കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും ഞാനായിരുന്നു, മരണവിവരം പറഞ്ഞ് കല്ലുപോലെയായി; നിഖില വിമൽ

Google Oneindia Malayalam News

കൊച്ചി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യവും കേരളവും. രാജ്യത്ത് നാല് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളും കേരളത്തില്‍ 30000ല്‍ കൂടുതല്‍ കേസുകളുമാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മരണങ്ങളും രാജ്യത്ത് ഉയരുകയാണ്.

Recommended Video

cmsvideo
Nikhila Vimal remembers her dad | Oneindia Malayalam

പിണറായി ചരിത്രം കുറിച്ചത് എളുപ്പത്തിലല്ല; കേരളം ഇടതിനൊപ്പം നിന്നതിന് പിന്നിൽ, ബിജെപി അമ്പേ തകർന്നതിന് പിന്നിൽപിണറായി ചരിത്രം കുറിച്ചത് എളുപ്പത്തിലല്ല; കേരളം ഇടതിനൊപ്പം നിന്നതിന് പിന്നിൽ, ബിജെപി അമ്പേ തകർന്നതിന് പിന്നിൽ

ദളിത്-ന്യൂനപക്ഷ പിന്തുണ ഇടതിന് കുതിച്ചുയർന്നു, കിറ്റു കൊടുത്ത് ഉണ്ടാക്കിയ വിജയമല്ല: തോമസ് ഐസക്ദളിത്-ന്യൂനപക്ഷ പിന്തുണ ഇടതിന് കുതിച്ചുയർന്നു, കിറ്റു കൊടുത്ത് ഉണ്ടാക്കിയ വിജയമല്ല: തോമസ് ഐസക്

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

കൊവിഡ് വീണ്ടും ഉയരുന്നതിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ട അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി നിഖില വിമല്‍. അച്ഛന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇപ്പോഴും കരകയറാന്‍ നിഖിലയ്ക്ക് ആയിട്ടില്ല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്.

അമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നുഅമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നു

ആദ്യ തരംഗം

ആദ്യ തരംഗം

കൊവിഡിന്റെ ആദ്യ തരംഗത്തിലാണ് നിഖിലയ്ക്ക് അച്ഛനെ നഷ്ടമാവുന്നത്. അമ്മയ്ക്കും സഹോദരിക്കും കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ കഴിയുന്നതിന് പിന്നാലെയാണ് അച്ഛന്‍ പവിത്രന്‍ മരണപ്പെട്ടത്. കൊവിഡ് മരണമായതുകൊണ്ട് വീട്ടിലേക്ക് വരാന്‍ ആരും തയ്യാറായിരുന്നില്ലെന്നും നിഖില പറയുന്നു.

എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു

എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു

വീട്ടിലെ ഇളയ കുട്ടിയായതുകൊണ്ട് മൃതദേഹം ശ്മാശനത്തില്‍ എത്തിച്ചത് ഉള്‍പ്പടെ അന്ത്യകര്‍മ്മങ്ങളെല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അച്ഛന്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് താന്‍ കരയാന്‍ പോലും തുടങ്ങിയതെന്ന് നിഖില പറയുന്നു.

വളരെ ശ്രദ്ധിച്ചിരുന്നതാണ്

വളരെ ശ്രദ്ധിച്ചിരുന്നതാണ്

രാഷ്ട്രീയ നേതാവും ആക്ടിവിസ്റ്റുമായിരുന്നു നിഖിലയുടെ അച്ഛന്‍ എംആര്‍ പവിത്രന്‍. കുറച്ച് കാലം മുമ്പ് ഒരു അപകടത്തിന് ശേഷം അച്ഛന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് നിഖില പറയുന്നു. അതുകൊണ്ട് തന്നെ അച്ഛന് കൊവിഡ് പോസിറ്റീവാകാതിരിക്കാന്‍ ഞങ്ങള്‍ വളരെയധികം ശ്രദ്ധിച്ചിരുന്നെന്നും നിഖില വ്യക്തമാക്കുന്നു.

ആദ്യം പനിച്ചത് അമ്മയ്ക്ക്

ആദ്യം പനിച്ചത് അമ്മയ്ക്ക്

ആദ്യം പനി തുടങ്ങിയത് അമ്മയ്ക്കായിരുന്നു. അതു കഴിഞ്ഞ അച്ഛന്, പിന്നെ ചേച്ചിക്കും കൊവിഡ് പോസിറ്റീവായി. ആച്ഛന് കൊവിഡ് പോസിറ്റീവായപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു ന്യമോണിയ ആയി മാറിയെന്ന്, ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെന്ന് നിഖില പറയുന്നു.

ഇതിലും വലിയ വിഷമാവസ്ഥകള്‍

ഇതിലും വലിയ വിഷമാവസ്ഥകള്‍

പക്ഷേ, ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ തരണം ചെയ്തിട്ടുണ്ടല്ലോ, അതുകൊണ്ട് ഇതും അതിജീവിത്തും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അച്ഛനെ അന്ന് ആര്‍ക്കും കയറിക്കാണാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അമ്മയ്ക്കും ചേച്ചിക്കും ആ സമയത്ത് പോസിറ്റീവായിരുന്നു. കൊവിഡ് മരണമായതുകൊണ്ട് വീട്ടിലേക്ക് വരാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു.

തുടക്ക കാലം

തുടക്ക കാലം

കൂടാതെ കൊവിഡ് തുടക്ക കാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. വീട്ടിലെ ഇളയ കുട്ടിയാണ് ഞാന്‍, അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും വന്നിട്ടില്ല, ആ ഞാനാണ് എന്റെ ശ്മശാനത്തിലെത്തിച്ചും ചിത കൊളുത്തിയതും അസ്തി പെറുക്കിയതും- നിഖില പറഞ്ഞു.

ചെറുപ്പകാലത്ത്

ചെറുപ്പകാലത്ത്

ചെറുപ്പ കാലത്ത് വീട്ടില്‍ മരണം കണ്ടപ്പോഴെല്ലാം എല്ലാത്തിനും ഓടി നടക്കാന്‍ ഇഷ്ടം പോലെ ആളുകള്‍ കണ്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ഏറ്റെടുത്ത് ചെയ്യും. പക്ഷേ അന്ന് അച്ഛനെ കൊണ്ടു വരുമ്പോള്‍ ഞാനും വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ വീട്ടില്‍.

കല്ലുപോലെയായി

കല്ലുപോലെയായി

എല്ലാവരെയും ഞാനാണ് അന്ന് മരണ വിവരം വിളിച്ച് പറഞ്ഞത്. പറഞ്ഞ് പറഞ്ഞ് കല്ലുപോലെയായി. അച്ഛന്‍ മരിച്ച് എട്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ കരയാന്‍ തുടങ്ങിയത്. ഒരുപാട് സുഹൃത്തുകളുള്ള ആളാണ് അച്ഛന്‍. അവര്‍ക്കാര്‍ക്കും അച്ഛനെ ഒന്ന് കാണാന്‍ സാധിച്ചില്ലെന്നും നിഖില പറയുന്നു.

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Actress Nikhila Vimal shares memories of her father who died Due to Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X