വിവാഹപൂർവ്വ സെക്‌സിൽ എന്താണ് പ്രശ്‌നമെന്ന് ഗായത്രി സുരേഷ്; അതൊരു കുറ്റമല്ല, പക്ഷേ....

Subscribe to Oneindia Malayalam
cmsvideo
  വിവാഹപൂർവ്വ സെക്‌സിൽ എന്താണ് തെറ്റ് ഗായത്രി സുരേഷ് ചോദിക്കുന്നു

  തൃശൂര്‍: വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എല്ലാക്കാലത്തും നമ്മുടെ സമൂഹത്തില്‍ വലിയ ചര്‍ച്ചയാണ്. വലിയ വിവാദങ്ങളും ഇത്തരം ചര്‍ച്ചകള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ് നടി ഗായത്രി സുരേഷ്.

  ഒരു കോണ്ടം കഥ... ആടിന്‍റെ കുടലിൽ നിന്ന് ലാറ്റക്സിലേക്ക്; ഓറൽ സെക്സിന് വേറെ... ഉറകളെ കുറിച്ച് അറിയാം

  വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം ഒരു തെറ്റൊന്നും അല്ലെന്നാണ് ഗായത്രി പറയുന്നത്. കപ്പ ടിവിയുടെ ഡൈന്‍ ഔട്ട് വിത്ത് ഗായത്രി സുരേഷ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.

  വാലന്റയിൻസ് ഡേ വന്നാലും സംഘികൾക്ക് രക്ഷയില്ല! ഹിന്ദുമക്കൾ കക്ഷിക്ക് അടപടലം ട്രോൾ...പ്രൊപ്പോസ് ഡേയോ?

  കസബ വിവാദത്തില്‍ പാര്‍വ്വതിയെ പിന്തുണക്കുന്നും ഉണ്ട് ഗായത്രി. പാര്‍വ്വതി പറഞ്ഞതാണ് ശരിയെന്നും ആരെയെങ്കിലും മോശമായി കാണിക്കുന്നത് ആഘോഷിക്കപ്പെടരുത് എന്നും ഗായത്രി പറയുന്നു.

  വിവാഹത്തിന് മുന്പ് സെക്‌സ്

  വിവാഹത്തിന് മുന്പ് സെക്‌സ്

  വിവാഹത്തിന് മുമ്പ് സെക്‌സ് ചെയ്യുന്നത് ഒരു ക്രൈം ഒന്നും അല്ലെന്നാണ് ഗായത്രി പറയുന്നത്. അത് ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ചാണ്. അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ എന്താണ് പ്രശ്‌നം എന്നാണ് ഗായ്ത്രിയുടെ ചോദ്യം.

  രസത്തിന് വേണ്ടി ആവരുത്

  രസത്തിന് വേണ്ടി ആവരുത്

  എന്നാല്‍ അത് വെറും രസത്തിന് വേണ്ടിയോ സുഖത്തിന് വേണ്ടിയോ മാത്രം ആവരുത് എന്നാണ് ഗായത്രിയുടെ പക്ഷം. വൈകാരികമായ ഒരു അടുപ്പത്തോടെ മാത്രമേ അത് ചെയ്യാവൂ എന്നും ഗായത്രി പറയുന്നു.

  തനിക്ക് താത്പര്യമില്ല

  തനിക്ക് താത്പര്യമില്ല

  വിവാഹത്തിന് മുമ്പുള്ള സെക്‌സ് ഒരു തെറ്റൊന്നും അല്ലെന്ന് പറയുന്നുണ്ടെങ്കിലും തനിക്ക് അതില്‍ താത്പര്യമില്ലെന്നാണ് ഗായത്രി അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും ഇത്തരം ഒരു കാര്യത്തില്‍ അഭിപ്രായം തുറന്നുപറയാന്‍ ഗായത്രിയെ പോലെ ഒരു താരം തയ്യാറായി എന്നത് അഭിനന്ദനാര്‍ഹമാണ്.

  സംഭവിച്ചാല്‍ പറയും

  സംഭവിച്ചാല്‍ പറയും

  ഇത്തരം ഒരു കാര്യം ജീവിതത്തില്‍ സംഭവിച്ചാല്‍ അത് വീട്ടില്‍ തുറന്ന് പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുമോ എന്നായിരുന്നു അഭിമുഖം നടത്തുന്ന റെനുവിന്റെ ചോദ്യം. സാധാരണ ആരും അതിന് തയ്യാറാവില്ലെന്നായിരുന്നു ഗായത്രിയുടെ മറുപടി. എന്നാല്‍ താന്‍ എന്ത് സംഭവിച്ചാലും അത് അമ്മയോട് പറയും എന്നും ഗായത്രി വ്യക്തമാക്കി.

  ആ സ്പൂഫ് തന്ന പണി

  ആ സ്പൂഫ് തന്ന പണി

  നേരത്തെ, സീരിയലുകളെ പരിഹസിച്ചുകൊണ്ട് ഗായത്രി ഒരു സ്പൂഫ് വീഡിയോ തയ്യാറാക്കിയിരുന്നു. സംഗതി വൈറല്‍ ആയെങ്കിലും അതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഗായത്രിക്ക് നേരിടേണ്ടി വന്നിരുന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ ഒന്ന് ശ്രദ്ധിച്ച് മാത്രമേ നടത്താറുള്ളൂ ഗായത്രി.

  ഇത്രക്ക് പണിയാകും എന്ന് പ്രതീക്ഷിച്ചില്ല

  ഇത്രക്ക് പണിയാകും എന്ന് പ്രതീക്ഷിച്ചില്ല

  സീരിയലിനെ കളിയാക്കിയുള്ള വീഡിയോ ചെയ്തപ്പോള്‍ അത് അത്രക്ക് പണിയാകും എന്ന് പ്രതീക്ഷിച്ചില്ലെന്നും ഗായത്രി തുറന്നു പറഞ്ഞു. ചിലര്‍ വെറുപ്പുള്ളതുപോലെയാണ് പ്രതികരിച്ചത്. എന്നാല്‍ എത്ര ശ്രദ്ധിച്ചാലും വെറുക്കേണ്ടവര്‍ വെറക്കും എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത് എന്നും ഗായത്രി പറഞ്ഞു.

  ട്രോള്‍ പൊങ്കാല

  ട്രോള്‍ പൊങ്കാല

  ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട മലയാള നടിമാരില്‍ ഒരാള്‍ കൂടിയാണ് ഗായത്രി. ഗായത്രിയുടെ തൃശൂര്‍ ഭാഷ തന്നെയാണ് ട്രോളുകള്‍ക്ക് വഴിവച്ചതും. എന്നാല്‍ അതിനും കൃത്യമായ മറുപടിയുണ്ട് ഗായത്രിക്ക്.

  പറഞ്ഞതേ ചെയ്തിട്ടുള്ളൂ

  പറഞ്ഞതേ ചെയ്തിട്ടുള്ളൂ

  സംവിധായകര്‍ പറഞ്ഞ രീതിയില്‍ മാത്രമാണ് താന്‍ ഡബ്ബ് ചെയ്തിട്ടുള്ളത് എന്നാണ് ഗായത്രിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്. എന്തായാലും സംസാരത്തില്‍ തൃശൂര്‍ ഭാഷ എപ്പോഴും കടന്നു വരുന്നുണ്ട് എന്നത് ഒരു സത്യവും ആണ്. തന്റെ പരിമിതികളെ താന്‍ തിരിച്ചറിയുന്നു എന്നും ഗായത്രി വ്യക്തമാക്കുന്നുണ്ട്.

  തെരുവില്‍ കുരക്കുന്ന പട്ടികള്‍

  തെരുവില്‍ കുരക്കുന്ന പട്ടികള്‍

  ട്രോള്‍ ചെയ്യപ്പെടുമ്പോള്‍ ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു എന്ന് തുറന്നുപറയുന്നുണ്ട് ഗായത്രി. തെരുവില്‍ കുരക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞുകൊണ്ടേ ഇരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാവില്ല എന്നതാണ് ഇക്കാര്യത്തില്‍ ഗായത്രിയുടെ നിലപാട്.

  പാര്‍വ്വതി വിഷയം

  പാര്‍വ്വതി വിഷയം

  കസബ വിവാദത്തില്‍ പാര്‍വ്വതി എടുത്ത അതേ നിലപാട് തന്നെയാണ് ഗായത്രിക്കും ഉള്ളത്. സിനിമയില്‍ പുരുഷന്‍മാരേയോ സ്ത്രീകളേയോ മോശമായി ചിത്രീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് ആഘോഷിക്കപ്പെടരുത് എന്ന പാര്‍വ്വതിയുടെ നിലപാട് തന്നെയാണ് തനിക്കും ഉള്ളത് എന്ന് ഗായത്രി വ്യക്തമാക്കുന്നു.

  അഭിമുഖം കാണാം

  കപ്പ ടിവിയില്‍ സംപ്രേഷണം ചെയ്ത ഡൈന്‍ ഔട്ട് വിത്ത് ഗായത്രി സുരേഷ് എന്ന പരിപാടി കാണാം.

  English summary
  Actress Gayathri Suresh's interview in Kappa TV makes hot discussion on social media

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്