'കൊട്ടക്കണക്കിന് വീട്ടുകാർ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വർണ്ണം ധരിക്കുന്നുണ്ട്'; മറുപടിയുമായി ലക്ഷ്മിപ്രിയ

ൊച്ചി; സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിയായ വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സംഭവത്തിൽ സ്ത്രീധനം വാങ്ങുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സിനിമാ-സീരയൽ താരങ്ങളും വിഷയത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ പ്രതികരിച്ച സീരിയൽ താരങ്ങളായ വീണ നായർക്കെതിരേയും അശ്വതി ശ്രീകാന്തിനെതിരേയും ചിലർ വിമർശനം ഉന്നയിച്ചു. വീണയും അശ്വതിയും വിവാഹ ദിനത്തിൽ അണിഞ്ഞ സ്വർണം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ

ഇത് കടുത്തതോടെ വീണ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിശദീകരിച്ചെങ്കിലും കടുത്ത സൈബർ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വീണയേയും അശ്വതിയേയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. നടിയുടെ കുറിപ്പ് വായിക്കാം

ഇത് കൂടി അറിയണം

വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവർ ഇതു കൂടി അറിയണം.ആദ്യമായി വീണ സീരിയലിൽ അഭിനയിക്കാൻ വന്നത് മുതൽ വീണയെ എനിക്കറിയാം. സ്വാതി തിരുനാൾ അക്കാദമിയിൽ ഡിഗ്രിയ്ക്ക് പഠിക്കാനായി ആണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്.

രോഗബാധിതരായി

അങ്ങനെ അവർ ആറ്റുകാൽ സ്ഥിര താമസമാക്കുകയും സീരിയലുകളിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു.ആദ്യത്തെ സീരിയൽ തന്നെ എന്റൊപ്പം ആണ്. ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊൻപതു കാരിയെ ഷൂട്ടിംഗ് ന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്.

നിർഭാഗ്യവശാൽ

എന്നാൽ അവളുടെ ഡിഗ്രി കാലഘട്ടത്തിൽ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങൾ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു.ഞാൻ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിർന്ന പെണ്ണായി.

 അവളുടെ മനക്കരുത്ത്

നിർഭാഗ്യവശാൽ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു.തളർന്നു പോയ അവളുടെ അതി ജീവനത്തിന് അവൾ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങൾ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങൾ. അവളുടെ മനക്കരുത്ത്.

കണക്ക് പറഞ്ഞ് വാങ്ങുന്നതല്ല


കൊട്ടക്കണക്കിന് വീട്ടുകാർ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വർണ്ണം ധരിക്കുന്നുണ്ട്. പെൺകുട്ടികൾ വിവാഹ ദിനത്തിൽ അണിയുന്ന എല്ലാ പൊന്നും വരന്റെ വീട്ടുകാർ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വർണ്ണവും അല്ല.

ഒരേ കാര്യമാണ്


ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലിൽ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോൺ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ്സ് മുതൽ നാടകത്തിൽ അഭിനയിച്ച് ആ കാശിന് സ്വർണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിർമണ്ഡപത്തിൽ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്.‌‌

Recommended Video

cmsvideo
    Actress Lakshmi Priya replied to criticized comments | Oneindia Malayalam
    കാര്യശേഷി ഉള്ളവർ

    പെൺകുട്ടികൾ കാര്യശേഷി ഉള്ളവർ ആവണം. ഈ സ്വർണ്ണം എന്നത് മികച്ച ഒരു സേവിങ്സ് ആണ്. ഒരു പവൻ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതി ജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്.
    എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

    കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+