'സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ല.. മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്';ലക്ഷ്മി പ്രിയ
കൊച്ചി; കഴിഞ്ഞ ദിവസമാണ് തന്റെ പേര് മാറ്റിയ കാര്യം നടി ലക്ഷ്മിപ്രിയ അറിയിച്ചത്.സബീന എന്ന പേര് ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നാക്കി മാറ്റിയെന്നായിരുന്നു താരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിക്കുന്നുവെന്നും അവർ കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം നടിയുടെ തിരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണഅ് പോസ്റ്റിന് താഴെ വന്നത്. ഇപ്പോഴിതാ പേര് മാറ്റത്തെ വിമർശിച്ച ആൾക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എന്നാൽ ചിലരുടെ കല്ലെറിയൽ കാരണം പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിച്ചിരിക്കുകയാണെന്നായിരുന്നു നടി ഫേസ്ബുക്കിൽ കുറിച്ചത്.
Also Read: മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല, അവർ പോസ്റ്റിൽ പറഞ്ഞിരുന്നു.ലക്ഷ്മി പ്രിയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്.

ഇതിൽ നടിയെ വിമർശിച്ചൊരു കമന്റ് ഇങ്ങനെ ആയിരുന്നു-'ഇപ്പോൾ സിനിമ-സീരിയൽ ഒന്നുമില്ലാതെ അപ്പോൾ വർഗീയത കൊണ്ടുവന്നു .ഇവിടെ മുസ്ലീമിലേക്ക് വന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒന്നും പറയുന്നില്ല.80 ശതമാനം ഉള്ള ഹിന്ദുക്കൾ മുസ്ലിം പെൺകുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്നത് കാണുമ്പോ സഹതാപം മാത്രം. നീ ഹിന്ദ് ആയെങ്കിൽ മുസ്ലീങ്ങൾക്ക് ഒന്നുമില്ല'

ഇതിന് നടി നൽകിയ മറുപടി ഇങ്ങനെ- 'ആദ്യം നിന്റെ അച്ഛന്റെ ഫോട്ടോ വച്ച ഒരു പ്രൊഫൈൽ പിക്ചർ ഇടൂ, എന്നിട്ട് സംസാരിക്കാം. പിന്നെ ഹിന്ദുവും മുസ്ലിമും ആകാം. ആദ്യം ഒരു മനുഷ്യൻ ആവെടോ, എന്നായിരുന്നു താരത്തിന്റെ മറുപടി. നിന്റെയൊക്കെ ഫോട്ടോ വെക്കേണ്ട കാലം എന്നേ കഴിഞ്ഞു.. സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ.. മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്...ഓരോരോ ക്ഷുദ്ര ജീവികൾ, എന്നും നടി കുറിച്ചു.

അതേസമയം മറ്റ് ചില കമന്റുകൾ ഇങ്ങനെ-
19 കൊല്ലം മുമ്പ് ഹിന്ദുമതം സ്വീകരിച്ചു ഹിന്ദുവായി ജീവിക്കുന്ന ഈ സ്ത്രീ വീണ്ടും ഹിന്ദുമതം സ്വീകരിച്ചു എന്നോ??അപ്പോൾ ഹിന്ദു ആണ് എന്ന് പറഞ്ഞു ഉണ്ടാക്കിയ കോലാഹലം വെറുതെ ആയിരുന്നോ?? ഇന്ത്യയിലെ നിയമം അനുസരിച്ചു ആർക്കും ഏത് മതം വേണമെങ്കിലും സ്വീകരിക്കാം അത് അവരുടെ ഫ്രീഡം പിന്നെ ഇത് ആഘോഷിക്കേണ്ട കാര്യം എന്ത്. പിന്നെ ഒരു സബീന ഹിന്ദു മതം സ്വീകരിച്ചു എന്ന് വെച്ച് ഇസ്ലാമിന് ഒരു ചുക്കും സംഭവിക്കാനില്ല. പുതിയ നാടകവുമായി സന്ഘികൾ ഇറങ്ങിയിരിക്കുക ആണ് ഉളുപ്പ് ഇല്ലേ എന്ന് ചോദിക്കുന്നില്ല,എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതെന്ത് സുന്ദരിയാ ഈ അന്ന... ചുവപ്പഴകിൽ അന്ന ബെൻ..വൈറലായി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

'മതം ഏതു വേണമെന്ന് തിരഞ്ഞെടുക്കുന്നതും പേര് എന്ത് വേണമെന്ന് തീരുമാനിക്കുന്നതും ഓരോരുത്തരുടെയും ഇഷ്ടമാണ് എങ്കിലും മനസ്സ് കൊണ്ട് ഇഷ്ട്ടപെടുന്ന മതത്തോട് ചേർന്ന് കൊണ്ടുള്ള പേര് സ്വീകരിച്ചത് നന്നായി പ്രത്യകിച്ചും വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട പടമില്ലാത്ത ഒരുപാട് നടി നടന്മാരെ കഞ്ചാവുമായും പെൺവാണിഭവുമായി ബന്ധപ്പെട്ടും പിടിക്കപ്പെടുന്ന ഈ കാല ഘട്ടത്തിൽ', എന്നായിരുന്നു മറ്റൊരു കമന്റ്. പേര് മാറ്റത്തെ ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.
'ഇതാണ് റിയൽ മാസ്'.. ആരാധകരെ ത്രില്ലടിപ്പിച്ച് പൃഥ്വിക്കൊപ്പം മോഹൻലാൽ.. ചിത്രങ്ങൾ വൻ വൈറൽ
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications