'തടിയുള്ളവരെ എന്താ ആരും സുന്ദരികളെന്ന് വിളിക്കാത്തത്'; ചോദ്യവുമായി ജുവല്‍ മേരി, വൈറല്‍ കുറിപ്പ്
മലയാളത്തിന്റെ മികച്ച നായികമായരില്‍ ഒരാളാണ് ജുവല്‍ മേരി. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ ജുവല്‍ മേരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താരം മിനിസ്‌ക്രീനില്‍ അവതാരകയായി തിളങ്ങുകയാണ്. കൂടാതെ മോഡലിംഗ് രംഗത്തും ജുവല്‍ സജീവമാണ്. അടുത്തിടെ ജുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജുവല്‍ മേരി ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ബോഡി ഷെയ്മിംഗിനെ കുറിച്ചാണ് താരം ഇപ്പോള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. തടിയുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ജുവല്‍ മേരിയുടെ കുറിപ്പ്. തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തതെന്ന് ജുവല്‍ മേരി കുറിപ്പില്‍ ചോദിക്കുന്നു. ജുവല്‍ മേരിയുടെ വാക്കുകളിലേക്ക്...

തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് ! തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാര്‍ത്തയാണ് ! മനുഷ്യരെത്ര തരമാണ് , എത്ര നിറത്തില്‍ എത്ര വിധത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ കോടിക്കണക്കിനു മനുഷ്യര്‍ എന്നിട്ടു സൗന്ദര്യം അളക്കാന്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്‌കെയില്‍ .

തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചിക്കളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങള്‍. ആരോ അളന്നു വച്ച ഒരു വാര്‍പ്പിനുളിലേക്ക് കേറി നില്ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ ഞാന്‍ സുന്ദരിയാവുന്നു വിചാരിച്ചാല്‍ ആയുസ്സില്‍ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങള്‍ നമ്മള്‍ നമ്മളെ വെറുത്തു കഴിയേണ്ട വരും .

കണ്ണാടിക്കു മുന്നില്‍ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു ! എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന , ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകള്‍. അഴകിനെ അളക്കുന്ന സ്‌കെയില്‍ എത്ര ചെറുതാണല്ലേ .

ഓടിച്ചു ദൂരെക്കള നമുക്ക് നമ്മളെ തന്നെ സ്‌നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്‌നേഹം പങ്കു വയ്ക്കാം , എന്റെ കണ്ണില്‍ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് , കൊടിയ ചിരികളും , തടിച്ച ഉടലുകളും , മെല്ലിച്ച മനുഷ്യരും , പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളില്‍ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്‌നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാന്‍ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി - ജുവല്‍ മേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഓടിച്ചു ദൂരെക്കള നമുക്ക് നമ്മളെ തന്നെ സ്‌നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്‌നേഹം പങ്കു വയ്ക്കാം , എന്റെ കണ്ണില്‍ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് , കൊടിയ ചിരികളും , തടിച്ച ഉടലുകളും , മെല്ലിച്ച മനുഷ്യരും , പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളില്‍ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്‌നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാന്‍ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി - ജുവല്‍ മേരി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ജുവല്‍ മേരി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒട്ടേറെ പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ് 'വര്‍ണനനേകള്‍ക്കതീതമാണ് അതീതമാണ് സൗന്ദര്യം. ഓരോ മനുഷ്യന്റെ കാഴ്ചപ്പാടുപോലിരികും. നല്ല മനസ് അതാണ് അവരുടെ സൗന്ദര്യം'- ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

ജുവല്‍ മേരി നിങ്ങള്‍ ഒരു അഡാര്‍ സുന്ദരിയാണ് നിങ്ങളെ കണ്ട അന്നുമുതല്‍ ഇന്ന് വരെ എനിക്ക് അത്രക്കും ഇഷ്ടവും ആണ്. പിന്നെ ഉടലുകളുടെ സൗന്ദര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് പറയുന്നവരുടെ ജീവിതത്തിലും പകര്‍ത്തി കാണിക്കണം. നിങ്ങള്‍ നിങ്ങളുടെ സൗന്ദര്യബോധം തന്നെ ആ വാര്‍പ്പിനുള്ളില്‍ നിന്നും പ്രവര്‍ത്തിയിലൂടെ പുറത്തെടുക്കണം.

ഇങ്ങനെ പറയുന്ന എത്ര പേരുണ്ട് ഇവിടെ ആത്മവിശ്വാസത്തോടെ സ്വന്തം ഉടല്‍ അതിന്റെ തനത് സൗധര്യം അങ്ങിനെ മറ്റുള്ളവരുടെ മുമ്പില്‍ കാണിക്കുന്നത്. സ്വന്തം കളറില്‍ പോലുംആത്മ വിശ്വാസം ഇല്ലാത്തവര്‍ ആണ് ഈ പറയുന്നവരില്‍ അധികവും- മറ്റൊരാള്‍ കമന്റ് ചെയ്തു.












Click it and Unblock the Notifications