'നായക നടൻ റൂമിലേക്ക് ഇടിച്ചുകയറി, അമ്മയെ ഒഴിവാക്കി, എതിർത്തപ്പോള്‍ സംഭവിച്ചത്'; തുറന്നുപറഞ്ഞ് മഹിമ
സിനിമ സീരിയല്‍ രംഗത്തെ പ്രിയപ്പെട്ട താരമായിരുന്നു മഹിമ. ഒട്ടേറെ ചിത്രങ്ങളിലും സുപ്രധാനമായ വേഷം കൈകാര്യം ചെയ്യാന്‍ മഹിമയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ താരം അടുത്തിടെ വലിയ ഒരു ഇടവേള തന്നെ എടുത്തിരുന്നു. ശേഷം പരമ്പരകളിലൂടെ താരം അഭിന രംഗത്തേക്ക് സജീവമായിരിക്കുകയാണ്. ഇപ്പോള്‍ പുതിയ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പണ്ട് കണ്ട മഹിമയാണെന്ന് ഇപ്പോള്‍ പറയില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ഇപ്പോഴിതാ താരം ഇന്‍ഡസ്ട്രിയില്‍ തുടര്‍ന്നുകൊണ്ടിരുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ദുരനുഭവങ്ങള കുറിച്ചും തുറന്നുപറയുകയാണ്. ഇന്‍ഡസ്ട്രിയില്‍ നിന്ന് പല ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മഹിമ പറയുന്നു. ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് തുറന്നുപറയുന്നത്.

ആരോടേലും എല്ലാം തുറന്നുപറഞ്ഞാണ് ശീലമെന്ന് മഹിമ പറയുന്നു. അത് കൊച്ചിലെ മുതലുള്ള ശീലമാണ്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റേതായ കാര്യങ്ങള്‍ ആരോടായാലും തുറന്നുപറഞ്ഞേ ശീലമുള്ളൂ. അത് ആക്‌സപ്റ്റ് ചെയ്യുന്ന വര്‍ക്കുകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഞാന്‍ ഒതുങ്ങിയതല്ല, എന്നെ ഒതുക്കിയതാണ്, അതില്‍ എനിക്ക് യാതൊരുവിധ മനസ്ഥാപമോ ഇല്ലെന്ന് മഹിമ അഭിമുഖത്തില്‍ പറഞ്ഞു.

കാസ്റ്റിംഗ് കൗച്ചിന് ആ കാലഘട്ടവും ഈ കാലഘട്ടവും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല. എന്നാല്‍ അതിന്റെ സിറ്റുവേഷന്‍ മാത്രമേ വ്യത്യാസം വന്നിട്ടുള്ളൂ. ലൊക്കേഷനില്‍ ചെല്ലുമ്പോഴാണ് നമ്മള്‍ സംവിധായകരെ നേരിട്ട് കാണുന്നുണ്ടാകുക. അവിടെ ചെന്ന് കഴിയുമ്പോഴാണ് സംവിധായകരുടെ ഭാഗത്ത് നിന്ന് ഇത്തരം രീതിയിലുള്ള സംസാരങ്ങളും പെരുമാറ്റങ്ങളും നമ്മള്‍ അറിയാന്‍ സാധിക്കൂ.

അങ്ങനെയുള്ള വാക്കുകള്‍ കൊണ്ട് ലൊക്കേഷനില്‍ ചെന്ന് ജോയിന്‍ ചെയ്യാതെ തിരിച്ചുപോയിട്ടുണ്ട്. അതില്‍ ഒരു അനുഭവത്തെ കുറിച്ച് മഹിമ പറയുന്നത് ഇങ്ങനെയാണ്, ' ഒരു കോള്‍ വരും നമുക്ക് കുറച്ച് പേഴ്‌സണാലായിട്ട് സംസാരിക്കാനുണ്ട്. അല്ലെങ്കില്‍ നേരിട്ടു കാണൂ, എന്റെ റൂമിലേക്ക് വരൂ എന്ന് പറഞ്ഞ് വിളിക്കും. ഈ സമയത്ത് റൂമിലേക്ക് വന്ന് പ്രത്യേകിച്ച് കാര്യങ്ങള്‍ എനിക്ക് സംസാരിക്കാനില്ലെന്ന് പറയും'.

അങ്ങനെ പറയുമ്പോള്‍ കാര്യങ്ങള്‍ പലവിധത്തില്‍ സംഭവിക്കാറുണ്ട്. ചിലപ്പോള്‍ നമ്മള്‍ക്ക് പറഞ്ഞ കഥാപാത്രങ്ങളായിരിക്കില്ല നമുക്ക് തരുന്നത്. നമ്മള്‍ ലൊക്കേഷനില്‍ ചെന്ന് മേക്കപ്പിടാന്‍ ചെല്ലുമ്പോഴാണ്, നമ്മള്‍ കേട്ട കഥാപാത്രവുമായി ഒരു ബന്ധവുമുണ്ടാവില്ല. ഇഷ്ടമില്ലാത്ത കഥാപാത്രത്തെ കുറിച്ചാണ് ഞാന്‍ ഈ സൂചിപ്പിക്കുന്നത്.

അന്ന് ഇട്ടെറിഞ്ഞ് പോരാന്‍ പറ്റുന്ന ഒരു ചുറ്റുപാട് നമുക്ക് കിട്ടില്ല. അത് ഫുള്‍ ക്രൂവിനെ ബാധിക്കുന്ന വിഷയമാണിത്. പ്രശ്‌നങ്ങള്‍ ഒന്നും നമുക്ക് സംഭവിച്ചിട്ടില്ല. പറഞ്ഞ കഥാപാത്രങ്ങല്‍ മാറിപ്പോയി. ചെയ്യാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ട്. ആ ഒരു പ്രശ്‌നമാണ് എനിക്ക് സംഭവിച്ചിട്ടുള്ളത്. അങ്ങനെ ഇഷ്ടപ്പെടാതെ ചെയ്ത ഒരുപാട് വര്‍ക്കുകളുണ്ടെന്ന് മഹിമ പറയുന്നു.

കാസ്റ്റിംഗ് കൗച്ചുമായി സഹതാരങ്ങളും സമീപിച്ചിട്ടുണ്ടെന്ന് മഹിമ പറയുന്നു. അവര്‍ വിചാരിച്ചാലും ഇന്‍ഡസ്ട്രിയില്‍ പലതും നടക്കും. എന്നെക്കാളും മുതിര്‍ന്ന ആര്‍ട്ടിസ്റ്റുകളായിരിക്കാം. ഞാന്‍ വിചാരിച്ചാലും നിന്നെപോലുള്ള ആള്‍ക്കാരുടെ ചാന്‍സ് ഇല്ലാതാക്കാനും സാധിക്കും. അതുകൂടാതെ ഒരു കാലത്ത് ഇന്‍ഡസ്ട്രിയില്‍ നായക പദം അലങ്കരിക്കുകയും കോമഡിയിലൂടെ ആളുകളെ കളിയാക്കുകയും ചെയ്യുന്ന ഒരു നായകനുണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്.

ഞാന്‍ ഏഷ്യാനെറ്റിന്റെ ഷോകളൊക്കെ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു ഫേമസ് ഡയറക്ടര്‍ കണ്ടക്ട് ചെയ്ത ഒരു ഷോയുടെ ഭാഗമാകാന്‍ സാധിച്ചു. ഈ ഷോയുടെ കോംമ്പയറിംഗ് സമയത്ത് ഈ പറഞ്ഞ നായകനെയും എന്നെയുമാണ് ഫിക്‌സ് ചെയ്തിരുന്നത്. അന്ന് തിരുവനന്തപുരത്ത് വച്ച് ഈ നായകന്‍ റൂമിലേക്ക് ഇടിച്ചുകയറി വന്നു. അന്ന് അമ്മയും എന്റെ കൂടെയുണ്ട്.

ഡയറക്ടര്‍ അമ്മയെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞ് എന്നില്‍ നിന്നും ഒഴിവാക്കി, എന്നോട് അപ്രോച്ച് ചെയ്തപ്പോള്‍ ഞാന്‍ മാന്യമായി സംസാരിച്ച് റൂമില്‍ നിന്ന് ഇറക്കിവിടുകയാണ് ചെയ്തത്. ഇറങ്ങിപ്പൊക്കോളാന്‍ പറഞ്ഞു, നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വ്യക്തിയല്ല ഞാന്‍ എന്ന് പറഞ്ഞു. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സംവിധായകനോട് സംസാരിക്കുക.

ഈ ഒരു നായക നടന്റെ ഇടപെടല്‍ കാരണം, ഞാന്‍ അത് ഉപേക്ഷിച്ച് തിരിച്ചുപോരുകയാണ് ചെയ്തത്. കാരണം സംവിധായകന് അവിടെ വോയിസ് ഉണ്ടായിരുന്നില്ല. അതുപോലെ സിനിമകളിലും അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതുപോലുള്ള ആളുകള്‍ പ്രൊഡ്യൂസര്‍മാരുമായും സംവിധായകരുമായി സുഹൃത് ബന്ധമുണ്ടാകുമെന്നും മഹിമ പറയുന്നു.












Click it and Unblock the Notifications