വാട്സ് ആപ്പില്‍ നടി ഭാമയുടെ ചിത്രം പ്രചരിയ്ക്കുന്നു... സത്യമെന്തെന്ന് ഭാമ തന്നെ പറയട്ടെ
സിനിമ താരങ്ങളുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത് ഇപ്പോള്‍ ഒരു പതിവ് സംഭവം ആണ്. ഭാമയാണ് അതിന്റെ ഒടുവിലത്തെ ഇര.
ഭാമ മാത്രമല്ല കേട്ടോ ഇരയായത്. നടി മുക്തയും ഗായിക രഞ്ജിനി ജോസും കൂടി ഈ ചിത്രത്തിന്റെ പേരില്‍ അപമാനിയ്ക്കപ്പെട്ടു. ഒരു മധ്യവയസ്കനെ ഇവര്‍ മൂവരും കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ചിത്രമാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ചത്.
കപടസദാചാരത്തിന്റെ അപ്പോസ്തലന്മാരായ മലയാളികള്‍ ഈ ഫോട്ടോയ്ക്ക് ചമച്ചത് ഞെട്ടിപ്പിയ്ക്കുന്ന കഥകളാണ്. ഒടുവില്‍ ഭാമ തന്നെ സത്യം പറഞ്ഞ് ഫേസ്ബുക്കിലെത്തി.

ഭാമ
സിനിമ താരങ്ങളുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. ഇപ്പോള്‍ ഭാമയും മുക്തയും രഞ്ജിനി ജോസും ആണ് ഇത്തരത്തില്‍ അപമാനിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

മധ്യവയസ്കനൊപ്പം
ഒരു മധ്യവയസ്കനൊപ്പം രഞ്ജിനി ജോസ്, ഭാമ, മുക്ത എന്നിവര്‍ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ചിത്രം. ഇത് കണ്ടതോടെ സംഭവം വേറെ എന്തോ ആണെന്ന് മല്ലൂസ് ഉറപ്പിയ്ക്കുകയായിരുന്നു.

വാട്സ് ആപ്പിലെ കളികള്‍
ഈ ചിത്രം പിന്നീട് വാട്സ് ആപ്പിലൂടെ വ്യാപകമായി പ്രചരിയ്ക്കുകയായിരുന്നു. തീര്‍ത്തും അശ്ലീലമായ വിവരണങ്ങള്ക്കൊപ്പമായിരുന്നു ഇത്.

എന്താണ് സത്യം
സത്യത്തില്‍ ആരാണ് ഈ ചിത്രത്തില്‍ ഭാമയ്ക്കും കൂട്ടര്‍ക്കും ഒപ്പമുള്ളത്. പലരും ആ ചോദ്യം ചോദിച്ചിരുന്നു. ഇപ്പോഴിതാ ഭാമ തന്നെ ആ സത്യം വെളിപ്പെടുത്തുന്നു.

രഞ്ജിനിയുടെ അച്ഛന്
ഗായിക രഞ്ജിനി ജോസിന്റെ പിതാവ് ജോസ് ആണ് ഈ ചിത്രത്തില്‍ ഉള്ളത്. ജോസ് അങ്കിള്‍ എന്നാണ് ഭാമ വിശേഷിപ്പിയ്ക്കുന്നത്.

പണ്ടെടുത്ത പടം
2012 ല്‍ അമേരിയ്ക്കയില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി പോയപ്പോള്‍ എടുത്ത ചിത്രമാണിത്.

രണ്ടാം ചിത്രം
രഞ്ജിനിയും അച്ഛന് ജോസും മാത്രമുള്ള ചിത്രമാണ് രണ്ടാമത്തേത്. ഇപ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു എന്നാണ് ഭാമ പറയുന്നത്.

ഇതാണ് ഉപദേശം
വാട്സ് ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് ഒന്ന് ആലോചിയ്ക്കണം എന്നാണ് ഭാമയുടെ അഭ്യര്‍ത്ഥന.
|
ഇതാണ് പോസ്റ്റ്
ഇതാണ് ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേസില്ലേ?
എന്തായാലും ഭാമ ഈ പോസ്റ്റോടെ സംഭവം അവസാനിപ്പിച്ചുവെന്നാണ് തോന്നുന്നത്. പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications