരമായെന്ന്. ഹോം ക്വാറന്റീൽ കഴിയുമ്പോൾ പൾസ് ഓക്സി മീറ്റർ വാങ്ങി പരിശോധിച്ച് ചികിത്സ തേടി ജീവൻ രക്ഷപ്പെട്ടവരൊക്കെ ഉമ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ഇത്തരമൊരു വീഡിയോ ഇട്ടത്. ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കുമെന്ന് കരുതി.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ അവസ്ഥ മാറുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ആർക്കും ഈ അസുഖം വരാതിരിക്കട്ടെ വന്നാലും ആരും ഭയപ്പെടേണ്ടതില്ല, നടൻ പറഞ്ഞു. .

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+