Get Updates
Get notified of breaking news, exclusive insights, and must-see stories!

'അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; ആ നിമിഷം ഞാന്‍ കണ്ടത് അച്ഛനെ': ഗായത്രി അരുണ്‍

കൊച്ചി: മലയാളി പ്രേക്ഷക മുറിയില്‍ ദീപ്തി ഐപിഎസ് ആയി കടന്നുവന്ന താരമാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയില്‍ ഗായത്രിയുടെ അഭിനയ ജീവിതത്തില്‍ ഏറ്റവും വലിയ വഴത്തിരിവായിരുന്നു. അഞ്ച് വര്‍ഷത്തിലേറെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. ഇതിന് പിന്നാലെ ചില സിനിമകളില്‍ താരം അഭിനയിച്ചു.

1

എന്നാല്‍ മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ തന്റെ ആദ്യ പുസ്തകം താരം പുറത്തിറക്കിയിരിക്കുന്നു. അച്ഛപ്പം എന്ന് പേരിട്ടിരിക്കുന്ന ആ പുസ്തകം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ നടന്‍ സിദ്ദിഖിനെ കുറിച്ച് താരം ഫേസ്ബുക്കില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

2

തന്റെ ആദ്യ പുസ്തകം സിദ്ദിഖ് തിരക്കുകള്‍ക്കിടെയില്‍ വായിക്കുന്ന ചിത്രം പങ്കുവച്ചാണ് ഗായത്രി കുറിപ്പ് പങ്കുവച്ചത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കക്ക് കൊടുക്കുമ്പോള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന് ഗായത്രി കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

3

അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്കും എന്ന സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കക്ക് കൊടുക്കുമ്പോള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന്.

4

എന്നാല്‍ അദ്ദേഹം അത് വായിച്ച് തീര്‍ത്തു , ഒറ്റ ദിവസം കൊണ്ട്! അതിനു ശേഷം എന്നോട് പറഞ്ഞു എനിക്ക് എന്റെ മകളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് വിഷമമാണ്. 'പാര്‍ഷ്യാലിറ്റി' വായിച്ചപ്പോള്‍ മകളെ ഓര്‍ത്തു പോയി എന്ന്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്റെ അച്ഛനെ ആണ് ആ നിമിഷം ഞാന്‍ കണ്ടത്. സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന എന്റെ അച്ഛപ്പത്തെ- ഗായത്രി ഫേസ്ബുക്കില്‍ കുറിച്ചു.

5

അതേസമയം, ഗായത്രിയുടെ അച്ഛപ്പം കഥകള്‍ എന്ന പുസ്തകം ഓണ്‍ലൈനിലൂടെ നടന്‍ മോഹന്‍ലാലായിരുന്നു പ്രകാശനം നടത്തിയത്. അച്ഛപ്പം കഥകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം, ഗായത്രിയുടെ അച്ഛനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും, അച്ഛനെക്കുറിച്ചുള്ള കഥകളുടേയും സമാഹാരമാണ്. പുസ്തകം മഞ്ജു വാര്യര്‍ക്ക് സമ്മാനിക്കുന്നതും, മോഹന്‍ലാലിന് സമ്മാനിക്കുന്നതുമായ ചിത്രങ്ങളെല്ലാം ഗായത്രിതന്നെ മുന്നേ പങ്കുവച്ചിരുന്നു.

6

നേരത്തെ എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് പുസ്തകം സമ്മാനിച്ച സന്തോഷം ഗായത്രി പങ്കുവച്ചിരുന്നു. അച്ഛപ്പം കഥകള്‍ എന്ന എന്റെ ഈ ചെറിയ പുസ്തകം ആ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷമുണ്ടെന്ന് താരം അന്ന് പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. നിരവധി പേര്‍ താരത്തിന്റെ പുസ്തകത്തെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പികള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+