'മകളെ കുക്കിങ്ങും ക്ലീനിങ്ങും മാത്രമല്ല അമ്മ പഠിപ്പിച്ചത്'; വീണ്ടും മുക്ത..വിവാദങ്ങൾക്ക് മറുപടി
കൊച്ചി; നടി മുക്ത പങ്കെടുത്ത സ്റ്റാർ മാജിക് പരിപാടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരിപാടിയ്ക്കിടെ മകളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. തന്റെ മകളെ അടുക്കള പണി പഠിപ്പിച്ചിട്ടുണ്ടെന്നും അവൾ മറ്റൊരു വീട്ടിൽ കേറി ചെല്ലാൻ ഉള്ളതല്ലേയെന്നുമായിരുന്നു നടിയുടെ പരമാർശം. അതേസമയം നടിയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമായിരുന്നു ഉയർന്നത്. പിന്നാലെ നടിക്കെതിരെ ബാലാവകാശ കമ്മീഷനിൽ നിരവധി പേർ പരാതി നൽകുകയും ചെയ്തിരുന്നു.
അതേസമയം വിവാദങ്ങളിൽ അന്ന് തന്നെ പ്രതികരിച്ച് നടി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടിയെ പിന്തുണച്ച് കൊണ്ട് ഒരു ആരാധിക പങ്കുവെച്ച കുറിപ്പ് പങ്കുവെച്ച് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് മുക്ത.

അഞ്ച് വയസുകാരി മകൾ കിയാരയുമായായിരുന്നു മുക്ത പരിപാടിയിൽ പങ്കെടുത്തത്.ഷോയിൽ പാരന്റിംഗിനെ കുറിച്ച് അവതാരക ചോദിച്ചപ്പോഴായിരുന്നു നടിയുടെ വിവാഗ പരാമർശം.മകളെ എന്തൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ചോദ്യം. ഇതിന് മകളെ അത്യാവശ്യം ക്ളീനിംഗും കുക്കിങ്ങും ഒക്കെയും പഠിപ്പിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.

ഇതോടെ ഇതെന്താ ബാലവേലയാണോയെന്ന് നടൻ ബിനു അടിമാലി ചോദിച്ചപ്പോൾ പെൺകുട്ടികൾ ഒക്കെയും ചെയ്തു പഠിക്കണം . കല്യാണം കഴിക്കുന്നത് വരെയെ ആർട്ടിസ്റ്റ് ഒക്കെ ഉള്ളു അത് കഴിഞ്ഞാൽ നമ്മൾ വീട്ടമ്മയായി. അപ്പോൾ നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവളും വേറെ വീട്ടിൽ ചെന്ന് കയറാൻ ഉള്ളതല്ലേ എന്നായിരുന്നു മുക്തയുടെ മറുപടി.

അതേസമയം സംഭവം വിവാദമായതോടെ നിരവധി പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സംവിധായകൻ ജിയോ ബേബി അടക്കമുള്ളവരായിരുന്നു മുക്തയെ വിമർശിച്ചത്. മുക്തയുടേത് ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകർ നടിക്കെതിരേയും ചാനൽ പരിപാടിക്കെതിരേയും ബാലാവകാശ കമ്മീഷനിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ മകൾക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു മുക്ത അതിന് മറുപടി നൽകിയത്. "അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരുവാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ... ഒരുപാടു പേർ നമ്മളെ വിട്ടു പോയി... പിഞ്ചുകുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ," എന്നായിരുന്നു മുക്ത കുറിച്ചത്.

നടിയെ പിന്തുണച്ച് കൊണ്ട് ഭർത്താവ് റിങ്കുവും രംഗത്തെത്തിയിരുന്നു. 'നീ നല്ല ഒരു അമ്മയാണ്, സ്നേഹം മാത്രം', എന്നായിരുന്നു ഈ കുറിപ്പിനു മറുപടിയായി റിങ്കു ടോമി പ്രതികരിച്ചത്. അതേസമയം മുക്തയുടെ ന്യായീകരണത്തിനെതിരേയും ചിലർ രംഗത്തെത്തിയിരുന്നു.

ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നിട്ട് ഒരു പബ്ലിക് ഫിഗർ ആയിരിക്കെ നിങൾ പറഞ്ഞ ആ സ്റ്റേറ്റ്മെൻ്റ് തികച്ചും വിഡ്ഢിത്തം ആയിരുന്നു. പറഞ്ഞത് തെറ്റാണെന്ന് തിരുത്താതെ She is mine എന്നു പറഞ്ഞു ഒഴിവായത് തീർത്തും മോശമായി പോയെന്ന തരത്തിലായിരുന്നു ചിലർ കമന്റായി കുറിച്ചത്. സൈബര്‍ ആക്രമണം ശക്തമായതോടെ ഇൻസ്റ്റഗ്രാമിലെ കമന്റ് ബോക്‌സ് മുക്ത നീക്കം ചെയ്യുകയും ചെയ്തു.

എന്നാൽ ഇപ്പോൾ മുക്തയെ പിന്തുണച്ച് കൊണ്ട് ആരാധിക പങ്കുവെച്ചൊരു കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് മുക്ത വീണ്ടും വിവാദങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. 'കുക്കിങ്ങും ക്ലീനിങ്ങും മാത്രമല്ല,ആ അഞ്ച് വയസുകാരി വേദിയിൽ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ്' എന്നായിരുന്നു ആരാധികയുടെ കുറിപ്പ്.ലോകം എന്തും പറയട്ടെ അവൾ എന്റേതാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ഈ കുറിപ്പും താരം പങ്കിട്ടത്.


Click it and Unblock the Notifications