നടി മീനാക്ഷി സഹസംവിധായകന്റെ കരണത്തടിച്ചു, അതും ഒരു കാര്യവുമില്ലാതെ...
ചെന്നൈ: തമിഴ് നടി മീനാക്ഷി ഷൂട്ടിംഗിനിടെ സംഹസംവിധായകന്റെ കരണത്തടിച്ചു. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെയാണ് നടി സഹസംവിധായകനായ ശങ്കറിന്റെ കരണത്തടിച്ചത്. നേര്‍മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സൂപ്പര്‍ സ്റ്റാര്‍ വിജയുടെ തുപ്പാക്കി എന്ന ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് മീനാക്ഷി.
ഒരു കാര്യവുമില്ലാതെ നടി സഹസംവിധായകനെ തല്ലിയത് കണ്ട് ഷൂട്ടിംഗ് സൈറ്റ് മൊത്തം ഞെട്ടിത്തരിച്ചുപോയി. നടിയുടെ പെരുമാറ്റത്തില്‍ സംവിധായകന്‍ മുരളി കൃഷ്ണന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. നടിയുടെ കാരവാനിലേക്ക് അനുവാദം കൂടാതെ കയറിയതിനാണ് സഹസംവിധായകനെ മീനാക്ഷി തല്ലിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടികൊണ്ട് ബോധം കെട്ടുപോയി
മീനാക്ഷിയുടെ അടി കൊണ്ട് സഹസംവിധായകന്‍ ശങ്കര്‍ ബോധംകെട്ട് പോയത്രെ. ഇയാള്‍ ഇപ്പോഴും ആശുപത്രിയിലാണ്.

എന്തിനാണ് അടി
കാരവാനിലേക്ക് അനുവാദം കൂടാതെ കയറിയതിനാണ് തല്ലിയതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എന്തിനാണ് തല്ലിയതെന്ന് പറയാന്‍ മീനാക്ഷി തയ്യാറല്ല

മാപ്പ് പറഞ്ഞു
സംഭവം സീനായതോടെ മാപ്പ് എഴുതിക്കൊടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു മീനാക്ഷി. സിറ്റിയില്‍ ചിത്രീകരണത്തിനിടെയായിരുന്നു സിനിമയെ വെല്ലും രംഗങ്ങള്‍ അരങ്ങേറിയത്.

മലയാളത്തിലും
മമ്മൂട്ടി നായകനായ ചട്ടമ്പിനാട് എന്ന മലയാള ചിത്രത്തില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. നാനും റൗഡിതാന്‍ ആണ് മീനാക്ഷിയുടെ പ്രധാന ചിത്രങ്ങളിലൊന്ന്

ആക്രമിക്കാന്‍ ശ്രമം
ശങ്കറിനെ പ്രകോപനമില്ലാതെ തല്ലിയ മീനാക്ഷിയെ കാരവാനില്‍ കയറി ആക്രമിക്കാനും ചിലര്‍ മുതിര്‍ന്നു.

അങ്ങനെ തല്ലുമോ
എന്തിനാണ് മീനാക്ഷി ശങ്കറിനെ തല്ലിയത് എന്നത് ഇനിയും വ്യക്തമല്ല. അതേസമയം ആരെയും ശല്യപ്പെടുത്താത്ത പ്രകൃതമാണ് ശങ്കറിന്റേത് എന്നാണ് എല്ലാവരും പറയുന്നത്

അടിച്ച് തിരിച്ചുപോയി
കാരവാനില്‍ നിന്നും ഇറങ്ങിവന്ന നടി ശങ്കറിനെ അടിക്കുകയായിരുന്നു. അടി കൊടുത്തതും ആരോടും മിണ്ടാതെ അവര്‍ തിരിച്ചും വാനിലേക്ക് കയറിപ്പോയി


Click it and Unblock the Notifications
