'എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും എന്ന് പറയുന്നവരുണ്ട്'; അവരോട് നിത്യയ്ക്ക് പറയാനുള്ളത്; ചുട്ടമറുപടി
ഒരു കാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായിരുന്നു നിത്യദാസ്. 2000ത്തിന്റെ തുടക്കത്തില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന നിത്യ ദാസ് വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും സജീവമാണ്. പള്ളിമണി എന്ന പുതിയ ചിത്രത്തിലീടെ താരം വീണ്ടും മലയാള സിനിമയുടെ ഭാഗമാകുകയാണ്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ മകള്‍ നൈനയോടൊപ്പം പങ്കുവയ്ക്കുന്ന ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഒട്ടേറെ ആരാധകരാണ് താരത്തിന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂള്ളത്. എന്നാല്‍ ഇപ്പോഴിതാ താന്‍ സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് നിത്യ..

നിത്യയും മകളും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകള്‍ മറ്റുള്ളവര്‍ മോശമായ രീതിയില്‍ തലക്കെട്ട് നല്‍കി പോസ്റ്റ് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. വീഡിയോകള്‍ മോശമായി പ്രചരിപ്പിച്ച് മോശം കമന്റുകള്‍ കാണുകയും വായിക്കുകയും ചെയ്യുന്നത് അവര്‍ക്ക് സന്തോഷം നല്‍കുമെങ്കില്‍ അത് തുടരട്ടെയെന്നും താരം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. നിത്യയുടെ വാക്കുകളിലേക്ക്...

ഞങ്ങളുടെ വീഡിയോകള്‍ മോശമായ തലക്കെട്ടോടെ മറ്റ് പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഓ ഇവള്‍ എന്താണ് കാണിക്കുന്നത് എന്ന രീതിയിലാണ് ചിലര്‍ പ്രതികരിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് ചെറിയ സന്തോഷങ്ങളാണ്. അത് മോശമായി പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് താരം പറയുന്നു.

എന്റെ സന്തോഷത്തിന് വേണ്ടിയാണ് നൃത്തം ചെയ്യുന്നത് വീഡിയോ പോസ്റ്റ് ചെയ്യുന്നതും. അത് മോശം തലക്കെട്ട് നല്‍കിയ പ്രചരിപ്പിക്കുമ്പോള്‍ അവര്‍ക്ക് തലക്കെട്ട് നല്‍കുമെങ്കില്‍ അത് തുടരട്ട. എനിക്കതില്‍ കുഴപ്പമിള്ള. സോഷ്യല്‍ മീഡിയയില്‍ എത്തിയത് മുന്‍കൂട്ടി തയ്യാറെടുത്ത ശേഷമല്ല. മകള്‍ ഇഷ്ടം കാണിച്ചപ്പോള്‍ അതില്‍ പങ്ക് ചേര്‍ന്നെന്ന് മാത്രം. മോശം കമന്റുകള്‍ വിഷമിപ്പിക്കാറില്ല. അതിനൊന്നും മറുപടി പറയാന്‍ താല്‍പര്യവുമില്ലെന്ന് നിത്യ വ്യക്തമാക്കുന്നു.

റീല്‍ വീഡിയോകള്‍ എന്തായാലും ഒഴിവാക്കില്ല. എന്നെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍ അത് തുടരട്ടെ. ഇതൊക്കെയല്ലേ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍. സന്തോഷമായരിക്കുകയെന്നതാണ് പ്രധാനം. എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും എന്ന് പറയുന്നവരോട് വീഡിയോ കാണാതിരിക്കുക എന്ന് മാത്രമേ പറയാനുള്ളൂ- നിത്യ പറഞ്ഞു.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളായിരുന്നില്ല ഞാന്‍. ഫേസ്ബുക്ക് ഇപ്പോഴും ഉപയോഗിക്കാറില്ല. ഇന്‍സ്റ്റഗ്രാമിനെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു. മകള്‍ക്ക് നൃത്തത്തില്‍ വലിയ താല്‍പര്യമാണ്. ചെറുപ്പത്തില്‍ അവളെ കുറച്ച് നൃത്തം പഠിപ്പിച്ചിട്ടുണ്ട്. അവള്‍ റീല്‍സ് വീഡിയോ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോഴാണ് എനിക്കും തോന്നിയത്. തുടങ്ങിയപ്പോള്‍ നല്ല ധൈര്യം കിട്ടിയെന്നും നിത്യ പറയുന്നു.

മകളെ അഭിനയിപ്പിക്കുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അത്യാവശ്യം മികച്ച രീതിയില്‍ പഠിക്കുന്ന കുട്ടിയാണ്. കലാപരമായ കാര്യങ്ങളില്‍ അവള്‍ക്ക് വലിയ താല്‍പര്യമാണ്. കോഴിക്കോട് ദേവഗിരി സ്‌കൂളിലാണ് മക്കള്‍ രണ്ട് പേരും പഠിക്കുന്നത്. ഇതുവരെ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഇപ്പോള്‍ ക്ലാസുകള്‍ തുടങ്ങിയത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുകളുണ്ടെന്ന് നിത്യ പറയുന്നു.

ഞാന്‍ അഭിനയം നിര്‍ത്തിയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അഭിനയം എനിക്ക് പാഷനാണ്. വിവാഹം കഴിഞ്ഞതോടെ തിരക്കുകള്‍ കാരണം മാറി നിന്നു. മക്കള്‍ ചെറുതായിരിക്കുമ്പോള്‍ അവരെ നോക്കുന്നതിനൊപ്പം മറ്റൊന്നിനും സമയം ഉണ്ടാകില്ലല്ലോ. ഇപ്പോള്‍ അവര്‍ വലുതായതുകൊണ്ടാണ് അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് സ്വീകരിച്ചത്. ഇതിന് മുമ്പും ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നെന്നും താരം വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന മറ്റ് കമന്റുകളെ കുറിച്ചും താരം വ്യക്തമാക്കി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുമ്പോള്‍ അമ്മയും മകളെയും കാണാന്‍ ചേച്ചിയെയും അനിയത്തിയെയും പോലെയാണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ആരാണ് ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കാത്തത്. ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ സൗന്ദര്യത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാന്‍ തോന്നും.

യുവത്വം നിലനിര്‍ത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. രാവിലെ ചെയ്യുന്ന വ്യായാമങ്ങഴള്‍ ഒരിക്കലും മുടക്കാറില്ല. എന്നാല്‍ മകള്‍ക്ക് മടിയാണ്. രാവിലെ ഉറങ്ങണമെന്ന് വാശിപിടിച്ചാലും മകളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിക്കും. ഭക്ഷണ ഖ്രമം വളരയേറെ ശ്രദ്ധിക്കാറുണ്ടെന്നും നിത്യ പറയുന്നു. ഇഷ്ടമപള്ള ആഹാരം എല്ലാം കഴിക്കുമെങ്കിലും അളവ് നിയന്ത്രിക്കും. എല്ലാ ആഴ്ചയിലും പുറത്തു പോയി ഭക്ഷണം കഴിക്കും. ബിരിയാണിയാണ് ഏറെ ഇഷ്ടമെന്നും മധരങ്ങളോട് താല്‍പര്യമില്ലെന്നും നിത്യ പറയുന്നു.












Click it and Unblock the Notifications