'രാത്രി പുറത്തിറങ്ങി ഉമ്മ തരുമോയെന്ന് ചോദിച്ചു'; സഹപ്രവര്‍ത്തകന്റെ മോശം പെരുമാറ്റം, വെളിപ്പെടുത്തി നടി ഗൗരി
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗൗരി കൃഷ്ണന്. പൗര്‍ണമി തിങ്കള്‍ സീരിയലിലെ അഭിനയ മികവില്‍ പ്രേക്ഷകരുടെ മനസില്‍ വലിയ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
തന്റെ എല്ലാ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ താരം സോഷ്യല്‍ മീഡിയ വഴി ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ആരാധകരും രണ്ട് കയ്യും നീട്ടിയാണ് ഗൗരിയുടെ വിശേഷങ്ങള്‍ ഏറ്റെടുക്കാറുള്ളത്. ഗൗരി പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

എന്നാല്‍ ഇപ്പോഴിതാ ഗൗരിക്ക് തന്റെ അഭിനയ ജീവിതത്തില്‍ നേരിട്ട ചില മോശം അനുഭവങ്ങള്‍ താരം പ്രേക്ഷകരുമായി വെളിപ്പെടുത്തുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് സീരിയലിലെ താരം ആനന്ദ് നാരായണുമായുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് ഗൗരി താന്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഗൗരിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗൗരിയുടെ വാക്കുകളിലേക്ക്..

രാത്രി പത്ത് മണിക്ക് ശേഷം ഫോണ്‍ എടുക്കാതിരിക്കാന്‍ എന്താണ് കാരണമെന്ന ആനന്ദിന്റെ സംശയത്തിന് ഉത്തരം നല്‍കുമ്പോഴാണ് ഗൗരി തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയത്. അനുജത്തി എന്ന സീരിയല്‍ ചെയ്യുമ്പോള്‍ എനിക്ക് പതിനെട്ടോ, പത്തൊന്പതോ വയസ് ആണ് പ്രായം. അന്ന് ഞാന്‍ വനിത ആയിരുന്നില്ല. ഒരു പെണ്‍കുട്ടിയായിരുന്നു. ഒരു മോശം ഇടപെടലുണ്ടായാല്‍ അത് തിരിച്ചറിയാനുള്ള പ്രയാസമുണ്ടായിരുന്നു.

അന്നൊക്കെ ഷൂട്ടിംഗ് സമയത്ത് കൂടെ വന്നത് അമ്മയായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഒരു സ്വതന്ത്രയായ സ്ത്രീയാണ്. അന്ന് അമ്മ കൂടെയുണ്ടായിരുന്നിട്ടും ഒരു അനുഭവം താന്‍ നേരിട്ടു. ആരാണെന്ന് ഞാന്‍ പറയുന്നില്ല. അന്നൊക്കെ ഞാന്‍ കുഞ്ഞ് സൈസ് ആയിരുന്നു. അതുകൊണ്ട് യാത്രക്കാരുടെ വിശ്വാസം കുഞ്ഞുകുട്ടി ആണെല്ലോ പരവപ്പെടുത്തി എടുക്കാം എന്നായിരുന്നിരിക്കാം.

ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഒരാള്‍ എപ്പോഴും സൈറ്റൊക്കെ അടിച്ച് കാണിക്കും. അപ്പോള്‍ ശരിക്കും അവന് എന്റെ സ്വഭാവം അറിയില്ല. കുറേ കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അങ്ങനെ സെറ്റില്‍ അതൊരു വിഷയമായി. അന്ന് ആ സമയത്ത് ഒരാള്‍ എന്റെ ഭാഗത്ത് നിന്ന് സംസാരിക്കുകയും ഹീറോ ആയി ഇടപെടുകയും ചെയ്തു. അത് കഴിഞ്ഞപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് എനിക്ക് രാത്രിയില്‍ ഒരു മെസേജ് വന്നത്.

കഴിച്ചോ കുടിച്ചോ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു അത്. പിന്നീട് അമ്മ ഉറങ്ങിയോ എന്നായി. പുറത്തേക്ക് വരാമോ ഒരു ഉമ്മ തരാമോ എന്നാണ് പിന്നീട് അയാള്‍ ചോദിച്ച ചോദ്യം. കുറച്ച് നേരത്തേക്ക് ഞാന്‍ സൈലന്റ് ആയിപ്പോയി. പിന്നീട് ഞാന്‍ അയാളോട് ചോദിച്ചു ഇതിനുള്ള മറുപടി ഞാന്‍ നിനക്ക് തരണോ അതോ നിന്റെ ഭാര്യയ്ക്ക് നല്‍കണോ എന്ന്. അയാളെ ഭാര്യയെ എനിക്ക് അറിയാമായിരുന്നു.

ഞാന്‍ അങ്ങനെ പറഞ്ഞതോടെ അയാള്‍ വിഷയം മാറ്റി. പേടിച്ച് പോയാ, ഞാന്‍ തമാശ പറഞ്ഞതാണ് എന്നൊക്കെ ആക്കി അയാളുടെ സംസാരം. പിറ്റേ ദിവസം ഞാന്‍ ഇക്കാര്യം എല്ലാവരോടും പറഞ്ഞു. അങ്ങനെ വന്ന സമയം ഒരുപാട് ദുരനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ഗൗരി പറയുന്നു.

എന്നാല്‍ പിന്നീട് രണ്ട് രണ്ടര വര്‍ഷത്തേക്ക് മറ്റ് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഗൗരി പറയുന്നു. അന്ന് മുതല്‍ പത്ത് മണിക്ക് ശേഷം ഞാന്‍ വിളിക്കില്ല. ഞാന്‍ ഇപ്പോള്‍ ഇക്കാര്യം പറഞ്ഞാല്‍ വിവാദം ആകുമോ എന്ന പേടിയുണ്ടെന്നും ഗൗരി വീഡിയോയില്‍ പറയുന്നു. ഇതോടൊപ്പം മറ്റ് വിശേഷങ്ങളും താരം പങ്കുവച്ചു.

തനിക്ക് വീട്ടില്‍ നിന്ന് നല്ല രീതിയില്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നെന്ന് ഗൗരി പറഞ്ഞു. എല്ലാം ഞാനാണ് തീരുമാനിക്കുന്നത്. എന്തിന് അത് ചെയ്തു എന്ന് അച്ഛനും അമ്മയും ചോദിക്കാറുപോലുമില്ല. എന്റെ അനയത്തിയുടെ കാര്യത്തിലും അവര്‍ അങ്ങനെയാണെന്ന് ഗൗരി പറഞ്ഞു. അതേസമയം, ഗൗരിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.
Recommended Video
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications