ഹോട്ടല്‍മുറികളേയും മരണസീനുകളേയും ഭയപ്പെട്ടിരുന്ന പാവം കല്‍പ്പന
ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ വച്ച് കല്‍പ്പന എന്ന അഭിനയ പ്രതിഭ ഈ ലോകത്തോട് വിട പറയുമ്പോള്‍ അവര്‍ ഏറെക്കാലമായി ഭയപ്പെട്ടിരുന്നത് സംഭവിയ്ക്കുകയായിരുന്നു. ഹോട്ടല്‍മുറികളോട് കല്‍പ്പനയ്ക്ക് എന്നും ഭയമായിരുന്നു. പലപ്പോഴും ഷൂട്ടിംഗിനായി പോകുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ അവര്‍ തനിച്ചിരിയ്ക്കാറില്ല. ആദ്യകാലത്തൊക്കെ അമ്മ നടിമാരുടെ മുറികളിലേയ്ക്ക് കല്‍പ്പനയുടെ ചങ്ങാത്തം നീളുമായിരുന്നു.
കൂട്ടിന് ഒപ്പമുള്ള സ്ത്രീ ആയാലും മതി, അവര്‍ക്കൊപ്പം സംസാരിച്ചും സിനിമ കണ്ടും കല്‍പ്പന സമയം കളയും. ഒരു പക്ഷേ ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ ഇരിയ്ക്കുന്നതിന്റെ ഭയം ഒഴിവാക്കാനായിരിക്കണം ഇങ്ങനെയൊക്കെ ചെയ്തത്. എന്നിട്ടും നോക്കണേ വിധി കല്‍പ്പനയെ ആ ഹോട്ടല്‍മുറിയില്‍ നിന്നും തട്ടിയെടുത്തത്.

ആരോ ഒരാള്‍
ഹോട്ടല്‍മുറികളെ തനിയ്ക്ക് ഭയമായിരുന്നുവെന്ന് കല്‍പ്പന നടന്‍ അനൂപ് മേനോനോടാണ് പറഞ്ഞിട്ടുള്ളത്. ആരോ വാതില്‍ക്കല്‍ നില്‍ക്കുന്നത് പോലെ തനിയ്ക്ക് തോന്നുമെന്നും കല്‍പ്പന. ആ തോന്നല്‍ സത്യമായില്ലേ...കാത്ത് നിന്നപോലെ മരണം അവരെ കവര്‍ന്നെടുത്തില്ലേ

മരണ രംഗങ്ങള്‍
മരണ രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്നതും കല്‍പ്പനയ്ക്ക് ഇഷ്ടമല്ലായിരുന്നു

ചിരിയും....
ചിരിയും വര്‍ത്തമാനവും ഒന്നുമില്ലാത്ത മരണ സീനുകള്‍ അവരെ വേദനിപ്പിച്ചിരുന്നു. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് അവര്‍ക്ക് വിഷമമായിരുന്നുവെന്നും കേട്ടിട്ടുണ്ട്

ആത്മകഥപോലും
ഞാന്‍ കല്‍പ്പന എന്ന ആത്മകഥയുടെ അവസാന താളുകളില്‍ പോലും കല്‍പ്പന ജീവിതത്തോട് വല്ലാത്ത പ്രതീക്ഷ വച്ച് പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ട്.












Click it and Unblock the Notifications