പ്രസവം കഴിഞ്ഞ് വെറും ആറ് മാസം.. ബിക്കിനി ചിത്രങ്ങള്‍ വൈറലാക്കി നടി ശ്വേത ഞെട്ടിക്കുന്നു!
ഗര്‍ഭകാലത്തെ ശുശ്രൂക്ഷകള്‍ മാത്രമല്ല പ്രസവം കഴിഞ്ഞാലും അത് തുടരണം എന്ന് വിചാരിക്കുന്നവരാണ് നമ്മളിന്ത്യക്കാര്‍. പ്രസവം കഴിഞ്ഞാലും ഒരു വര്‍ഷം വരെയൊക്കെ കാണും ഈ സുഖചികിത്സ. തടി കുറക്കാന്‍ വേണ്ടിയാകണം, ഭക്ഷണ നിയന്ത്രണം വേറെ.
Read Also: നടിക്കൊപ്പം രതിവൈകൃതങ്ങള്‍ പകര്‍ത്തി പള്‍സര്‍ സുനി വീഡിയോ പലര്‍ക്കും കൊടുത്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!
Read Also: സ്വവര്‍ഗരതിക്കാരിയായ മകളെ അച്ഛന്‍ ക്രൂരബലാത്സംഗം ചെയ്തു.. എന്തിനെന്ന് കേട്ടാൽ ഞെട്ടിത്തരിച്ചുപോകും!!
Read Also: രേഖ രതീഷ് മുതല്‍ പ്രവീണ വരെ.. മലയാളത്തിലെ ടോപ് 23 സീരിയല്‍ നടിമാരും അവരുടെ 1 ദിവസത്തെ പ്രതിഫലവും!!!
ആദ്യ പ്രസവമാണെങ്കില്‍ തടി കുറയാന്‍ ചിലപ്പോള്‍ കാലങ്ങളെടുക്കും, അതുവരെ വസ്ത്രധാരണത്തിലും വേണം കടുത്ത ശ്രദ്ധ. എന്നാല്‍ നടി ശ്വേത സാല്‍വെയ്ക്ക് ഇങ്ങനെയുള്ള വിഷമങ്ങളൊന്നുമില്ല, പ്രസവിച്ച് ആറാം മാസത്തില്‍ ശ്വേത പുറത്തുവിടുന്ന ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും, ദാ നോക്കൂ..

കിടുവാണ് ശ്വേത
പ്രസവം കഴിഞ്ഞ് തടിച്ചല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുന്ന സ്ത്രീകളുണ്ട്. എന്നാല്‍ മറ്റ് ചിലരാകട്ടെ ശരീരത്തിന് വന്ന മാറ്റം ഒരു വിഷമവും കൂടതെ അങ്ങ് ഉള്‍ക്കൊള്ളും. എന്നിട്ട് ജീവിതം അങ്ങ് അടിച്ചുപൊളിക്കും. ആസ്വദിക്കും. ഈ കാറ്റഗറിയില്‍ പെട്ട ആളാണ് നടിയും മോഡലുമായ ശ്വേത സാല്‍വെ.

ആരാണ് ശ്വേത സാല്‍വെ
ആരാണ് ശ്വേത സാല്‍വെ എന്നാണോ. പ്രശസ്ത ടെലവിഷന്‍ നടിയാണ് ശ്വേത. നടി മാത്രമല്ല മോഡലുമാണ്. പോപ്പുലര്‍ ടി വി ഷോയായ ഝലക് ധിക്ക്‌ലാ ജായിലെ റണ്ണറപ്പ് എന്ന നിലയിലാണ് ഈ മുംബൈക്കാരി കൂടുതല്‍ പ്രശസ്ത. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ വളരെ സ്മാര്‍ട്ട് ആയിരുന്നു ശ്വേത.

ഗര്‍ഭവും ആഘോഷിച്ചു
ഗര്‍ഭധാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നഗ്നമായ നിറവയര്‍ കാണിച്ച് ആളുകളെ ഞെട്ടിച്ച ചരിത്രവും ശ്വേതയ്ക്കുണ്ട്. ഒമ്പതാം മാസത്തില്‍ വരെ ഒരു മറയും കൂടാതെ വയറിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലിട്ടു ശ്വേത സാല്‍വെ എന്ന് കേട്ടാലറിയില്ലേ ഈ നടിയുടെ ഗട്ട്‌സ്.

പ്രസവം ആഗസ്തില്‍
2016 ആഗസ്തിലാണ് ശ്വേത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് ശേഷം ഭര്‍ത്താവ് ഹര്‍മീത് സേത്തിക്കൊപ്പം ശ്വേത ഇന്‍സ്റ്റഗ്രാമില്‍ ഇട്ട് നിറച്ച ചിത്രങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കുഞ്ഞിന്റെ മാത്രമല്ല തന്റെ സ്വന്തം ചിത്രങ്ങളും ശ്വേത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

തടി കുറച്ചു നന്നായി
മകള്‍ ആര്യയെ പ്രസവിക്കുന്നതിന് മുമ്പ് താന്‍ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ ആയി ശ്വേത വെറും ആറ് മാസം കൊണ്ട്. ഇതിന്റെ സന്തോഷവും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ശ്വേത സാല്‍വേ ആഘോഷിച്ചത്. വയറൊഴിഞ്ഞ ശേഷം ആറാം മാസം, നോട്ട് ബാഡ് എന്ന് പറഞ്ഞായിരുന്നു ഈ ചിത്രം.

എന്താണ് സീക്രട്ട്
ഭക്ഷണ നിയന്ത്രണം, യോഗ, ഒപ്പം പതിവ് വ്യായാമങ്ങള്‍ - ഇത്രയുമാണ് ശ്വേതയുടെ തടി കുറക്കലിന്റെ സൂത്രങ്ങള്‍. ഭര്‍ത്താവ് ഹര്‍മീത് സേത്തിക്ക് റസ്റ്ററന്റ് ബിസിനസാണ്. ഭര്‍ത്താവിനും മകള്‍ ആര്യയ്ക്കുമൊപ്പം ഗോവയിലാണ് ശ്വേത സാല്‍വെ ഇപ്പോള്‍.

ഹോട്ടാണ് ശ്വേത
പ്രസവം കഴിഞ്ഞാലും താനിപ്പോഴും ഹോട്ടാണ് എന്ന് ശ്വേതയ്ക്ക് അറിയാം അത് ആരാധകരെ കൂടി അറിയിക്കാനാണ് സെക്‌സി ചിത്രം ശ്വേത പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്വേതയുടെ ന്യൂ അവതാര്‍ നിറഞ്ഞ സന്തോഷത്തോടെ ആരാധകര്‍ സ്വീകരിക്കുകയും ചെയ്തു.


Click it and Unblock the Notifications
