പാതിനഗ്നയായി മുസ്ലീം നടി.. ഹിന്ദു നടനൊപ്പം പുകവലി.. കുരു പൊട്ടിച്ച് സദാചാരവാദികള്‍!

മുംബൈ: നമ്മുടെ സമൂഹത്തിന്റെ ഒരു യഥാര്‍ത്ഥ പരിച്ഛേദമാണ് സോഷ്യല്‍ മീഡിയകള്‍. നല്ലതും കെട്ടതും ഒരു പോലെ പ്രതിഫലിക്കുന്ന ഇടം. മനുഷ്യനുള്ള സ്വാതന്ത്ര്യത്തെ കൃത്യമായി നിര്‍വ്വചിച്ചിരിക്കുന്ന ഒരു ഭരണഘടനയുള്ള നാട്ടില്‍ പെണ്ണിന് മാത്രമായി സമൂഹം ചില നിയമങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതിന് ശേഷം സെലിബ്രിറ്റി ആയാലും സാധാരണ പെണ്‍കുട്ടി ആയാലും രക്ഷയില്ല.

നടിക്കെതിരെ സദാചാരവാദികൾ

നടിക്കെതിരെ സദാചാരവാദികൾ

ഷാരൂഖ് ഖാന്റെ റായിസ് എന്ന ചിത്രത്തില്‍ നായികയായി എത്തിയ പാക് നടി മഹിറാ ഖാന്‍ രണ്ട് ദിവസമായി വാര്‍ത്തകളില്‍ നിറയുകയാണ്. യുവതാരം രണ്‍ബീര്‍ സിംഗിനൊപ്പമുള്ള ഒരു ചിത്രമാണ് മഹിറയെ പുലിവാല്‍ പിടിപ്പിച്ചിരിക്കുന്നത്.

പുകവലിക്കുന്ന ചിത്രം

പുകവലിക്കുന്ന ചിത്രം

മഹിറ, രണ്‍ബീര്‍ സിംഗിനൊപ്പം പുകവലിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോയ്ക്ക് സാധാരണ ഗോസിപ്പ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ഇവിടെ സംഭവിച്ചത് അതല്ല.

മുസ്ലീം ആണെന്നതാണ് പ്രശ്നം

മുസ്ലീം ആണെന്നതാണ് പ്രശ്നം

ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള വിമര്‍ശനമാണ് സദാചാര വാദികള്‍ ഉന്നയിക്കുന്നത്. മഹിറ ഒരു പാകിസ്താന്‍കാരി ആണെന്നതും മുസ്ലീം ആണെന്നതും പെണ്ണ് ആണെന്നതുമാണ് സദാചാരവാദികള്‍ കുരുപൊട്ടിക്കാന്‍ കാരണം.

വേഷം കൊള്ളില്ലത്രേ

വേഷം കൊള്ളില്ലത്രേ

മാത്രമല്ല മഹിറയുടെ വേഷവും സോഷ്യല്‍ മീഡിയയിലെ ആങ്ങളമാര്‍ക്ക് പിടിച്ചിട്ടില്ല. പാതിനഗ്നമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും സദാചാരക്കാര്‍ പറയുന്നു. ഫോട്ടോയ്ക്ക് താഴെ പൊങ്കാലയാണ്.

ഹിന്ദുവായ നടൻ

ഹിന്ദുവായ നടൻ

ഒരു മുസ്ലിം സ്ത്രീ ആയ മഹിറ ഹിന്ദുവായ രണ്‍ബീറിനൊപ്പം കണ്ടത് പലര്‍ക്കും അത്ര രസിച്ചിട്ടില്ല. അതേസമയം ഹിന്ദുവായ രണ്‍ബീറിനെ തൊടാതെ മഹിറയ്ക്ക് നേരെ മാത്രമാണ് ചിലരുടെ ആക്രമണം.

കടുത്ത ആക്രമണം

കടുത്ത ആക്രമണം

കടുത്ത ട്രോള്‍ ആക്രമണമാണ് മഹിറയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒരു കുഞ്ഞിന്റെ അമ്മയായ മഹിറയ്ക്ക് എങ്ങെനെ ഇത്തരത്തില്‍ പെരുമാറാന്‍ സാധിക്കുന്നു എന്നു പോലും ചോദിക്കുന്നവരുണ്ട്.

പിന്തുണച്ച് പ്രമുഖർ

പിന്തുണച്ച് പ്രമുഖർ

അതേസമയം മഹിറയെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. പാകിസ്താന്‍ ഗായകനും ഗാനരചയിതാവുമായ അസര്‍ അലി മഹിറയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അസര്‍ അലി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+