കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?

  • By Desk
Google Oneindia Malayalam News

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് മോഹിനി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും വെന്നിക്കൊടി പാറിച്ച മോഹിനി ഇപ്പോള്‍ സിനിമയില്‍ സജീവമല്ല.

മുടി വെട്ടിയപ്പോൾ ട്രാൻസ് ആണോയെന്ന്, ഇത് കണ്ട് മിണ്ടാതിരിക്കാന്‍ വയ്യ, ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ ആദം ഹാരി മുടി വെട്ടിയപ്പോൾ ട്രാൻസ് ആണോയെന്ന്, ഇത് കണ്ട് മിണ്ടാതിരിക്കാന്‍ വയ്യ, ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ ആദം ഹാരി

ഇടക്കാലത്ത് മോഹിനിയുടെ വ്യക്തിജീവിതത്തിലെ ചില വഴിത്തിരിവുകള്‍ വലിയ വാര്‍ത്തയായിരുന്നു. ഹിന്ദുമത വിശ്വാസി ആയിരുന്ന മോഹിനി ക്രിസ്തുമതം സ്വീകരിച്ചു. അതിന് പിന്നിലുളള കാരണം മോഹിനി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയാവുകയാണ്.

ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

1

2006ലാണ് മോഹിനി ക്രിസ്തുമതം സ്വീകരിച്ചത്. ഹിന്ദുകുടുംബത്തില്‍ ജനിച്ച മോഹിനിയുടെ യഥാര്‍ത്ഥ പേര് മഹാലക്ഷ്മി എന്നായിരുന്നു. ഒരു ബ്രാഹ്മണ കുടുംബമായിരുന്നു മോഹിനിയുടേത്. മോഹിനിയുടെ വാക്കുകള്‍ ഇങ്ങനെ: താന്‍ ഇരുപത്തിയേഴാം വയസ്സ് വരെ ഹിന്ദു ആയിരുന്നു. വിവാഹം കഴിച്ചതും ബ്രാഹ്മണനെ തന്നെ ആണ്. തന്റെ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും ഉണ്ടായിട്ടുണ്ട്. തനിക്ക് രോഗം വന്നപ്പോള്‍ താന്‍ അധികകാലം ജീവിക്കില്ല എന്ന് വരെ പറഞ്ഞിട്ടുളളതാണ്.

'കാറിൽ നടി ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല', വിശദീകരണവുമായി നടൻ ജിഷിൻ മോഹൻ'കാറിൽ നടി ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല', വിശദീകരണവുമായി നടൻ ജിഷിൻ മോഹൻ

2

താന്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടും പൂജകള്‍ ചെയ്തിട്ടും ഈ രോഗം മാറിയില്ല. അതെന്ത് കൊണ്ട് എന്നുളള ചോദ്യത്തിന് തന്റെ മതത്തില്‍ ഉത്തരം ഇല്ലായിരുന്നു. അതോടെ താന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും എന്തുകൊണ്ടാണ് പൂജകള്‍ക്ക് ഫലം കിട്ടാത്തത് എന്നും ചോദിച്ചു. എന്നാല്‍ ഉത്തരം കിട്ടിയില്ല. ക്രിസ്തുമതത്തിലേക്ക് തന്നെ ആരും സ്വാധീനിച്ച് കൊണ്ട് പോയതല്ല.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

3

ജീസസ് ആയിരുന്നു തനിക്ക് വെളിച്ചം കാട്ടിത്തന്നതും വഴികാട്ടിയായതും. തന്നെ ആ മതത്തിലേക്ക് വിളിച്ചതും ജീസസ് ആയിരുന്നു. ദൈവമേ എന്ന രക്ഷിക്കൂ എന്നാണ് താന്‍ പറഞ്ഞത്. മറ്റൊരു മതത്തിലുളള ഇവരെന്തിനാണ് തന്നെ സഹായിക്കാന്‍ വന്നതെന്ന് താന്‍ ആലോചിച്ചു. അപ്പോള്‍ ഇന്ദ്ര എന്ന പെണ്‍കുട്ടിയാണ് പറഞ്ഞത് ജീസസിന് ഹിന്ദുവെന്നോ മുസ്ലീം എന്നോ ക്രിസ്ത്യാനിയെന്നോ ഉളള വേര്‍തിരിവ് ഇല്ലെന്ന്.

4

ക്രിസ്തുമതം സ്വീകരിക്കാനുളള തീരുമാനത്തിലേക്ക് എത്തിയത് ബൈബിള്‍ വായിച്ചും സഭകളെ കുറിച്ച് പഠിക്കുകയുമൊക്കെ ചെയ്തതിന് ശേഷം തന്നെയാണ്. ഹാരി പോര്‍ട്ടര്‍ സിനിമയിലേത് പോലുളള സംഭവങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായി. കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെയൊക്കെ തോന്നും. ദേഹത്ത് മാന്തും, അര്‍ധരാത്രിയില്‍ ആരോ കതകിന് മുട്ടുന്നത് പോലെ തോന്നും. അപ്പോള്‍ ഒരു ജ്യോത്സന്‍ ആണ് പറഞ്ഞത് ആരോ ദുര്‍മന്ത്രവാദം ചെയ്തതാണ് എന്ന്.

5

എന്നാല്‍ താനത് വിശ്വസിച്ചില്ല. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് എന്നാണ് താന്‍ മറുപടി നല്‍കിയത്. പല പൂജാരികളേയും സമീപിച്ചുവെങ്കിലും രക്ഷ ഇല്ലെന്നാണ് മറുപടി ലഭിച്ചത്. താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് തുടങ്ങി. സിനിമാ ജീവിതവും ഭര്‍ത്താവും കുട്ടിയും മാതാപിതാക്കളും എല്ലാം നന്നായി പോവുകയായിരുന്നു. എന്നാല്‍ അതൊന്നും അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥ ആയിരുന്നു.

6

തനിക്ക് സഹായം ആവശ്യമായിരുന്നു. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതെ നിന്നപ്പോഴാണ് ജീസസ് വരുന്നത്. രോഗം വന്ന് താന്‍ തീര്‍ന്നെന്ന് പറഞ്ഞയിടത്ത് നിന്നും തിരിച്ച് വന്നു. ആര്‍ത്തറൈറ്റസും സ്‌പോണ്ടുലാസസും മാറി. വിവാഹ മോചനത്തിന്റെ തലേ ദിവസം രാത്രി ഭര്‍ത്താവ് വിളിച്ചിട്ട് പറഞ്ഞു, നമ്മള്‍ ചെയ്യുന്നത് തെറ്റാണ് എന്നും മകളുണ്ട് പിരിയാന്‍ പാടില്ലെന്നും പറഞ്ഞു. പള്ളിയില്‍ വെച്ച് വീണ്ടും വിവാഹം കഴിക്കുകയും ജീവിതം ആകെ മാറുകയും ചെയ്തു എന്ന് മോഹിനി പറയുന്നു.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
Actress Mohini explains why she had converted to Christianity from Hindu religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X