എല്ലാത്തിനും പരിധിയുണ്ട്..അതിന് അപ്പുറം കടന്നാലാണ്..മലയാളി നടിമാർക്കെന്താ ഗ്ലാമർ ആയിക്കൂടെയെന്നും പ്രയാഗ

കൊച്ചി; സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് നടി പ്രയാഗ മാർട്ടിൻ. എല്ലാത്തിനും ഒരു പരിധി ഉണ്ടെന്നും മര്യാദയുടെ പ്രോട്ടോകോളുകൾ പാലിക്കപെടേണ്ടതുണ്ടെന്നും നടി പറഞ്ഞു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അടുത്തിടെ നടിമാരുടെ ഫോട്ടോ ഷൂട്ടിനെതിരെ ഉയർന്ന വിമർശനങ്ങൾ സംബന്ധിച്ചും അഭിമുഖത്തിൽ പ്രയാഗ മാർട്ടിൻ പറയുന്നുണ്ട്. പ്രയാഗയുടെ വാക്കുകളിലേക്ക്

നവ്യയുടെ ഫോട്ടോ കണ്ട് കണ്ണു തള്ളി ആരാധകർ.. ഇതൊക്കെയാണ് തിരിച്ചുവരവ്..പ്രായം വെറും നമ്പർ

1

വ്യക്തി ജീവിതം വേറെയാണ് പ്രൊഫഷണൽ ജീവിതം വേറെയാണ്. അങ്ങനെ കാണാൻ സാധിച്ചാൽ നമ്മുക്ക് ശക്തരായി നിൽക്കാൻ പറ്റും. എനിക്ക് എന്റേതായ ഒരു പേഴ്സണൽ സ്പെയിസ് ഉണ്ട്. പ്രൊഫഷണൽ സ്പേസിൽ വരുമ്പോൾ എനിക്ക് അറിയാം ഞാനൊരു പബ്ലിക് ഫിഗര്‍ ആണെന്ന്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് എന്നെ കുറിച്ച് കമന്റ് പറയാനുള്ള അവകാശം ഉണ്ട്.

2

നല്ല കമന്റ് ആണെങ്കില്‍ അത് പ്രശംസയായിട്ടും മോശം കമന്റ് ആണെങ്കില്‍ അത് വിമര്‍ശനവുമായിട്ടാണ് കാണുന്നത്.വിമർശനങ്ങളെ ക്രീയാത്മകമായി എടുക്കുന്ന ആളാണ് ഞാൻ. വ്യക്തിപരമായി വിമർശനങ്ങളെ കാണാറില്ല. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധി ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

3

സോഷ്യൽ മീഡിയയിൽ ആണെങ്കിലും ഒരു മാർജിൻ ഉണ്ട്. മര്യാദയുടെ ചില പ്രോട്ടോകോളുകൾ പാലിക്കേണ്ടതുണ്ട്. കമന്റുകള്‍ ഒന്നും ഞാന്‍ വ്യക്തിപരമായി എടുക്കാറില്ല. ആ ശീലം എനിക്ക് എന്റെ സൗഹൃദത്തില്‍ നിന്നും ലഭിച്ചതായിരിയ്ക്കാം.ഞാന്‍ ആരെയും ട്രോള്‍ ചെയ്യാനോ വിമര്‍ശിക്കാനോ പോകുന്നില്ലല്ലോ, അപ്പോള്‍ അതേ മര്യാദ ഞാനും തിരിച്ച് പ്രതീക്ഷിക്കുന്നുണ്ട്.

4

ഒരു പരിധി വരെ ഓകെ. കളിയും ചിരിയും തമാശയും ബഹളവും ഒക്കെ നല്ലതാണ്. എന്നാൽ അത് കഴിഞ്ഞ് പോകുന്നത് കൂടുതൽ അല്ലേ. അത് എന്റെ കാര്യത്തിൽ മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തിലും അങ്ങനെ തന്നെ. പ്രത്യേകിച്ച് സ്ത്രീകളാണല്ലോ കൂടുതൽ ആയി അഭിമുഖീകരിക്കേണ്ടി വരുന്നത്, പ്രയാഗ പറഞ്ഞു.

5

എല്ലാ കാര്യത്തിലും ആളുകൾ ജഡ്ജ്മെന്റൽ ആണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. എനിക്ക് എന്റെ ജീവിതം ഇങ്ങനെ കൊണ്ടുപോകാനാണ് താത്പര്യം. എന്ന് വെച്ച് എന്റെ ചുറ്റും ഉള്ളവർ എന്റ ഇഷ്ടത്തിന് ജീവിക്കണം എന്ന് പറയുന്നത് എത്ര മോശപ്പെട്ട കാര്യമാണ്. ബാക്കിയുള്ളവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. എന്നെ ഉപദ്രവിക്കാൻ വന്നാലെ ഞാൻ പറയേണ്ടതുള്ളൂ.

6

ഞാനെന്തിനാണ് ഇല്ലേങ്കിൽ മറ്റുള്ളവരുടെ കാര്യത്തിൽ കൈ കടത്തുന്നത്. അത് തെറ്റായ കാര്യമാണ്. ഓരോ വ്യക്തിക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇഷ്ടമുള്ള പോലെ സംസാരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ബോഡി മെഷർമെന്റ് കീപ്പ് ചെയ്യാനുമൊക്കെയുള്ള അവകാശം ഉണ്ട്.

9

ഗ്ലാമർ വേഷങ്ങളുടെ പേരിൽ മലയാളി നടിമാർക്കെതിരെ ഉയരുന്ന വിമർശനങ്ങളേയും നടി തുറന്നടിച്ചു. മലയാളി നടിക്കെന്താ ഗ്ലാമർ ആയിക്കൂടെ? മലയാളി പെൺകുട്ടികൾ ഇന്ന രീതിയിൽ ഉളള വസ്ത്രം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന നിയമം ഒക്കെ ആര് ഉണ്ടാക്കിയാതാണ്. ഞാൻ അത് ചെയ്യില്ല എന്നത് കൊണ്ട് മറ്റുള്ള പെൺകുട്ടികൾ അങ്ങനെ ചെയ്യുന്നത് കൊണ്ട് ഞാൻ ഒരിക്കലും പിന്തുണയ്ക്കാതിരിക്കില്ലെന്നും പ്രയാഗ പറഞ്ഞു. ആരും ആരേയും ചട്ടക്കൂട്ടത്തിൽ പെടുത്താതിരിക്കണമെന്നും നടി പറഞ്ഞു.

8

നടിമാരുടെ ഫോട്ടോ ഷൂട്ടിനെതിരെയുള്ള വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് പ്രായഗയുടെ മറുപടി ഇങ്ങനെ- കുറച്ചുകൂടി എംപതി ഉണ്ടായിട്ടുണ്ടെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. നമ്മൾ എന്തോ ആയിക്കോട്ടെ, നമ്മളെ പോലെ തന്നെ മറ്റൊരാളും ആകണമെന്ന് വാശിപിടിക്കരുത്, നടി പറഞ്ഞു.

9

ഒരു സമയം വരെ സിനിമയിൽ ഹീറോയും ഹീറോയിനും ഇങ്ങനെയെ ആകാൻ പാടുള്ളൂവെന്നതായിരുന്നു. അതെല്ലാം ഇപ്പോൾ ബ്രേക്ക് ചെയ്യപ്പെടുന്നുണ്ട്. കാരണം ഇപ്പോൾ റിയാലിറ്റിയാണ് പല സിനിമകളും കാണിക്കുന്നത്. റിയാലിറ്റിയിൽ നമ്മൾ എല്ലാവരും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ റിയലായും നാച്വറൽ ആയും ഒറിജിനലായും കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതുണ്ട്. അതൊക്കെ തന്നെ ആയിരിക്കും കൂടുതൽ സ്വീകരിക്കപ്പെടുന്നതെന്നും നടി വ്യക്തമാക്കി. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+