മഞ്ജു വാര്യരുടെ ചിത്രങ്ങളിൽ അത് കാണാൻ കഴിയും..ആ മാധ്യമം ചെയ്തത് അപമാനകരം; ഫറ ഷബ്ലലയുടെ മറുപടി
കൊച്ചി; കൈരളി ചാനലിൽ നടിമാരുടെ ഫോട്ടോഷൂട്ടിനെ അധിക്ഷേപിച്ച് കൊണ്ടുള്ള ലൗഡ് സ്പീക്കർ എന്ന പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. നടിമാരായ സ്രിന്ദ, ഗോപിക രമേശ്, എസ്തർ എന്നിവർക്കെതിരേയായിരുന്നു വിമർശനങ്ങൾ. അന്ന് നടിമാർ ഇതിനെതിരെ ചുട്ട മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിട്ട നടി ഫറ ഷിബ്ലയും ഇത്തരം വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുകയാണ്. ഇ ടൈസിംന് നൽകിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫറ ഷിബ്‌ല. സിനിമയിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരഭാരം കൂട്ടിയും കുറച്ചുമെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരം കൂടിയാണ് അവർ. സോഷ്യൽ മീഡിയയിൽ സജീവമായ ഫറ തന്റെ പല മേക്ക് ഓവർ ചിത്രങ്ങളും ബോൾഡ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസവും തന്റെ ജിം ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഫോട്ടോഷൂട്ടുകൾ ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് അഭിമുഖത്തിൽ താരം പറയുന്നത്. ഫോട്ടോഗ്രഫിയുടെ സൗന്ദര്യശാസ്ത്രത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഓരോ ഫോട്ടോയും മനോഹരമായ പെയിന്റിംഗ് പോലെ ആയിരിക്കണം. ഫോട്ടോഷൂട്ടുകൾ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിൽ സംശയമില്ല, ഷിബ്ല ഫറ പറയുന്നു.

ഒരു കലാകാരനെന്ന നിലയിൽ ഏറ്റവും മനോഹരമായ കാര്യം എന്ന് പറയുന്നത് സ്വാതന്ത്ര്യമാണ്.മഞ്ജു ചേച്ചിയുടെ (മഞ്ജു വാര്യർ) ഫോട്ടോകളിൽ അത് പ്രതിഫലിപ്പിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും നടി പറഞ്ഞു. സ്രിന്ദയുടെ ഫോട്ടോഷൂട്ടുകൾ എനിക്കിഷ്ടമാണ്. അവൾ വളരെ ആർട്ടിസ്റ്റിക്ക് ആയൊരാളാണ്. ഞാൻ മറ്റൊന്ന് പറയട്ടെ, സാനിയ അയ്യപ്പൻ ഈയിടെ പറഞ്ഞതുപോലെ, ഞങ്ങൾ ഫോട്ടോഷൂട്ട് ചെയ്യുന്നത് ഒരു അവസരം ലഭിക്കാൻ വേണ്ടിയല്ല, ഷിബ്ല പറഞ്ഞു.

ഫോട്ടോ ഷൂട്ടുകൾ തീർച്ചയായും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. എന്റെ കുട്ടിക്കാലത്ത് ഞാൻ നേരിട്ട ബോഡി ഷെയ്മിംഗ് എപ്പിസോഡുകൾ കാരണം, സ്ലീവ്ലെസ് വസ്ത്രം ധരിക്കുന്നതിന് പോലും മടി കാണിച്ചിരുന്ന ആളാണ് ഞാൻ.അതായത് ഒരുങ്ങുന്നതിൽ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്ന ആളല്ല ഞാൻ. എന്നാൽ മെല്ലെ മെല്ലെ അതിനെ മറികടക്കാൻ എനിക്ക് സാധിച്ചു, ഫറ പറയുന്നു.

ഓരോ ഫോട്ടോ ഷൂട്ട് കഴിയുന്തോറും ഒരു ബെഞ്ച് മാർക്ക് മറികടക്കുന്നതായാണ് എനിക്ക് തോന്നുക. എന്റെ ഫോട്ടോ ഷൂട്ടുകൽ കാണുമ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നാറുണ്ട്, നടി പറഞ്ഞു. എങ്ങനെ വസ്ത്രം ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണമെന്നോ പ്രേക്ഷകരല്ല തിരുമാനിക്കേണ്ടത്. അതെല്ലാം നിങ്ങളുടെ മാത്രം കാര്യങ്ങളാണ്. ആ സമയത്ത് നിങ്ങൾ എന്താണ് പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് അതെല്ലാം നിങ്ങളെ ചുറ്റിപ്പറ്റിയാണ്. അതിന് മറ്റുള്ളവരുമായി ഒരു ബന്ധവുമില്ല,ഷിബ്ല പറഞ്ഞു.

തന്റെ ഫോട്ടോ ഷൂട്ടുകൾക്ക് നെഗറ്റീവ് കമന്റുകൾ ലഭിക്കാറുണ്ടോയെന്ന ചോദ്യത്തിന് പൊതുവേ തനിക്ക് ലഭിക്കുന്ന കമന്റുകൾ നാടൻ വസ്ത്രത്തിൽ കാണാൻ താത്പര്യപ്പെടുന്നു എന്നാണ്. നാടൻ കഥാപാത്രങ്ങളാണ് ഞാൻ ചെയ്തത്. അതുകൊണ്ടായിരിക്കാം അത്തരം ചോദ്യങ്ങൾ വരുന്നത്. അതേസമയം കൈരളി പരിപാടിക്കെതിരേയും നടി രംഗത്തെത്തി.

നമ്മളെല്ലാവരും ബോഡി പോസിറ്റീവിറ്റി എന്ന ആശയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിൽ, ഇത്തരം സംഭവങ്ങൾ അതിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണ്. ഒരു മാധ്യമ സ്ഥാപനം തന്നെ ഇത്തരം ആശയങ്ങൾ വിശ്വസിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യും, ഷിബ്ല പറഞ്ഞു.


Click it and Unblock the Notifications