Get Updates
Get notified of breaking news, exclusive insights, and must-see stories!

കോംപ്രമൈസ് ചെയ്താല്‍ അവസരം നല്‍കാമെന്ന് പറഞ്ഞു; അന്ന് നല്‍കിയ മറുപടിയെ കുറിച്ച് ഗായത്രി സുരേഷ്

കുറച്ച് വേഷങ്ങള്‍ക്കൊണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി സുരേഷ്. അടുത്ത കാലത്ത് ഗായത്രി സുരേഷിന്റെ വാഹനം അപകടത്തില്‍പ്പെട്ടതുമായ ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ താരം വിശദീകരണവുമായി എത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം താരം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായിരുന്നു. പിന്നാലെ ട്രോളുകള്‍ നിരോധിക്കണമെന്നും താരം പറഞ്ഞിരുന്നു.

1

ഇപ്പോള്‍ ഗായത്രിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ്. ഒട്ടേറെ അഭിമുഖങ്ങളാണ് താരം വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ താന്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് താരം. സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ആരോടും അവസരം ചോദിക്കാറില്ലെന്നും അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനുള്ള കാര്യമാണെന്ന് താരം പറയുന്നു. ഗായത്രിയുടെ വാക്കുകളിലേക്ക്...

2

സിനിമയിലെ അവസരത്തിനായി ആരോടും ചോദിക്കാറില്ല. നമ്മളെ കണ്ട് അവസരത്തിനായി വരുകയാണെങ്കില്‍ ഓകെ, പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനുള്ള കാര്യമാണെന്ന് ഗായത്രി പറയുന്നു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഗായത്രി പറയുന്നു. കോമ്പര്‍മൈസ് ചെയ്യാനാകുമോ എന്ന് ചോദിച്ചിട്ടുണ്ട്.

3

എന്നാല്‍ അതിന് താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. അള്‍ക്കാര്‍ പലരും ചോദിക്കും, നമ്മള്‍ അതിനോട് എങ്ങനെ റെസ്‌പോണ്‍ഡ് ചെയ്യും എന്നതല്ലേ. ഇത് ട്രോള്‍ ചെയ്യുന്ന പോലെയാണ്. ആള്‍ക്കാറ് പലതും ചോദിക്കും. നമ്മള്‍ അതിനോട് എങ്ങനെ മറുപടി കൊടുക്കും എന്നതാണ്. താല്‍പര്യമില്ല എന്നാണ് പറയുക. അല്ലാതെ ഹൗ ഡേര്‍ യു ടോക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ലെന്ന് ഗായത്രി പറയുന്നു. ഗായത്രിയുടെ ഈ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

4

അതേസമയം, മറ്റൊരു അഭിമുഖത്തില്‍ താന്‍ ട്രോളുകള്‍ക്ക് ഇരയായപ്പെട്ടതിനെ കുറിച്ച് ഗായത്രി തുറന്നുപറഞ്ഞിരുന്നു. കാറപകടം ഉണ്ടായതിന് ശേഷം ചെയ്യുന്ന കാര്യങ്ങള്‍ ട്രോളാകാനും വൈറലാകാനും തുടങ്ങി. ഇതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് കാഴ്ചക്കാര്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഗായത്രി പറയുന്നു.

5

താന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്ന ഒരാളാണ്. സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെയാകണമെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെയാണ് ട്രോള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആദ്യം ട്രോളുകള്‍ എന്‍ജോയ് ചെയ്യാറില്ലായിരുന്നു. ഇപ്പോള്‍ എല്ലാം പോസിറ്റീവായി എടുക്കാന്‍ തുടങ്ങി. ട്രോള്‍ വരാനായി താന്‍ ഒന്നും ചെയ്യാറില്ലെന്നും ഗായത്രി പറയുന്നു.

6

പറയുമ്പോള്‍ അത് ട്രോളായി പോവുകയാണെന്നും ഗായത്രി പറഞ്ഞു. ട്രോളുകള്‍ എന്‍ജോയ് ചെയ്യാതിരുന്ന സമയത്ത് എന്നെ നെഗറ്റീവ് ആയിട്ടാണ് കണ്ടത്. പിന്നീട് എനിക്ക് മനസ്സിലായി ഞാന്‍ തന്നെ എന്നെ സപ്പോര്‍ട്ടണം ചെയ്യണമെന്ന്. അങ്ങനെ ഞാന്‍ അത് മാറ്റി. എന്ത് കൊണ്ടാണ് ട്രോള്‍ ചെയ്യുന്നതെന്ന് കുറേ ആലോചിച്ചു. അപ്പോള്‍ ഒന്നും എന്റെ ഭാഗത്ത് നിന്നും വലിയ തെറ്റുകള്‍ ഉണ്ടായിട്ടുള്ളതായി തോന്നിയില്ല. ഇതോടെ ട്രോളുകളെ പോസിറ്റീവായി എടുത്തു- ഗായത്രി പറഞ്ഞു.

7

കൂടാതെ മുന്‍ കാമുകനുമായുള്ള ബ്രേക്കപ്പിനെ കുറിച്ചും ഗായത്രി പറഞ്ഞിരുന്നു. കാമുകനെ തേച്ചതില്‍ കുറ്റബോധമില്ല. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെയിരിക്കില്ല. മുന്‍ കാമുകനോട് താന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലാതിരുന്ന സമയത്ത് വളരെ ഇന്റിമേറ്റായി വന്ന് സംസാരിച്ചിരുന്നു. ഇത് അങ്ങേരു സുഹൃത്തുക്കളോട് പോയി പറഞ്ഞിരുന്നെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+