'അതോടെ ഞാന്‍ ചിരിക്കുന്നത് തന്നെ നിര്‍ത്തി'; ബുളീമിയ രോഗത്തെ അതിജീവിച്ച കഥ തുറന്നുപറഞ്ഞ് പാര്‍വ്വതി
കൊച്ചി: അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാര്‍വ്വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പല സാമൂഹിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. പാര്‍വ്വതി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും ചിത്രങ്ങളും മലയാളി സിനിമ പ്രേമികളെ അത്ഭുതപ്പെടുത്താറുമുണ്ട്. പാര്‍വ്വതി ചെയ്ത പല വേഷങ്ങള്‍ക്കും നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തിയിട്ടുമുണ്ട്.

എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട വിഷമാവസ്ഥകളെ കുറിച്ച് തുറന്നുപറയുകയാണ് താരം. താന്‍ അനുഭവിച്ച ബുളീമിയ എന്ന രോഗാവസ്ഥയെ കുറിച്ചാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. താന്‍ മാനസികമായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും താരം തുറന്നുപറയുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമിതമായി ഭക്ഷണം കഴിക്കുന്ന രോഗാവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ചുള്ള ആളുകള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് താരം വ്യക്തമാക്കുന്നു. ഈ അഭിപ്രായങ്ങളും തമാശകളുമാണ് തന്നെ ബുളീമിയ എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് പാര്‍വ്വതി പറയുന്നു. പാര്‍വതിയുടെ വാക്കുകളിലേക്ക്...

എന്റെ ചിരി ഞാന്‍ വര്‍ഷങ്ങളോളം അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാകുന്നതിനെ കുറിച്ച് ഒപ്പം ജോലി ചെയ്യുന്നവര്‍ പറയാറുണ്ടായിരുന്നു. കൂടാതെ എനിക്ക് നല്ല ആകൃതിയിലുള്ള ഭംഗിയുള്ള താടിയില്ലെന്നും പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചിരിക്കുന്നത് തന്നെ ഞാന്‍ നിര്‍ത്തി. മുഖം വിടര്‍ത്താതെ തുറന്നു ചിരിക്കാതെ വര്‍ഷങ്ങളോളം ഞാന്‍ പതുക്കെ ചിരിച്ചിട്ടുണ്ടെന്നും പാര്‍വ്വതി കുറിക്കുന്നു.

ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്ക് പോയാലും ഞാന്‍ തനിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. കാരണം, ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചും ആളുകള്‍ എന്നോട് പറയാറുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് കുറച്ച് കഴിച്ചൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അത് കേട്ടാല്‍ പിന്നെ ഒന്നും കഴിക്കാന്‍ തോന്നില്ലെന്നും പാര്‍വ്വതി പറയുന്നു.

തന്റെ ശരീരത്തെ കുറിച്ച് പലരില്‍ നിന്നും നേരിട്ട ചോദ്യങ്ങളെ കുറിച്ചും പാര്‍വ്വതി പറഞ്ഞു, ഞാന്‍ അവസാനം കണ്ടതിലും നീ തടി വച്ചോ? നീ കുറച്ച് മെലിയണം? , ആഹാ നീ തടി കുറഞ്ഞോ? നന്നായി, നീ ഡയറ്റിംഗൊന്നും ചെയ്യാറില്ലേ ? നീ കൂടുതല്‍ കഴിക്കുന്നുണ്ട്, ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും, മാരിയനില്‍ ഉണ്ടായിരുന്ന പോലെ എന്താ തടി കുറക്കാത്തത്,- ഞാന്‍ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്, ഇതൊക്കെ തമാശയായി എടുത്തൂടെ എന്ന കമന്റുകള്‍ ഒന്നും തന്റെ എന്റെ ശരീരം കേട്ടിരുന്നില്ലെന്ന് പാര്‍വ്വതി പറയുന്നു.

ആളുകള്‍ പറയുന്നത് എല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും ഞാന്‍ സ്വയം അത്തരം കമന്റുകള്‍ പറയാനും തുടങ്ങി. അതിന് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്നാല്‍ ആ വാക്കുകള്‍ എല്ലാം തന്നെ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അധികം വൈകാതെ തന്നെ ഞാന്‍ ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.

വര്‍ഷങ്ങളുടെ പ്രേയത്നം കൊണ്ടാണ് ഞാന്‍ അതില്‍ നിന്ന് പുറത്തേക്ക് കടന്നത്. എന്രെ സുഹൃത്തുക്കളുടെയും ഫിറ്റ്നെസ് കോച്ചിന്റെയും തെറാപ്പിസ്റ്റിന്റെയും സഹായത്തോടെയാണ് ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ ആരംഭിച്ചത്. മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും കമന്റുകളും അഭിപ്രായങ്ങളും എല്ലാം തന്നെ നിങ്ങളുടെ മനസില്‍ സൂക്ഷിച്ചാല്‍ മതി. അത് എത്ര നല്ലതിന് വേണ്ടിയാണെങ്കിലും പറയാതിരിക്കുക- പാര്‍വ്വതി കുറിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications