Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമയിലായതുകൊണ്ട് അത് ആഘോഷിക്കപ്പെടുന്നു; മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതര്‍'; രജിഷ വിജയന്‍

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ രജിഷ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെ തമിഴിലും മികച്ച കഥാപാത്രങ്ങളുമായി രജിഷ എത്തിയിരുന്നു. ആസിഫ് അലിയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ എല്ലാം ശരിയാകും എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി റിവലീസ് ചെയ്ത ചിത്രം .

1

ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മലയാള സിനിമയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് രജിഷയുടെ അഭിപ്രായമാണ് വൈറലാകുന്നത്. മലയാള സിനിമയില്‍ സ്ത്രീ സുരക്ഷിതയാമെന്നും ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ട് ആഘോഷിക്കപ്പെടുകയാണെന്ന് രജിഷ പറയുന്നു. രജിഷയുടെ വാക്കുകളിലേക്ക്...

2

മലയാള സിനിമയില്‍ സ്ത്രീ സുരക്ഷിതരാണ്. അതില്‍ ഒരു സംശയവുമില്ല. ആറ് വര്‍ഷത്തോളമായി സിനിമയില്‍ വന്നിട്ട്. ഇതുവരെ മലയാള സിനിമയില്‍ ഒരു പ്രശ്‌നവും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ ഒരു പ്രശ്‌നവും നേരിടാത്ത സ്ത്രീകള്‍ ഈ മേഖലയില്‍ ഉണ്ടെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. എനിക്ക് സംഭവിച്ചല്ല എന്ന് വച്ച് വേര്‍ ആര്‍ക്കും അത് സംഭവിച്ചില്ല എന്നല്ല. എനിക്ക് വ്യക്തിപരമായ അനുഭവങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കാന്‍ പറ്റൂ.

3

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പലയിടങ്ങളുമുണ്ട്. അത് സിനിമ മാത്രമല്ല, തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ പല മേഖലകളിലും നടക്കുന്നുണ്ട്. അത് സിനിമയായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി ആര്‍ പിയും വായനക്കാരും കാഴ്ചക്കാരും കിട്ടുന്നത് കൊണ്ട് അത് ആഘോഷിക്കപ്പെടും. അത് കൂടുതല്‍ വാചികമായി പ്രേക്ഷകരിലേക്ക് എത്തുമെന്ന് രജിഷ പറയുന്നു. പോപ്പര്‍ സ്റ്റോപ്പ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷ ഇക്കാര്യം വ്യക്തമാക്കിയത്.

4

സിനിമ മേഖലയിലേക്ക് വരാന്‍ ഭയപ്പെടേണ്ടതില്ല. സിനിമയിലെ ഐ സി സി ഫലപ്രദമാകാന്‍ സമയം നല്‍കണം. മുഴുവന്‍ പ്രശ്‌നമാണെന്ന് വിചാരിച്ച് ആ ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ പേടിയോ ഭയമോ ആവശ്യമില്ല. എല്ലാ ഇന്‍ഡസ്ട്രിയും ഉണ്ടാവും. നമ്മള്‍ അതിന് വേണ്ടി പല പുതിയ സ്റ്റേപ്പ്‌സും എടുക്കുന്നുണ്ട്. ഐ സി സി എന്നത് എല്ലാ മേഖലകളിലേക്കും വരേണ്ടതുണ്ടെന്നും രജിഷ പറയുന്നു.

5

സിനിമയില്‍ ഒരു കമ്മിറ്റി വന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഒരു കമ്മിറ്റി രൂപപ്പെട്ടാല്‍ നാളെ മുതല്‍ മാറ്റം വരും എന്നല്ല. അതിന് സമയം എടുക്കും. നമുക്ക് അതിന് പിന്തുണ നല്‍കാം. നമുക്ക് അതിന്റെ ഭാഗമാകാം. ശരിയായ ഫലം ലഭിക്കാന്‍ എല്ലാ ടീം അംഗങ്ങളും പ്രവര്‍ത്തിക്കണം എന്നുള്ളതാണ്. ഇപ്പോള്‍ എത്രത്തോളം എഫക്ടീവാകുമെന്ന് ചോദിക്കരുത്- രജി പറഞ്ഞു.

6

എഫക്ടീവാകുമെന്ന ചോദ്യം കമ്മിറ്റിയില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തും. ഒന്നോ രണ്ടോ വര്‍ഷം സമയം നല്‍കി അതിന്റെ വളര്‍ച്ച എങ്ങനെയാണെന്ന് നമുക്ക് നോക്കാം. നമുക്ക് അതിന്റെ അവലോകനം നടത്താം. അതിന് ശേഷം എന്തൊക്കെ ശരിയാക്കാം എന്നുള്ളതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് നമുക്ക് അതിനെ മെച്ചപ്പെടുത്താം- രജിഷ വിജയന്‍ പറഞ്ഞു.

7

അതേസമയം, രജിഷ വിജയന്റെ ഏറ്റവും പുതിയ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ശ്രീനിവാസനൊപ്പം എത്തുന്ന കീടം എന്ന ചിത്രമാണ് റിലീസ് ചെയ്യുന്നത്. ശക്തമായ സ്ത്രീ കഥാപാത്രമായാണ് രജിഷ സിനിമയില്‍ എത്തുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+