വിവാഹ മോചനം നേടിയാല്‍ ആരു നോക്കും എന്ന ചിന്ത പാടില്ല; സ്വയം പര്യാപ്തരാവണം: നടി മൃദുല വിജയ്

കൊല്ലത്തെ വിസ്മയയുടേത് ഉള്‍പ്പടെ സ്ത്രീധന പീഢനത്തെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് സമീപകാലത്ത് കേരളത്തില്‍ സംഭവിച്ചിട്ടുള്ളത്. ഇതോടെ സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉറച്ച നിലപാടുകളും സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരാന്‍ തുടങ്ങി. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ദുരാചാരമാണ് സ്ത്രീധനമെന്നതില്‍ സംശയമൊന്നും ഇല്ലെന്നാണ് സീരിയല്‍ താരമായ മൃദുല വിജയ് വ്യക്തമാക്കുന്നത്.

സീരിയില്‍ താരം തന്നെയായിട്ടുള്ള യുവ്കൃഷ്ണനുമായി മൃദുലയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യയെക്കുറിച്ചുള്ള ആശങ്കകളും തന്‍റെ നിലപാടും മ‍ൃദുല വ്യക്തമാക്കുന്നത്.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

നടി മൃദുല വിജയ്

സ്ത്രീധനം ചോദിച്ച് വരുന്നയാളെ വിവാഹം കഴിക്കില്ലെന്ന് ഞാന്‍ പണ്ടെ തീരുമാനിച്ചിരുന്നുവെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. പുരുഷന് അങ്ങോട്ട് പണം കൊടുത്ത് കല്യാണം കഴിക്കേണ്ട ഗതികേട് നമ്മുടെ പെണ്‍ക്കുട്ടികള്‍ക്കുണ്ടോയെന്ന് ചോദിക്കുന്ന താരം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ദുരാചാരമാണ് സ്ത്രീധനമെന്നും ഉറപ്പിച്ച് പറയുന്നു.

കേള്‍ക്കുന്ന വാര്‍ത്തകള്‍


രണ്ട് ദിവസമായി ചുറ്റ് നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിക്കും അസ്വസ്ഥകള്‍ ഉണ്ടാക്കുന്നതാണ്. വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളാണ് സ്ത്രീധനത്തിന്‍റെ പേരില്‍ മരണപ്പെട്ടിരിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പെണ്‍കുട്ടികളെ പഠിപ്പിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും മ‍ൃദുല വ്യക്തമാക്കുന്നു.

കടിച്ച് തൂങ്ങരുത്

ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത ബന്ധങ്ങളില്‍ കടിച്ച് തുങ്ങാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കരുത്. സ്വന്ത്രം മകള്‍ക്ക് കൊടുക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അച്ഛനും അമ്മയും അറിഞ്ഞ് കൊടുക്കും. അത് അവളുടെ ആവശ്യത്തിനാണ്. ഭര്‍ത്താവോ അവരുടെ വീട്ടുകാരോ അത് സ്വന്തമാക്കാന്‍ പാടില്ലെന്ന് മാത്രമല്ല, അതില്‍ അഭിപ്രായം പറയാനും പാടില്ല.

വിവാഹത്തിന്

തന്‍റെ കാര്യം ഇതിന് ഉദാഹരണമാണെന്നും താരം പറയുന്നു. യുവ് കൃഷ്ണയോ അദ്ദേഹത്തിന്‍റെ വീട്ടുകാരോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. വിവാഹത്തിന് എനിക്ക് ധരിക്കാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും എന്‍റെ വീട്ടുകാര്‍ തരും. അത് എന്തായിരിക്കണമെന്നോ, എത്ര ഉണ്ടാകണമെന്നോ അവരാരും പറഞ്ഞിട്ടില്ല. അതൊക്കെ ഞങ്ങളുടെ മാത്രം ഇഷ്ടവും സ്വാതന്ത്രവുമാണെന്നും മൃദുല അഭിപ്രായപ്പെടുന്നു.

തുറന്ന് പറയാന്‍ സാധിക്കണം

വീട്ടുകാരോട് എല്ലാ കാര്യങ്ങളും തുറന്ന് പറയാനും സ്വന്തം കാര്യം നോക്കാനുമുള്ള സ്വാതന്ത്രം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവണം. അതിന് ഏറ്റവും പ്രധാനമായും വേണ്ടത് സ്വയം പര്യാപ്തതയാണ്. സ്വന്തം വീട്ടില്‍ നിന്ന് തന്നെ അത് പഠിപ്പിക്കണം. ചെറുപ്പം മുതല്‍ തന്നെ സ്വന്തം കാര്യം ചെയ്യാന്‍ പെണ്‍കുട്ടികള്‍ പഠിക്കണം. വിവാഹം വരെ അച്ഛനും അതിന് ശേഷം ഭര്‍ത്താവും നോക്കി. അതിന് ശേഷം ആര് നോക്കും എന്ന ചിന്ത പാടില്ല.

ലളിതമായിരിക്കണം

ലളിതമായിരിക്കണം

വിവാഹ മോചനം നേടി എന്ന് കരുതി ജീവിതം തീര്‍ന്ന് എന്ന് പെണ്‍കുട്ടികള്‍ കരുതരുത്. പഠിച്ച് ജോലി നേടി അന്തസ്സോടെ ജീവിച്ച് കാണണം. തന്‍റെ വിവാഹത്തിനുള്ള സാരികള്‍ വാങ്ങിക്കഴിഞ്ഞു. വിവാഹം വളരെ ലളിതമായിരിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അമ്പലത്തില്‍ വെച്ച് താലിക്കെടുക എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു.

അമ്മയ്ക്ക്

എന്നാല്‍ എന്‍റെ അമ്മയ്ക്ക് എന്‍റെ വിവാഹത്തെപ്പറ്റി ചില സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാം അമ്മയുടെ ഇഷ്ടത്തിന് വിടുകയാണ്. വിവാഹം രണ്ടുപേരുടേത് എന്നതിനൊപ്പം രണ്ട് കുടുംബങ്ങളുടേയം ഒത്ത് ചേരല്‍ അല്ലേ. എല്ലാവരുടേയും ഇഷ്ടത്തിനനുസരിച്ച് വിവാഹിതരാകാനാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടേയും സ്നേഹവും പിന്തുണയും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണം.

വിവാഹ നിശ്ചയം

കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ വിവാഹ നിശ്ചയത്തിന് എല്ലാ സുഹൃത്തുക്കളേയും പങ്കെടുപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതില്‍ വലിയ വിഷമത്തിലാണ് ഞങ്ങള്‍. അപ്പോള്‍ വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കാം എന്ന് കരുതിയാണ് ആശ്വസിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതും സാധ്യമാകാത്ത അവസ്ഥയിലാണ്.

Recommended Video

cmsvideo
    വിസ്മയയുടെ മരണത്തില്‍ വികാരധീനനായി സുരേഷ് ഗോപി | Oneindia Malayalam
    വിവാഹം

    കോവിഡ‍് മാനദണ്ഡങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വളരെ കുറച്ച് ആളുകളെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളു. വിഹാത്തിനായി നേരത്തെ ബുക്ക് ചെയ്തിരുന്ന ഹാല്‍ ക്യാന്‍സല്‍ ചെയ്തു. പകരം മറ്റൊരു ചെറിയ സ്ഥലം ഒരുക്കി. കുറച്ച് പേരെ തലേദിവസവും കുറച്ചു പേരെ വിവാഹ ദിവസവും വിളിക്കാം എന്നാണ് കരുതുന്നത്. ജുലൈയില്‍ തിരുവനന്തപുരത്ത് വെച്ച് വിവാഹം ഉണ്ടാവും. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്നും മൃദുല അഭിമുഖത്തില്‍ പറയുന്നു.

    ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+
    q