'വ്യാജ അശ്ലീല വീഡിയോ ആദ്യം അയച്ചത് ഭര്‍ത്താവിന്, അദ്ദേഹത്തിന്റെ മറുപടി..'; തുറന്നുപറഞ്ഞ് രമ്യ സുരേഷ്

അടുത്ത കാലത്തായി ശ്രദ്ധേയമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായ നടിയാണ് രമ്യ സുരേഷ്. കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ എന്ന ചിത്രത്തിലൂടെയാണ് രമ്യ ചലച്ചിത്രലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീട് ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് അവസാനമായി അഭിനയിച്ചത്. അടുത്തിടെ രമ്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജ വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു.

ഓരോ അനുഭവങ്ങള്‍
ഇപ്പോഴിതാ ആ സംഭവം താന്‍ എങ്ങനെ നേരിട്ടെന്ന് വ്യക്തമാക്കുകയാണ് രമ്യ സുരേഷ്. ഒരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് വ്യക്തമാക്കുന്നത്. രമ്യയുടെ വാക്കുകളിലേക്ക്...ഓരോ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് ഓരോ പാഠം പഠിക്കുന്നത്. അങ്ങനെ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം താനെ ബോള്‍ഡാകും.

ആ സിനിമയിലെ ഫോട്ടോ
ഞാന്‍ ഇങ്ങനെ ഒന്നും ആയിരുന്നില്ല, പെട്ടെന്ന് തന്നെ നെഗറ്റീവ് അടിക്കുന്ന സ്വഭാവമായ.ിരുന്നു. ഓരോന്നും ഫേസ് ചെയ്യാനുള്ള കാര്യം ഇട്ടുതന്നാണ് മുന്നോട്ടുകൊണ്ടു പോകുന്നത്. നിഴല്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അങ്ങനെ ഒരു വീഡിയോ പ്രചരിക്കുന്നത്. ആ സിനിമയിലെ ഫോട്ടോ തന്നെയാണ് ആ വീഡിയോയില്‍ ഉപയോഗിച്ചിരുന്നത്.

സാമ്യം തോന്നിയപ്പോള്‍
ഇത് ചെയ്തത് സിനിമ ലോബിയാണോ എന്നൊന്നും ഞാന്‍ കരുതുന്നില്ല, ആരുടെയോ നേരം പോക്ക് ആയിരുന്നു, ഒരു സ്ത്രീയുടെ ശരീരവുമായി എന്റെ മുഖത്തിന് സാമ്യം തോന്നിയപ്പോള്‍ റേറ്റിംഗിന് വേണ്ടിയോ വ്യൂസിന് വേണ്ടിയോ ചെയ്തു നോക്കിയതാവുമെന്ന് രമ്യ പറയുന്നു. എന്നാല്‍ അത് എന്നെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു.

ഭര്‍ത്താവിന്റെയും മക്കളുടെയും
കരിയറില്‍ എന്തെങ്കിലും ഒന്നു ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്തുവന്നത്. എനിക്ക് ആ വീഡിയോ ആദ്യമായി ലഭിച്ചപ്പോള്‍ തന്നെ ഭര്‍ത്താവിനാണ് ആദ്യം അയച്ചുകൊടുത്തത്. ഇതൊക്കെ ഇതിന്റെ ഭാഗമാണെന്നും ഇതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണപിന്തുണയോടെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്.

നിന്റെ പ്രൊഫഷന്റെ ഭാഗം
വീഡിയോ കണ്ടപ്പോള്‍ ഇതൊക്കെ നിന്റെ പ്രൊഫഷന്റെ ഭാഗമാണെന്നും ഇതിനെ എങ്ങനെ നേരിടണമോ അങ്ങനെ തന്നെ നേരിടണമെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. അതിന് ശേഷമാണ് ഞാന്‍ ലൈവില്‍ വന്ന് സംസാരിച്ചതും കേസ് കൊടുത്തതും. ആ സമയത്ത് ഒരുപാട് പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും തന്റെ പോസ്റ്റുകള്‍ക്ക് താഴെ ചിലര്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ച് കമന്റ് ചെയ്യാറുണ്ടെന്ന് രമ്യ പറയുന്നു. ഇവര്‍ക്ക് ഇത് കള്ളമാണോ, സത്യമാണോ എന്നൊന്നും അറിയേണ്ടെവന്നും രമ്യ പറഞ്ഞു.












Click it and Unblock the Notifications