ലൈംഗിക ചൂഷണം തുറന്നുപറഞ്ഞതോടെ സിനിമയില്‍ അവസരം ഇല്ലാതായി; ദിവ്യ ഗോപിനാഥ് പറയുന്നു
കൊച്ചി: സിനിമ താരം അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ താരമാണ് നടി ദിവ്യ ഗോപിനാഥ്. താരത്തിന്റെ നാലാമ്‌തെ ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതെന്നാണ് താരം വെളിപ്പെടുത്തിയത്. പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്‌സൈറ്റിന് പേര് പറയാതെയാണ് ചതാരം ആദ്യം ലൈംഗിക ആരോപണം ഉന്നയിച്ചത്.

എന്നാല്‍ പേര് വെളിപ്പെടുത്താതെയുള്ള ആരോപണത്തിന് അടിസ്ഥാനമില്ലാത്തതാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് താനാണ് ലൈംഗിക അതിക്രമത്തിന് ഇരയായതെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ നടനില്‍ നിന്നുള്ള മോശം അനുഭവം തുറന്നുപറഞ്ഞതിന് ശേഷം തനിക്ക് അവസരങ്ങള്‍ ഇല്ലാതായെന്ന് ദിവ്യ പറയുന്നു.

ദ സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസമുള്ളത് കൊണ്ട് ഇപ്പോള്‍ ജോലി ചെയ്ത മുന്നോട്ടുകൊണ്ടു പോകുകയാണെന്നും ദിവ്യ അഭിമുഖത്തില്‍ പറഞ്ഞു. കുറച്ച് സിനിമകളിലേക്കുള്ള ഓഡിഷന്‍ പോലും ഇല്ലാതായെന്ന് താരം വ്യക്തമാക്കുന്നു.

സിനിമ ചെയ്തുകൊണ്ടും സിനിമയില്‍ തന്നെ പ്രവര്‍ത്തിച്ചുകൊണ്ടും തുടരണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനുവേണ്ടി അഭിനയ പഠനം നടത്തിയ ആളാണ് ഞാന്‍. അതിനാണ് ഫൈറ്റ് ചെയ്യുന്നത്'. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സിനിമ മേഖലയിലെ ചൂഷണങ്ങള്‍ക്ക് മാറ്റം വരുമെന്നും പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ കമ്മിറ്റി അംഗം ശാരദയുടെ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചതായും ദിവ്യ പറഞ്ഞു.

അലന്‍സിയറിനെതിരെ ദിവ്യ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ താന്‍ വിമര്‍ശനങ്ങള്‍ നേരിട്ടെന്നും താരം പറഞ്ഞിരുന്നു. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു താരത്തിന് മോശം അനുഭവം നേരിട്ടത്.

അതേസമയം, ഈ വിഷയം പരാതിയായി താരസംഘടനയില്‍ പറഞ്ഞിട്ട് കാര്യമുണ്ടാകും എന്ന് വിശ്വാസം ദിവ്യയ്ക്ക് ഉണ്ടായിരുന്നില്ല. ആക്രമിക്കപ്പെട്ട നടിയോട് അവര്‍ കാണിക്കുന്നത് വച്ച് നോക്കിയാല്‍, ആ സംഘടനയില്‍ അംഗം പോലും അല്ലാത്ത തന്റെ പരാതിയില്‍ അവര്‍ എന്തെങ്കിലും നടപടിയെടുക്കും എന്ന് തനിക്ക് വിശ്വാസമില്ലെന്നും ദിവ്യ പറഞ്ഞിരുന്നു.

ഡബ്ല്യുസിസിയില്‍ ആണ് ഇത്തരം ഒരു പരാതി ഉന്നയിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷന് മുന്നിലും ഇക്കാര്യങ്ങള്‍ പറഞ്ഞു. അതിന് ശേഷം ആണ് എല്ലാ സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് എന്ന് മനസ്സിലായത്. ഇത്രയും വൃത്തികെട്ട സ്വഭാവം ഇയാള്‍ക്കുണ്ടോ എന്ന് ആലോചിച്ചത് അപ്പോഴാണ്. ആ സമയത്താണ് മീ ടൂ കാമ്പയിന്‍ വന്നതെന്ന് ദിവ്യ പറഞ്ഞിരുന്നു.












Click it and Unblock the Notifications