'അത് വീണ്ടും വാര്‍ത്തയാകും; മിണ്ടാതിരിക്കുക മാത്രമാണ് എന്റെ മുന്നിലെ മാര്‍ഗം'; തുറന്നുപറഞ്ഞ് നവ്യ
കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് നടി നവ്യനായര്‍. ഇത് കാരണം വലിയ മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും തന്റെ മാതാപിതാക്കളെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചെന്നുും നവ്യാ നായര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതികരിച്ചാല്‍ അവരത് ആഘോഷമാക്കും. അതുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും നവ്യ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം വ്യക്തമാക്കിയത്. നവ്യയുടെ വാക്കുകളിലേക്ക്...

സോഷ്യല്‍ മീഡിയയിലെ കമന്റ്‌സ വായിച്ചിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടായിരുന്നു. ഒരു ഇന്‍സിഡന്റ് കൊണ്ട് ഒരിക്കലും അനുഭവിക്കാത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്. ആദ്യത്തെ അനുഭവമായത് കൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു. കാരണം, അത് രാഷ്ട്രീയത്തിലൊക്കെ കാണുന്ന ട്രിക്കി ഗെയിം പോലെയായിരുന്നു.

അതുപോലുള്ള ഒരു മാന്യുപ്പുലേഷനാണ് എനിക്കെതിരെ ഉണ്ടായതെന്ന് നവ്യ നായര്‍ പറയുന്നു. ഇനി എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലും എന്റെ അച്ഛനെയും അമ്മയെയും എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്. അവര്‍ വളര്‍ത്തി വിട്ട സംസ്‌കാരത്തിന്റെ കുഴപ്പമാണെന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. സംസകാരമുള്ള വ്യക്തി വന്നു പറയുകയാണ് ഇതൊക്കെ. അത്രയ്ക്ക് സംസാരമുണ്ട് അദ്ദേഹത്തിന് - നവ്യ പറഞ്ഞു.

അക്കാര്യം തന്നെ വളരെയധികം വേദനിപ്പിച്ചു. അവിടെ പോലും ഞാന്‍ ഒന്നും പറയാത്തതിന് കാരണമുണ്ട്. അവരെ പോലെയുള്ളവര്‍ വീണ്ടും അത് ആഘോഷിക്കുമെന്ന് എനിക്ക് നല്ലതുപോലെ അറിയാമായിരുന്നു. അത് വീണ്ടും വാര്‍ത്തയാകും. ആ സമയത്ത് മിണ്ടാതിരിക്കുക എന്നത് മാത്രമാണ് എന്റെ മുന്നിലെ മാര്‍ഗം. ഈ സംഭവത്തിന് ശേഷം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കയറി ഒന്നും വായിക്കാറില്ലെന്നും നവ്യ പറഞ്ഞു.

അതേസമയം, ഒരുത്തീ എന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിനിടെയുണ്ടായ വിവാദത്തെ കുറിച്ചും നവ്യ മനസുതുറന്നു. ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നവ്യ നായരും സംവിധായകന്‍ വി കെ പ്രകാശും ഉള്ളപ്പോഴായിരുന്നു വിനായകന്‍ മിടു പരാമര്‍ശം നടത്തിയത്.

ഈ സമയത്ത് രണ്ട് പേരും പ്രതികരിച്ചില്ല. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ തനിക്ക് ആ പരാമര്‍ശത്തില്‍ വിഷമം തോന്നിയിരുന്നു. എന്നാല്‍ അപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പറഞ്ഞു. വിമാനയകന്‍ പറഞ്ഞത് തെറ്റായിപ്പോയെന്നും ഒരു പുരുഷന്‍ പറഞ്ഞ പരാമര്‍ശത്തിന് സ്ത്രീയാണ് ക്രൂശിക്കപ്പെട്ടതെന്ന് നവ്യ പറഞ്ഞു.












Click it and Unblock the Notifications