ആരാധകരോട് തട്ടിക്കയറുന്ന കാജല്‍ അഗര്‍വാളിന്‍റെ വീഡിയോ വൈറല്‍, ആരായാലും ദേഷ്യപ്പെടും കാജല്‍...
ചെന്നൈ: ആരാധകര്‍ വെട്ടുകിളികളെപ്പോലെയാണെന്ന് പച്ചാളം ഭാസി സരോജ് കുമാറിനെ ഉപദേശിയ്ക്കുന്നത് കേട്ടിട്ടില്ലേ. ശല്യം വയ്ക്കുമ്പോഴേ പ്രതകരിച്ചില്ലെങ്കില്‍ അവര്‍ വിള ഒന്നാകെ നശിപ്പിയ്ക്കുമെന്നാണ് ഉദയനാണ് താരത്തില്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം ശ്രീനിവാസന്‍ കഥാപാത്രത്തിന് നല്‍കിയ ഉപദേശം. ആരാധകരെക്കൊണ്ട് അപ്രതീക്ഷിതമായി അപകടങ്ങള്‍ പല താരങ്ങള്‍ക്കും പറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ കാജല്‍ അഗര്‍വാളിന് സംഭവിച്ച അനുഭവത്തിന്റെ വീഡിയോ യൂ ട്യൂബില്‍ വൈറലാവുകയാണ്.
വിശാല്‍ നായകനാവുന്ന പായും പുലിയുടെ ഓഡിയോ ലോഞ്ചിനായി ചെന്നൈയില്‍ എത്തിയതായിരുന്നു കാജല്‍. വേദിയില്‍ നിന്നും തിരിരെ ഇറങ്ങിയ കാജലിനെ കാത്ത് വന്‍ ജനാവലി പുറത്ത് തടിച്ച് കൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെ നടന്ന് വരുമ്പോഴാണ് ജനക്കൂട്ടം അക്രമാസക്തരായത്. നടിയെ സ്പര്‍ശിയ്ക്കാനുള്ള ആരാധകരുടെ ശ്രമം കാര്യങ്ങള്‍ വഷളാക്കി. ഇതിനിടെ തിരക്കില്‍പ്പെട്ട് കാജല്‍ വീഴാനും പോയി.
തന്നെ കയറിപ്പിടിയ്ക്കാനുള്ള ചിലരുടെ ശ്രമം കൂടി കണ്ടതോടെ കാജലിന്റെ നിയന്ത്രണം തെറ്റി. ആരാധകര്‍ക്കെതിരെ തിരിഞ്ഞു. വഴിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാജല്‍ ദേഷ്യത്തോടെ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സംഭവം ഇങ്ങനെ
വിശാല്‍ നായകനാവുന്ന പായും പുലിയുടെ ഓഡിയോ ലോഞ്ചിനായി ചെന്നൈയില്‍ എത്തിയതായിരുന്നു കാജല്‍.

ആരാധകര്‍
കാജലിനെ കാത്ത് വന്‍ ജനാവലി പുറത്ത് തടിച്ച് കൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെ നടന്ന് വരുമ്പോഴാണ് ജനക്കൂട്ടം അക്രമാസക്തരായത്. നടിയെ സ്പര്‍ശിയ്ക്കാനുള്ള ആരാധകരുടെ ശ്രമം കാര്യങ്ങള്‍ വഷളാക്കി. ഇതിനിടെ തിരക്കില്‍പ്പെട്ട് കാജല്‍ വീഴാനും പോയി.

അഭിനയമൊക്കെ സിനിമയിലാ
തന്നെ കയറിപ്പിടിയ്ക്കാനുള്ള ചിലരുടെ ശ്രമം കൂടി കണ്ടതോടെ കാജലിന്റെ നിയന്ത്രണം തെറ്റി. ആരാധകര്‍ക്കെതിരെ തിരിഞ്ഞു. വഴിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാജല്‍ ദേഷ്യത്തോടെ ആവശ്യപ്പെട്ടു.
വീഡിയോ
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്

കാജല്‍ മാത്രമല്ല
കാജല്‍ മാത്രമല്ല ഒട്ടേറെ സിനിമ നടിമാര്‍ പൊതുസ്ഥലങ്ങള്‍ ആക്രമിയ്ക്കപ്പെടുകയും അപമാനിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്












Click it and Unblock the Notifications