'ഇത് വിലകുറഞ്ഞ പത്ര പ്രവര്‍ത്തനമാണ്'; മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ മാളവിക
തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത് . പിന്നീട് തമിഴിലും കന്നടയിലും ഹിന്ദിയിലും താരം തിളങ്ങി . മാസ്റ്ററില്‍ സൂപ്പര്‍ താരം വിജയിയുടെ നായികയായും മാളവിക വേഷമിട്ടിരുന്നു . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഒട്ടേറെ ആരാധകരാണുള്ളത് .

താരത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ നടി ട്വിറ്ററില്‍ പങ്കുവച്ച ഒരു ട്വീറ്റാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ഫോട്ടോഷോപ്പ് ചെയ്ത അശ്ലീല ചിത്രം പങ്കുവച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെയുമാണ് മാളവിക രംഗത്തെത്തിയിരിക്കുന്നത്.

തമിഴിലെ മുന്‍നിര മാധ്യമമാണ് തന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതെന്ന് മാളവിക ട്വീറ്റില്‍ പറയുന്നു. വസ്തുതാ പരിശോധന നടത്താതെ മോര്‍ഫ് ചെയ്ത ത്രം ഉപയോഗിക്കുന്നത് വിലകുറഞ്ഞ പത്രപ്രവര്‍ത്തനമാണെന്ന് മാളവിക പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പുള്ള എന്റെ ഒരു ഫോട്ടോയാണിത്, ആരോ ഇത് ഫാട്ടോഷോപ്പ് ചെയ്ത് അശ്ലീലമായി ചിത്രീകരിച്ചു.എഷ്യാനെറ്റ് ന്യൂസ് തമിഴ് പോലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അത് പ്രചരിപ്പിക്കുന്നുണ്ട്. ഇത് വിലകുറഞ്ഞ പത്ര പ്രവര്‍ത്തനമാണെന്ന് താരം പറഞ്ഞു.

കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരം ഇപ്പോള്‍ മാല്‍ദ്വീവ്‌സില്‍ അവധി ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മലയാളി ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളാണ് മാളവിക. മലയാളത്തില്‍ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

കഴിഞ്ഞ വര്‍ഷം രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെയാണ് മാളവിക തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ധനുഷ് നായകനായ മാരന്‍ എന്ന ചിത്രമാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രം ഉടന്‍ തന്നെ ഒടിടി വഴി റിലീസാകും. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം 'ഹീറോ'യും താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രമാണ്.












Click it and Unblock the Notifications