Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹണി മുന്നിലൂടെ നടന്ന് പോയാൽ എന്ത് തോന്നും എന്ന് നടനോട് ചോദിച്ച് അവർ ചിരിക്കുകയാണ്'; ഹണി റോസ്

കൊച്ചി: താൻ കടുത്ത ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ടെന്ന് നടി ഹണി റോസ്. സ്ത്രീകൾ അടക്കം ഇത്തരത്തിൽ പരിഹസിക്കുമ്പോൾ വലിയ സങ്കടം തോന്നാറുണ്ടെന്നും താരം പറയുന്നു. മറ്റുള്ളവരുടെ ശരീരത്തെ കളിയാക്കുകയെന്നത് അത്ര നല്ല കാര്യമല്ല. ഇപ്പോൾ ഇത്തരം കമന്റുകൾക്ക് താൻ ചെവി കൊടുക്കാറില്ലെന്നും ഹണി റോസ് പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'തുടക്കത്തിലൊക്കെ തനിക്കെതിരെ ബോഡി ഷെയിമിങ്ങ് കമന്റുകൾ ഉണ്ടാകുമ്പോൾ ആലോചിക്കാറുണ്ട്, എന്തുകൊണ്ട് താൻ എന്ന്. എന്നാൽ ഇപ്പോൾ അതിനൊന്നും ചെവികൊടുക്കാതെയായി. സ്ത്രീകൾ തന്റെ ശരീരത്തെ പരിഹസിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ വിഷമം തോന്നിയിട്ടുള്ളത്', ഹണി റോസ് പറഞ്ഞു.

honey-rose-1

ഒരിക്കൽ അഭിമുഖത്തിനിടെ ഒരു നടനോട് അവതാരക ചോദിച്ചത് ഹണി റോസ് ഇപ്പോൾ മുൻപിലൂടെ പോയാൽ എന്താണ് തോന്നുകയെന്നാണ്. അത് പറഞ്ഞതിന് ശേഷം പെൺകുട്ടി പൊട്ടിച്ചിരിക്കുകയാണ്. പക്ഷേ ആ നടൻ ആ ചോദ്യത്തെ വളരെ നല്ല രീതിയിലാണ് കൈകാര്യം ചെയ്തത്. എന്ത് തോന്നാൻ, ഒന്നും തോന്നില്ലെന്നാണ് താരം പറഞ്ഞത്. പക്ഷേ അവതാരക ചിരിച്ച് കൊണ്ടേയിരുന്നു. അതേ ചാനൽ തന്നെ നാളെ എന്നെ അഭിമുഖം ചെയ്യുമ്പോൾ ചോദിക്കുന്ന ചോദ്യം ബോഡി ഷെയിമിംഗിന് ഇരയാകാറുണ്ടോയെന്നതായിരിക്കും', ഹണി റോസ് പറയുന്നു.

അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ ഒരു കൊമേഡിയൻ പറഞ്ഞത് ഇതില്ലെങ്കിലും തനിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റും എന്നാണ്. എന്തൊരു മോശം കമന്റാണത്. ഒരു സ്ത്രീ ശരീരത്തെ ഇത്ര മോശമായ രീതിയിൽ എങ്ങനെയാണ് പറയാൻ കഴിയുന്നത്. ഇപ്പോൾ അർഹിക്കുന്ന അവഞ്ജയോടെ ഇത്തരം കമന്റുകളെ തള്ളിക്കളയാറാണ് പതിവ്', ഹണി റോസ് പറഞ്ഞു.

ഫ്ലവേഴ്സ് ചാനലിലെ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിലായിരുന്നു ഹണിയെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് സ്കിറ്റ് അവതരിപ്പിച്ചത്. എംജി ശ്രീകുമാര്‍ അവതാരകനായ ചോദ്യോത്തര പരിപാടിയുടെ രീതിയിലായിരുന്നു സ്കിറ്റ് ഒരുക്കിയത്. സ്‌കിറ്റിനിടെ 'ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത്,' എന്നാണ് അവതാരകനായി അഭിനയിക്കുന്ന നടൻ ചോദിക്കുന്നത്. ഇതിന് മറുപടിയിയായി 'ഉദ്ഘാടനം ഉള്ളതുകൊണ്ട് കഴിഞ്ഞ് പോകുന്നു. ഇപ്പോള്‍ ഉദ്ഘാടനത്തിന്റെ കാലഘട്ടമാണല്ലോ. അതൊക്കെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു', എന്നായിരുന്നു മറ്റേയാളുടെ മറുപടി. സ്കിറ്റിനെതിരെ അന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു.

അതേസമയം അടുത്തിടെ സംവിധായകൻ ശാന്തിവിള ദിനേശും ഹണിയ്ക്കെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. നല്ല പെണ്ണ് ഇങ്ങനെ ചെയ്യില്ലെന്നും വെച്ച് കട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർഗം എന്നുമായിരുന്നു ശാന്തിവിള പറഞ്ഞത്.

ഹണിയുടെ വീഡിയോയ്ക്ക് കീഴിൽ വരുന്ന കമന്റുകൾ കാണാറുണ്ട്. ആ കുട്ടിയും കൂടി ഒന്ന് ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുന്ന വെച്ച് കെട്ടൊന്നുമില്ലാത്ത പടങ്ങൾ പുറത്ത് വിടരുത്. ആ ചിത്രങ്ങളിലൊക്കെ മെലിഞ്ഞ കൊച്ചാണ്. എന്നാൽ ഉദ്ഘാടനത്തിനൊക്കെ വരുമ്പോൾ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കുന്നു. ഇത് കാണുമ്പോൾ ആളുകൾ കൂവുകയും കമന്റുകൾ പറയുകയുമൊക്കെ ചെയ്യില്ലേ?', എന്നും ശാന്തിവിള ആക്ഷേപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+