'പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം'; വിവാഹനിശ്ചയം സ്ഥിരീകരിച്ച് നയൻതാര
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്. തങ്ങൾക്കും ഇരുവരുടേയും കുടുംബങ്ങൾക്കും ഇടയിലുള്ള ആത്മബന്ധം വെളിപ്പെടുത്തി പലപ്പോഴും ഇവർ സോഷ്യൽ മീഡിയയിൽ രംഗത്തെത്താറുണ്ട്. ഇതിനിടെ നയൻതാര- വിഘ്നേഷ് ശിവൻ- വിവാഹ നിശ്ചയത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും നയൻതാരയോ വിഘ്നേഷ് ശിവനോ ഇതെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.
ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര സ്ഥിരീകരിച്ചിട്ടുള്ളത്. നയൻതാരയിൽ നിന്ന് വിവാഹത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രതികരണമാണിത്. തങ്ങള്‍ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ ആയതുകൊണ്ട് ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും രണ്ട് കുടുംബങ്ങളിൽ നിന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നും നയന്‍താര അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

വിവാഹനിശ്ചയം ഏറ്റവും ലളിതമായാണ് നടത്തിയതെങ്കിലും വിവാഹം ആരാധാകരെയും അഭ്യുതയകാംക്ഷികളെയും അറിയിച്ചായിരിക്കും നടത്തുകയെന്നും നയൻതാര വ്യക്തമാക്കിയിരുന്നു. വിഘ്നേഷ് ശിവനെ പരിചയപ്പെട്ടതിനു ശേഷം ജോലിയില്‍ തനിക്കുള്ള ആവേശം ഇരട്ടിച്ചുവെന്നും നയന്‍താര പറയുന്നുണ്ട്. "കൂടുതൽ ആഗ്രഹിക്കാനാണ് വിഘ്നേഷ് തന്നെ പ്രചോദിപ്പിക്കാറുള്ളത്. സ്നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രധാനമാണെന്നും എനിക്ക് എന്തെങ്കിലും ചെയ്യാന്‍ വിഘ്നേഷിൽ നിന്ന് അനുമതി തേടേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും നയൻതാര പറയുന്നു. എന്നാൽ വിഘ്നേഷിനോട് അദ്ദേഹത്തോട് ഞാന്‍ എല്ലാ കാര്യങ്ങളും പറയാറുണ്ട്", നയന്‍താര കൂട്ടിച്ചേർത്തു.

വിഘ്നേഷിന് സ്വന്തം അമ്മയോടും കുടുംബാംഗങ്ങളോടുമുള്ള കരുതലിനെക്കുറിച്ചും നയൻതാര തുറന്നുപറയുന്നുണ്ട്. തന്റെ അമ്മയോടും സഹോദരിയോടും മറ്റ് കുടുംബാംഗങ്ങളോടും വിഘ്നേഷിനുള്ള കരുതലിനെക്കുറിച്ചും നയൻസ് വിവരിക്കുന്നുണ്ട്. ഓരോ ദിവസവും വിഘ്നേഷിന്റെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും കഴിഞ്ഞ ആറ് വർഷമായി ഇതാണ് അവസ്ഥയെന്നും താരം പറയുന്നു. ഇപ്പോൾ എല്ലാ ദിവസവും ഇതാണ് കാണുന്നത്. നയൻതാര പറയുന്നു.

നാനും റൗഡി താൻ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയ്യറ്ററുകളിൽ വൻ ഹിറ്റായി മാറിയിരുന്നു. വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള സൌഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് പല അവാർഡ് ചടങ്ങുകളിലും നിരവധി പരിപാടികളിലും ഇരുവരും ഒരുമിച്ച് എത്തുകയും ചെയ്തിരുന്നു.

തമിഴിലെ പ്രശസ്ത അവതാരക ദിവ്യദർശിനിയുടെ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നയൻതാര കയ്യിലുള്ള മോതിരത്തെക്കുറിച്ച് താരം വെളിപ്പെടുത്തുന്നത്. 'ഇത് വന്ത് എൻഗേജ്മെന്റ് റിംങ്' എന്നായിരുന്നു നയൻതാരയുടെ വാക്കുകൾ. ഈ ഷോയുടെ പ്രമോ പുറത്തുവന്നതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും വൈറലാവുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് 'വിരലോട് ഉയിര്‍ കൂട കോര്‍ത്ത്' എന്ന ക്യാപ്ഷനോടെ വിഘ്‌നേഷ് നയന്‍താരയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ ഷെയർ ചെയ്തത്. ഇതോടെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പുറത്തുവന്നിരുന്നു.

ഞങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ടെന്നും ചിലതൊക്കെ ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ടെന്നും, അതെല്ലാം ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതെല്ലാം കഴിഞ്ഞ് സ്വകാര്യ ജീവിതത്തിലേക്ക് പോകണമെന്നാണ് തങ്ങളുടെ പ്ലാൻ' എന്നുമാണ് നയൻതാര- വിഘ്നേഷ് വിവാഹത്തെക്കുറിച്ച് വിഘ്നേഷ് പ്രതികരിച്ചത്. ഇപ്പോഴും ജോലിയിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രണയം ബോറടിക്കുന്ന സമയത്ത് വിവാഹം കഴിക്കുമെന്നും വിക്കി പറഞ്ഞിരുന്നു. ജീവിതത്തിൽ ഘട്ടത്തിലേക്ക് പോകണമെന്ന് തോന്നുന്ന ഉചിതമായ സമയത്ത് വിവാഹം കഴിക്കുമെന്നും താരം പറഞ്ഞിരുന്നു. ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് തുടക്കം. താനാ സേർന്തക്കൂട്ടം, പാവ കഥൈകൾ ആന്തോളജിയിലെ സിനിമകൾ എന്നിവയാണ് വിഘ്നേഷ് ശിവന്റെ സിനിമകൾ.

അതേസമയം നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ 'നെട്രിക്കണി'ന്‍റെ നിര്‍മ്മാണം നിർവ്വഹിച്ചിട്ടുള്ളത് വിഘ്നേഷ് ശിവന്‍ ആണ്. മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ നയന്‍താരയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.












Click it and Unblock the Notifications