എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്: അതിലാര്‍ക്കാണ് പരാതി, വിമര്‍ശകരോട് മീര നന്ദന്‍
ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയായിരുന്ന മലയാള ചലച്ചിത്ര ലോകത്തെക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
പിന്നീട് പുതിയ മുഖം, പത്താംനിലയിലെ തീവണ്ടി, ഭൂമിയുടെ അവകാശികള്‍, അപ്പോത്തിക്കിരി, മല്ലുസിങ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങളും മീര നന്ദന് ലഭിച്ചു. 2017 ന് ശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിയില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ്.

അഭിനയ രംഗത്ത് ഇല്ലെങ്കിലും വ്യത്യസ്തമായ നിരവധി ഫോട്ടോ ഷൂട്ടുകളുമായി സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെക്കുമ്പോഴൊക്കെ അതിനെതിരായി ചിലരുടെ നെഗറ്റീവ് കമന്റുകളും ശക്തമായിരുന്നു. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലായിരുന്നു ഈ വിമര്‍ശനങ്ങളില്‍ അധികവും. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുയാണ് താരം.
തനി നാടന്‍ ലുക്കില്‍ പ്രിയ പി വാര്യര്‍: ഒപ്പം ഗ്ലാമറസ് ലുക്കും, വൈറലായി ചിത്രങ്ങള്‍

എനിക്ക് ഇഷ്ടമുള്ള കംഫര്‍ട്ടബിളുമായിട്ടുള്ള വസ്ത്രം ധരിക്കുന്നതില്‍ ആര്‍ക്കാണ് പരാതിയെന്നും മംഗളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മീര നന്ദന്‍ ചോദിക്കുന്നത്. സിനിമയില്‍ എനിക്ക് കിട്ടിയ വേഷങ്ങളില്‍ ഭൂരിപക്ഷവും, അല്ലെങ്കില്‍ മുഴുവനായും നാടന്‍ ലുക്കിലുള്ള പെണ്‍കുട്ടിയുടേതായിരുന്നു. അതുകൊണ്ട് പ്രേക്ഷകര്‍ എന്നെ കണ്ടിട്ടുള്ളത് അങ്ങനെയാണ്.

എന്നാല്‍ അവരാരും ഞാന്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ലൊക്കേഷനില്‍ എത്തുന്നത് കണ്ടിട്ടില്ല. പൊതുവെ കാഷ്വല്‍ ഡ്രസ് ധരിക്കാന്‍ താല്‍പര്യപ്പെടുന്ന ഒരാളാണ് ഞാന്‍. 17 വയസ്സുള്ളപ്പോഴാണ് ഞാന്‍ മുല്ലയില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ 30 വയസ്സായി. 13 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടില്‍ ഉണ്ടാവുന്ന സ്വാഭാവികമായ മാറ്റങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

നേരത്തെയൊന്നും ഒരു മോഡേണ്‍ ഡ്രസിട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചാല്‍ ഇത്ര വൈറലാകുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. ഒരു ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് ചര്‍ച്ചയാവുന്നു. എനിക്ക് ഇഷ്ടമുള്ളതും കംഫര്‍ട്ടബിളുമായിട്ടുള്ള വസ്ത്രമാണ് ഞാന്‍ ധരിക്കുന്നത്. അതില്‍ ആര്‍ക്കാണ് ഇവിടെ പരാതിയെന്നും മീര നന്ദന്‍ ചോദിക്കുന്നു.

റേഡിയോ റെഡ് എഫ് എമ്മില്‍ ജോലി ലഭിച്ച് 2014 ലാണ് ദുബായിലേക്ക് എത്തുന്നത്. അതുവരെ വീട്ടൂകാരെ വിട്ട് നിന്നിട്ടില്ലാതിരുന്നതിനാല്‍ ആദ്യത്തെ ആറുമാസമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ദുബായ് ജീവിതം പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. ജോലിയും മറ്റ് തിരക്കുകളുമൊക്കെയായപ്പോള്‍ സങ്കടമെല്ലാം മാറി. ഇപ്പോള്‍ വളരെ സന്തോഷമാണ്. തനിയെ ജീവിക്കുന്നത് വലിയൊരു അനുഭവ പാഠമാണ്. മാതാപിതാക്കളുടെ തണലില്‍ ജീവിക്കുമ്പോള്‍ പഠിക്കാത്ത പല കാര്യങ്ങളും പഠിക്കാന്‍ സാധിക്കും.

അമ്മയേയും അച്ഛനേയും മിസ് ചെയ്യുന്നുവെന്ന് തോന്നിയാല്‍ വീക്കെന്‍ഡില്‍ നാട്ടിലേക്ക് വിമാനം കയറുന്നതായിരുന്നു കൊറോണയ്ക്ക് മുമ്പ് വരേയുള്ള പതിവ്. രണ്ട് ദിവസം അവരോടൊപ്പം ചിലവഴിച്ച് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ കൊറോണ വന്നതോടെ സാഹചര്യം ആകെ മാറി. ഒന്നര വര്‍ഷമായി നാട്ടിലേക്ക് പോയിട്ട്. ദുബായില്‍ വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് നാട്ടിലേക്ക് പോകാന്‍ ഇത്രയും വൈകുന്നത്. അതിന്റെതായ ബുദ്ധിമുട്ടുകള്‍ ഇപ്പോഴുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദുബായില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഞാന്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. ഓഫ് ദിവസങ്ങള്‍ ചിലവഴിച്ചത് ഒടിടിടിയില്‍ സിനിമകളും സീരിയലുമൊക്കെ കണ്ടാണ്. എന്നാല്‍ പതിയെ ഒറ്റയ്ക്കുള്ള ജീവിതം ബോറായി. വീക്കെന്‍ഡില്‍ സുഹൃത്തുക്കളുമായി ഔട്ടിങിന് പോകുന്നതായിരുന്നു കൊറോണയ്ക്ക് മുമ്പുള്ള പതിവ്.

നല്ല രീതിയില്‍, വളരെ വേഗത്തില്‍ തന്നെ കൊറോണയെ പ്രതിരോധിക്കാന്‍ യുഎഇ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധം എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് മുന്നില്‍ കാണിച്ച് കൊടുക്കാന്‍ യുഎഇ ഗവണ്‍മെന്റിന് കഴിയുന്നുണ്ട്. വളരെ വെല്ലുവിളി നിറഞ്ഞൊരു ജോലിയാണ് റേഡിയോ ആങ്കറുടേത്. ആളുകെ ബോറടിപ്പിക്കാതെ നമ്മുടെ സംസാരത്തിലൂടെ മുമ്പോട്ട് കൊണ്ടുപോകുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും താരം പറയുന്നു.
'നിങ്ങളുടെ പ്രതികരണമാണ് യഥാര്‍ത്ഥ പ്രശ്നം'; ഗ്രെയിസ് ആന്റണിയുടെ പുതിയ ചിത്രം വൈറലാവുന്നു


Click it and Unblock the Notifications
