Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: പ്രമോഷന്‍ പരിപാടി മാറ്റിവെച്ചു

കൊച്ചി: നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തും നടിയുമായ നിത്യ ദാസാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നവ്യയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി സന്ദർശിച്ച നിത്യദാസ് സുഹൃത്തിനൊപ്പമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ആശുപത്രിയിൽ ഡ്രിപ് നൽകിയിരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

'വേഗം സുഖം പ്രാപിക്കട്ടെ' എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ ജാനകി ജാനേന്റെ പ്രമോഷന് വേണ്ടി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

 navya

'പ്രിയപ്പെട്ടവരെ, അപ്രതീക്ഷിതമായ ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം എനിക്ക് ഇന്ന് ( 28-08-2023) സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. അടുത്ത തീയതി ഉടന്‍ തന്നെ അറിയിക്കുന്നതായിരിക്കും. എന്ന് സ്വന്തം നവ്യാ നായർ'- എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

അതേസമയം അസുഖ വിവരങ്ങളെക്കുറിച്ചോ ഏത് ആശുപത്രിയിലാണോ പ്രവേശിപ്പിച്ചതെന്നോ നവ്യ നായരും നിത്യ ദാസും വ്യക്തമാക്കിയിട്ടില്ല. രോഗ വിവരം അറിഞ്ഞതോടെ താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനകളും ആശംസകളുമായി ആരാധകരും രംഗത്ത് വന്നു.

navya nair

ഒരു ഇടവേളക്ക് ശേഷം മലയാളം സിനിമ മേഖലയിലേക്ക് ശക്തമായി തിരിച്ച് വന്ന താരമാണ് നവ്യ നായർ. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായരുടെ തിരിച്ച് വരവ്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് പിന്നാലെയാണ് ജാനകി ജനേയും റിലീസ് ചെയ്യുന്നത്. അനീഷ് ഉപാസനയാണ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം 'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ 'ജാനകി ജാനേ'യുടെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു നവ്യ. വിവിധ ജില്ലകളിൽ 'ജാനകി ജാനേ' പ്രദർശനം നടക്കുന്ന തിയേറ്ററുകളിൽ നവ്യ നായർ നേരിട്ടെത്തുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ എത്താനിരിക്കേയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+